കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഴ്‌സുമാരുടെ സമരം അവസാനിച്ചിട്ടില്ല; വീണ്ടും സമരം? ആവശ്യം ന്യായമല്ലേ

നഴ്‌സുമാരുടെ സമരം അവസാനിച്ചിട്ടില്ല; വീണ്ടും സമരം? ആവശ്യം ന്യായമല്ലേ

  • By Gowthamy
Google Oneindia Malayalam News

കൊല്ലം: ഒരിടവേളയ്ക്ക് ശേഷം നഴ്‌സ് സമരം വീണ്ടും വാര്‍ത്തകളില്‍ സജീവമാകുന്നു. കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് നഴ്‌സുമാര്‍ കൂട്ട അവധിയെടുത്ത് സമരം ചെയ്യുന്നത്. ബോണസ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് സമരം.

രണ്ട് ദിവസം കൂട്ട അവധിയെടുത്താണ് നഴ്‌സുമാര്‍ പ്രതിഷേധിക്കുന്നത്. അര്‍ഹമായ ബോണസോ മറ്റ് ആനുകൂല്യങ്ങളോ നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറാകുകുന്നില്ലെന്നാണ് നഴ്‌സുസമാര്‍ ആരോപിക്കുന്നത്. ലേബര്‍ കമ്മീഷ്ണറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ജീവനക്കാരെ കളിയാക്കുന്ന സമീപനമാണ് മാനേജ്‌മെന്റുകള്‍ സ്വീകരിച്ചതന്നാണ് ജീവനക്കാര്‍ പറയുന്നത്.

ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല

ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല

ബോണസ് അടക്കമുളള ആനുകൂല്യങ്ങള്‍ മാനേജ്‌മെന്റ് നല്‍കുന്നില്ലെന്നാണ് ആരോപണം. ഇതിനെ തുടര്‍ന്നാണ് കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളേജില്‍ നഴ്‌സുമാര്‍ സമരം ആരംഭിച്ചിരിക്കുന്നത്.

കൂട്ട അവധിയെടുത്ത്

കൂട്ട അവധിയെടുത്ത്

കൂട്ട അവധിയെടുത്താണ് നഴ്‌സുമാരുടെ പ്രതിഷേധം. രണ്ട് ദിവസം സമരം തുടരുമെന്നാണ് സമരം ചെയ്യുന്ന നഴ്‌സുമാര്‍ പറയുന്നത്. അര്‍ഹമായ ബോണസ് പോലും നല്‍കുന്നില്ലെന്നാണ് നഴ്‌സുമാരുടെ പരാതി.

ചര്‍ച്ചയില്‍ പരിഹാസം

ചര്‍ച്ചയില്‍ പരിഹാസം

ലേബര്‍ കമ്മീഷ്ണറുടെ സാന്നിധ്യത്തില്‍ മാനേജ്‌മെന്റും ജീവനക്കാരും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ ജീനക്കാരെ കളിയാക്കുന്ന നിലപാടാണ് മാനേജുമെന്റുകള്‍ സ്വീകരിച്ചതെന്നാണ് ആരോപണം.

വേതനം നല്‍കുന്നില്ല

വേതനം നല്‍കുന്നില്ല

സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ വേതനം പോലും നല്‍കുന്നില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്. നഴ്‌സുമാരുടെ സമരത്തിന് പിന്നാലെ 50 കട്ടിലുകളുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ വേതനം 20,000 രൂപയാക്കി നിശ്ചയ്ച്ചിരുന്നു.

രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ല

രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ല


രോകഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയാണ് സമരം. രോഗികളെ പരിചരിക്കുന്നതിനായി ഏതാനും നഴ്‌സുമാര്‍ ജോലിക്ക് പ്രവേശിച്ചിട്ടുണ്ട്.

സൂചനാ സമരം

സൂചനാ സമരം

ഇത് സൂചനാ സമരമാണെന്നാണ് സമരക്കാര്‍ പറയുന്നത്. സമരത്തിനു ശേഷവും മാനേജുമെന്റുകള്‍ ഒത്തുതീര്‍പ്പിന് തയ്യാറായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നാണ് നഴ്‌സുമാര്‍ പറയുന്നത്.

 മുഖ്യമന്ത്രി ഇടപെട്ട്

മുഖ്യമന്ത്രി ഇടപെട്ട്

സുപ്രീംകോടതി നിര്‍ദേശിച്ച അടിസ്ഥാന ശമ്പളം നല്‍കണമെന്നാശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തിയ സമരം മുഖ്യമന്ത്രി ഇടപെട്ടായിരുന്നു ഒത്തു തീര്‍പ്പാക്കിയിരുന്നത്.

English summary
nurses strike in kollam medisity medical collage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X