കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിംസ് മെഡിക്കല്‍ കോളജിലെ നഴ്‌സുമാരുടെ സമരം: 12 മുതല്‍ പണിമുടക്കി ആശുപത്രി ഉപരോധം

  • By Desk
Google Oneindia Malayalam News

മേപ്പാടി: മേപ്പാടി വിംസ് മെഡിക്കല്‍ കോളജിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തി പ്രാപിക്കുന്നു. 2018 ഏപ്രില്‍ 23ന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച സ്വകാര്യ ആശുപത്രി ജീവനക്കാരുടെ കുറഞ്ഞ വേതനം നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് വിംസ് മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ സമരം ആരംഭിച്ചത്. സമരം ഒത്തുതീര്‍പ്പാക്കാന്‍ മാനേജ്‌മെന്റ് ശ്രമം നടത്തിയെങ്കിലും വിജയിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സമ്മര്‍ദ്ദതന്ത്രത്തിന്റെ ഭാഗമായി ആശുപത്രി ഉപരോധമടക്കമുള്ള ശക്തമായ പ്രക്ഷോഭത്തിലേക്ക് നഴ്‌സുമാര്‍ നീങ്ങുന്നത്.

സര്‍ക്കാര്‍ ഉത്തരവിനും, സുപ്രീംകോടതി വിജ്ഞാപനത്തിനും പുല്ലുവില കല്‍പ്പിക്കുന്ന മാനേജ്‌മെന്റ് നിലപാടിനെതിരെയാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ പണിമുടക്കുന്നത്. ശമ്പളവര്‍ധനയുമായി ബന്ധപ്പെട്ട് ജൂണ്‍ ഏഴ് മുതലാണ് വിംസിലെ നഴ്‌സുമാര്‍ സമാധാനപരമായി സമരം തുടങ്ങിയത്. വിംസ് മെഡിക്കല്‍ കോളജിന്റെ അതേ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്റ്റര്‍ മിംസ് കോഴിക്കോട്, ആസ്റ്റര്‍ മിംസ് കോട്ടക്കല്‍, ആസ്റ്റര്‍ മെഡിസിറ്റി കൊച്ചി എന്നിവിടങ്ങളില്‍ കഴിഞ്ഞ മാസം മുതല്‍ തന്നെ പുതുക്കിയ ശമ്പളം നല്‍കിയിരുന്നു. വിംസില്‍ മാത്രം അത് നല്‍കില്ലെന്നത് ദാര്‍ഷ്ട്യമാണെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനില്‍ അംഗങ്ങളായ നഴ്‌സുമാര്‍ പറയുന്നു.

wimsnursesstrike-

മാരകമായ പകര്‍ച്ചവ്യാധികളടമുള്ള രോഗവുമായെത്തുന്നവരെ പരിചരിക്കുന്നവരാണ് നഴ്‌സുമാര്‍. എന്നാല്‍ മാലാഖമാരെന്നുള്ള വിളിപ്പേരോ മരണശേഷമുള്ള ബഹുമതിയോ അല്ല ആവശ്യം. ജീവിതച്ചെലവുകള്‍ വളരെയധികം വര്‍ധിച്ചിരിക്കുന്ന ഇക്കാലത്ത് ചുരുങ്ങിയ പക്ഷം മാധ്യമായ വേതനമെങ്കിലും കിട്ടിയില്ലെങ്കില്‍ മുന്നോട്ടുപോകാനാവില്ലെന്ന് നഴ്‌സുമാര്‍ പറയുന്നു. ജൂണ്‍ 11ന് മാനേജ്‌മെന്റ് പ്രതിനിധികളും സംഘടനാ നേതൃത്വവുമായി നടക്കുന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ 12 മുതല്‍ ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരും പൂര്‍ണമായി പണിമുടക്കി ആശുപത്രി ഉപരോധി്കും. രോഗികള്‍ക്കുണ്ടായേക്കാവുന്ന എല്ലാ ബുദ്ധിമുട്ടുകള്‍ക്കും ആശുപത്രിമാനേജ്‌മെന്റ് മാത്രമായിരിക്കും ഉത്തരവാദികളെന്നും യു എന്‍ എ വ്യക്തമാക്കുന്നു.

English summary
Nurses strike in Wims hospital in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X