കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേഴ്‌സുമാരുടെ പണിമുടക്ക് ക്രിമിനല്‍ കുറ്റമെന്ന് ആരോഗ്യമന്ത്രി!!! ശരിക്കും ആരാണ് കുറ്റക്കാര്‍???

പനിച്ചൂടില്‍ കേരളം വിറങ്ങലിക്കുമ്പോള്‍ സമരം നടത്തുന്നത് ക്രിമിനല്‍ കുറ്റമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ.

  • By Karthi
Google Oneindia Malayalam News

തിരുവനന്തപുരം: മാലാഖമാര്‍ എന്നാണ് വെള്ള വസ്ത്രം ധരിച്ചെത്തുന്ന നേഴ്‌സുമാരെ വിശേഷിപ്പിക്കുന്നത്. അത് അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ നിറം നോക്കി ഇട്ട പേരല്ല, ചെയ്യുന്ന ജോലിക്ക് നല്‍കുന്ന വിശേഷണമാണ്. കഴിഞ്ഞ കുറച്ച് നാളുകളായി നേഴ്‌സുമാരുടെ പ്രതിഫലവും അവരുടെ സമരവും കേരളത്തില്‍ ചര്‍ച്ചയാണ്.

വളരെ തുച്ഛമായ വേതനത്തില്‍ ജോലി ചെയ്യുന്ന തങ്ങള്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കണെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. പനി രൂക്ഷമായ ഈ സാഹചര്യത്തില്‍ നേഴ്‌സുമാര്‍ സമര നടത്തുന്നതിനെതിരെയും പലരും രംഗത്തെത്തയിട്ടുണ്ട്. രോഗികളുടെ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള സമരം നടത്തുന്നത് ക്രിമനല്‍ കുറ്റമാണെന്ന് ആരോഗ്യ മന്ത്രി കെകെ ഷൈലജയും വ്യക്തമാക്കി.

ചര്‍ച്ചകള്‍ നടക്കുന്നു

ചര്‍ച്ചകള്‍ നടക്കുന്നു

കേരളം പനിച്ചൂടില്‍ വിറയ്ക്കുമ്പോള്‍ ഇത്തരത്തിലൊരു സമരം നടത്തുന്നതിനെ ശക്തമായി വിമര്‍ശിച്ചിരിക്കുകയാണ് ആരോഗ്യമന്ത്രി കെകെ ഷൈലജ. തൊഴില്‍ വകുപ്പ് തൊഴില്‍ നിയമം അനുസരിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. പൊട്ടന്ന് തന്നെ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ ആശുപത്രികള്‍ പൂട്ടിയിടാന്‍ സാധിക്കില്ല

സ്വകാര്യ ആശുപത്രികള്‍ പൂട്ടിയിടാന്‍ സാധിക്കില്ല

സ്വാശ്രയ സ്വകാര്യ ആരോഗ്യ മേഖല വലിയ രീതിയില്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. 67 ശതമാനം പേര്‍ ചികിത്സയ്ക്കായി ആശ്രയിക്കുന്നത് സ്വകാര്യ മേഖലയെയാണ്. അതിനാല്‍ സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ പൂട്ടിയിടാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ മേഖലയില്‍ പോരായ്മകള്‍

സര്‍ക്കാര്‍ മേഖലയില്‍ പോരായ്മകള്‍

ജനങ്ങള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതിന് കാരണം സര്‍ക്കാര്‍ മേഖലയിലെ പോരായ്മകളാണെന്ന് മന്ത്രി സമ്മതിക്കുന്നു. താലൂക്ക് ആശുപത്രിയെന്ന ബോര്‍ഡുണ്ട്, എന്നാല്‍ അവിടെ ആവശ്യത്തിനുള്ള സ്റ്റാഫ് പാറ്റേണോ ഉപകണങ്ങളോ ഇല്ല. മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രീയകളുടെ ക്യൂവാണെന്നും മന്ത്രി പറയുന്നു.

എല്ലാവരും ഒരുപോലെ അല്ല

എല്ലാവരും ഒരുപോലെ അല്ല

സ്വകാര്യ മേഖല വളരുന്നതിനൊപ്പം അവിടെ ചൂഷണവും വര്‍ദ്ധിക്കുന്നുണ്ട്. അമിതമായ ചികിത്സാ ചെലവ് ഈടാക്കുന്ന ആശുപത്രികള്‍ തുച്ഛമായ ശമ്പളമാണ് ജീവനക്കാര്‍ക്ക് നല്‍കുന്നത്. എന്നാല്‍ എല്ലാ സ്ഥാപനങ്ങളേയും ഒരേ തട്ടില്‍ പെടുത്താനാവില്ലെന്നും മന്ത്രി പറഞ്ഞു.

ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ല്

ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ല്

സ്വകാര്യ മേഖലയില്‍ ചാരിറ്റി ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമുണ്ട്. സ്വകാര്യ മേഖലയിലെ ചൂഷണം തടയാന്‍ ആരോഗ്യ വകുപ്പ് ചില നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അതില്‍ പ്രധാനമാണ് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ല്. ഇത് പ്രാവര്‍ത്തികമാകുന്നതോടെ സ്വകാര്യ ആശുപത്രികളുടെ രജിസ്‌ട്രേഷന്‍ നിയന്ത്രണം ഉള്‍പ്പെടെയുള്ള ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

തൊഴില്‍ നിയമം അനുസരിച്ചുള്ള വേതനം

തൊഴില്‍ നിയമം അനുസരിച്ചുള്ള വേതനം

രാജ്യത്ത് ഒരു തൊഴില്‍ നിയമം നിലവിലുണ്ട്. അതനുസരിച്ചുള്ള മിനിമം വേതനം തൊഴിലാളികള്‍ക്ക് നല്‍കണമെന്നുണ്ട്. ഈ ആക്ട് അനുസരിച്ച് സ്വകാര്യ മേഖലയിലെ നേഴ്‌സുമാര്‍ക്ക് മിനിമം വേതനം നല്‍കണം. ഇതിനുള്ള ചര്‍ച്ചകളാണ് തൊഴില്‍വകുപ്പ് നടത്തുന്നതെന്നും ഇക്കാര്യം നേഴ്‌സുമാരെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അനിശ്ചിതകാല പണിമുടക്ക്

അനിശ്ചിതകാല പണിമുടക്ക്

ഐഎന്‍എയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയിലെ അഞ്ച് സ്വകാര്യ ആശുപത്രികളില്‍ സമരം നടക്കുന്നത്. ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനേത്തുടര്‍ന്നാണ് ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ അനിശ്ചിത കാലപണിമുടക്ക് തുടങ്ങിയത്. മറ്റ് ജില്ലകളിലെ ആശുപത്രികളിലും ഐഎന്‍എ സമരത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

സംസ്ഥാന വ്യാപകമായി സൂചന പണിമുടക്ക്

സംസ്ഥാന വ്യാപകമായി സൂചന പണിമുടക്ക്

എല്ലാ ജില്ലകളിലും വരും ദിവസങ്ങളില്‍ സമരം ആരംഭിക്കാനാണ് ഐഎന്‍എ തീരുമാനിച്ചിരിക്കുന്നത്. പ്രശ്‌നം ഒത്തുതീര്‍പ്പായില്ലെങ്കില്‍ ജൂലൈ 11ന് സംസ്ഥാന വ്യാപകമായി സൂചന പണിമുടക്ക് നടത്തുമെന്ന് യുഎന്‍എ അറിയിച്ചിട്ടുണ്ട്.

English summary
Nurses strike in fever season is a criminal case says Health Minister KK Shylaja. The wage board will fix the salary of nurses soon after discussions, minister added.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X