നഴ്‌സുമാർക്ക് എന്തിനാണ് 40,000 രൂപ ശമ്പളം? വിലക്കയറ്റം ഒക്കെ വെറും തോന്നലല്ലേ? പിന്തുണയുമായി നടി സരിത
ശമ്പള വർധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്സുമാർക്ക് പിന്തുണ അറിയിച്ച് നടി സരിത ബാലകൃഷ്ണൻ. നഴ്സുമാർക്ക് 40,000 രൂപ ശമ്പളം കൊടുക്കുന്നത് അപകടമാണെന്നും അവരോട് സേവനമാണ് മുഖ്യമെന്ന് പറഞ്ഞ് പട്ടിണിക്കിടാമെന്നും സരിത ബാലകൃഷ്ണൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പരിഹസിച്ചു.
സരിത ബാലകൃഷ്ണൻ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' നമ്മുടെ സ്വകാര്യ ആശുപത്രി മുതലാളിമാരും സർക്കാരും ഇപ്പോൾ വലിയൊരു പ്രതിസന്ധിയിലാണ്. ഈ പാവം മാലാഖമാർക്ക് 40,000 രൂപ ശമ്പളം വേണമത്രേ! എന്തിനാണാവോ ഈ കുട്ടികൾക്ക് ഇത്രയും വലിയ തുക? മനസ്സിരുത്തി ചിന്തിച്ചാൽ ഇതിലൊന്നും ഒരു കാര്യവുമില്ല. അതെ നമ്മൾ അവരെ വിളിക്കുന്നത് 'ഭൂമിയിലെ മാലാഖമാർ' എന്നാണ്. മാലാഖമാർക്ക് സ്വർഗ്ഗത്തിൽ നിന്ന് നേരിട്ട് ഊർജ്ജം കിട്ടേണ്ടതല്ലേ? അവർക്ക് എന്തിനാണ് അരി വാങ്ങാനും പെട്രോൾ അടിക്കാനും ഷോപ്പിംഗ് ചെയ്യാനും പണം?
ആശുപത്രിയിൽ വരുന്ന രോഗികളിൽ നിന്ന് 'നഴ്‌സിംഗ് ചാർജ്' ആയി പണം ഈടാക്കുന്നത് നഴ്സുമാർക്ക് കൊടുക്കാനാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതു വലിയ വിവരക്കേടാണ്. അത് ഹോസ്പിറ്റൽ മുതലാളിക്ക് പുതിയ ബിഎംഡബ്ല്യു വാങ്ങാനുള്ളതാണ്. അതാണല്ലോ ശരിക്കുള്ള വികസനം! പിന്നെ ഇന്നത്തെ കാലത്ത് 20,000 രൂപ എന്നത് എത്ര വലിയ തുകയാണ്! രാവിലെ ഒരു ചായയും വടയും കഴിച്ചാൽ വിശപ്പടക്കാം. ബാക്കി പണം കൊണ്ട് വീട്ടുവാടകയും ലോണും കുട്ടികളുടെ പഠനവും ഒക്കെ സുഖമായി നടത്താം. ഇനി പണം തികയുന്നില്ലെങ്കിൽ ഹോസ്പിറ്റലിലെ ഐസിയുവിലെ തണുപ്പും ഓക്സിജനും സൗജന്യമായി ശ്വസിക്കാമല്ലോ. ഇതിലും വലിയ എന്ത് ആഡംബരമാണ് അവർക്ക് വേണ്ടത്?

ശമ്പളം കുറവായതുകൊണ്ട് നേഴ്‌സുമാർ കൂട്ടത്തോടെ ജർമ്മനിയിലേക്കും ഇംഗ്ലണ്ടിലേക്കും പോകുന്നു എന്നാണ് പരാതി. അതൊരു നല്ല കാര്യമല്ലേ? നാട്ടിലെ ചൂടിൽ നിന്ന് രക്ഷപ്പെട്ട് വിദേശത്തെ മഞ്ഞും തണുപ്പും ആസ്വദിക്കാൻ അവർക്ക് കിട്ടുന്ന അവസരമല്ലേ ഇത്? ഇവിടെ 40,000 രൂപ കൊടുത്താൽ പിന്നെ ആരെങ്കിലും നാട് വിടുമോ? പഴയ വീഞ്ഞിന് വീര്യം കൂടും എന്ന് പറയുന്നത് പോലെയാണ് ശമ്പളത്തിന്റെ കാര്യം. 2018-ലെ ശമ്പളം തന്നെ ഇപ്പോഴും വാങ്ങുന്നത് ഒരു നൊസ്റ്റാൾജിയയാണ്. വിലക്കയറ്റം ഒക്കെ വെറും തോന്നലല്ലേ?
പെട്രോളിന് 100 രൂപ കടന്നതും പലചരക്കിനും പച്ചക്കറിക്കും പൊന്നും വിലയായതും ഒക്കെ നേഴ്‌സുമാർ എന്തിന് അറിയണം? അവർക്ക് രോഗിയുടെ ബിപി നോക്കി ഇരുന്നാൽ പോരെ? ആശുപത്രിയിൽ കിടക്കുന്ന രോഗികളെ ബുദ്ധിമുട്ടിച്ചു കൊണ്ട് എന്തിനാണീ സമരം എന്ന ചിലരുടെ ചോദ്യം. ശരിയാണ്, നഴ്‌സുമാർ പട്ടിണി കിടന്നാലും രോഗിക്ക് ഗുളിക കൃത്യസമയത്ത് കിട്ടണം. വിശന്നിരിക്കുന്ന നഴ്‌സിന്റെ കൈ വിറച്ച് ഇൻജക്ഷൻ മാറിയാലും കുഴപ്പമില്ല, പക്ഷേ ശമ്പളം കൂട്ടാൻ പാടില്ല. അതാണ് നമ്മുടെ സംസ്കാരം!
ചുരുക്കത്തിൽ പറഞ്ഞാൽ നഴ്‌സുമാർക്ക് 40,000 രൂപ കൊടുക്കുന്നത് അങ്ങേയറ്റം അപകടകരമാണ്. അവർക്ക് കയ്യിൽ പണം വന്നാൽ പിന്നെ അവർ ആത്മവിശ്വാസത്തോടെ നടക്കും, ചോദ്യങ്ങൾ ചോദിക്കും. അത് നമ്മുടെ സിസ്റ്റത്തിന് നല്ലതല്ല. അതുകൊണ്ട് 'സേവനമാണ് മുഖ്യം' എന്ന് പറഞ്ഞ് നമുക്ക് അവരെ പട്ടിണിക്കിടാം. എന്നിട്ട് അവർ സമരം ചെയ്യുമ്പോൾ 'രോഗികളെ ബുദ്ധിമുട്ടിക്കുന്നു' എന്ന് പറഞ്ഞ് ഒരു ഫേസ്ബുക്ക് പോസ്റ്റും ഇടാം. അതാണല്ലോ ഇവിടുത്തെ രീതി! ഈ പോരാട്ടത്തിൽ അവർ തനിച്ചല്ല. നഴ്‌സുമാരുടെ ന്യായാനുസൃതമായ ഈ ആവശ്യത്തിന് എന്റെ പൂർണ്ണ പിന്തുണ. നീതി ലഭിക്കും വരെ അവർക്കൊപ്പം!''
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications