മാനേജ്‌മെന്റിന്റെ പീഡനം...100ഓളം നഴ്‌സുമാര്‍ സമരം തുടങ്ങി!! അനിശ്ചിതകാലത്തേക്ക്!!
ചേര്‍ത്തലയിലെ കെവിഎം ആശുപത്രിയിലെ നഴ്സുമാരാണ് സമരമാരംഭിച്ചത്
ആലപ്പുഴ: ചേര്‍ത്തലയിലുള്ള സ്വകാര്യ ആശുപത്രിയായ കെവിഎമ്മില്‍ നഴ്‌സുമാരുടെ പണിമുടക്ക് ആരംഭിച്ചു. അനിശ്ചിത കാലത്തേക്കാണ് സമരം. ആശുപത്രി മാനേജ്‌മെന്റ് മാനസികമായി പീഡിപ്പിക്കുന്നതായി ആരോപിച്ചാണ് നഴ്‌സുമാര്‍ സമരം തുടങ്ങിയത്. നൂറോളം നഴ്‌സുമാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

ആശുപത്രിയില്‍ നഴ്‌സുമാരുടെ സംഘടന രൂപീകരിച്ചതോടെയാണ് മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നു പ്രതികാര നടപടിയുണ്ടായതെന്ന് ജീവനക്കാര്‍ ആരോപിച്ചു. മൂന്നു ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കണമെന്ന് കഴിഞ്ഞ മാസം ജീവനക്കാര്‍ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയിരുന്നു. പക്ഷെ ആശുപത്രിയുടെ അഡ്മിനിസ്‌ട്രേറ്റ് വിഭാഗം മാത്രമേ ചര്‍ച്ചയ്‌ക്കെത്തിയുള്ളൂ. ഇതോടെ ചര്‍ച്ച അലസിപ്പോവുകയും ചെയ്തു.

തുടര്‍ന്നു പ്രതിഷേധ പ്രകടനമുണ്ടായതോടെ രണ്ടു ജീവനക്കാരെ മാനേജ്‌മെന്റ് പുറത്താക്കി. ഇതു കൂടാതെ നിയമാനുസൃതമായ ആനുകൂല്യങ്ങള്‍ കൂടി പുറത്താക്കപ്പെട്ടവര്‍ക്കു നിഷേധിക്കപ്പെട്ടതോടെയാണ് നഴ്‌സുമാര്‍ അനിശ്ചിതകാല സമരം തുടങ്ങിയത്.












Click it and Unblock the Notifications