കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിരിച്ച് വിട്ടവരെ തിരിച്ചെടുക്കണം.. ഭാരത് ആശുപത്രിയിലെ നഴ്സുമാർ അനിശ്ചിതകാല നിരാഹാര സമരത്തിൽ

Google Oneindia Malayalam News

കോട്ടയം: പിരിച്ച് വിട്ടവരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്‌സുമാര്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ആശുപത്രിയില്‍ നിന്നും പിരിച്ചുവിട്ട 60 പേരെ തിരിച്ചെടുക്കണം എന്നാണ് ആവശ്യം. സമരം അവസാനിപ്പിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകാത്തത് കൊണ്ടാണ് അനിശ്ചിതകാല നിരാഹാരത്തിലേക്ക് കടന്നിരിക്കുന്നത്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും വരെ സമരം തുടരാനാണ് തീരുമാനം. ശമ്പളവര്‍ധവ് അടക്കം വിവിധ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ആരംഭിച്ച സമരത്തിന് നേതൃത്വം നല്‍കിയ മുഴുവന്‍ പേരെയുമാണ് ആശുപത്രി മാനേജ്‌മെന്റ് പിരിച്ച് വിട്ടത്. കരാര്‍ കാലാവധിയുടെ പേരിലായിരുന്നു പ്രതികാര നടപടി.

എന്റെ പിഴ.. എന്റെ പിഴ.. ലൈംഗികാക്രമണം നേരിട്ട പെണ്ണിനെ അശ്ലീലം പറയുന്നവർക്ക് ചുട്ട മറുപടിയുമായി നടിഎന്റെ പിഴ.. എന്റെ പിഴ.. ലൈംഗികാക്രമണം നേരിട്ട പെണ്ണിനെ അശ്ലീലം പറയുന്നവർക്ക് ചുട്ട മറുപടിയുമായി നടി

nurse

ദിലീപ് ഫാൻസിന്റെ പൊതുശത്രു.. വീണ് കിടന്ന ദിലീപിന് കൈ സഹായം.. എന്തിനെന്ന് വെളിപ്പെടുത്തി മഞ്ജു വാര്യർദിലീപ് ഫാൻസിന്റെ പൊതുശത്രു.. വീണ് കിടന്ന ദിലീപിന് കൈ സഹായം.. എന്തിനെന്ന് വെളിപ്പെടുത്തി മഞ്ജു വാര്യർ

ഇതോടെയാണ് പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണം എന്ന ആവശ്യമുയര്‍ത്തി സമരം ശക്തമാക്കിയത്. സമരം തുടങ്ങി മാസങ്ങള്‍ പിന്നിട്ടു. എന്നാല്‍ ആശുപത്രി മാനേജ്‌മെന്റ് സമവായത്തിന് ഇതുവരെ തയ്യാറായിട്ടില്ല. ഹൈക്കോടതിയുടെ മധ്യസ്ഥ ചര്‍ച്ചയിലും ജില്ലാ ലേബര്‍ ഓഫീസറുടെ സമവായ ശ്രമവും ഫലം കണ്ടില്ല. പ്രശ്‌നത്തില്‍ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. ഭാരത് ആശുപത്രി വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളാരും തന്നെ ഇടപെട്ടിട്ടില്ല.

English summary
Nurses of Bharat Hospital started unending Hunger Strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X