ഡ്യൂട്ടി സമയം കഴിഞ്ഞു; രോഗിയുടെ കാലിലെ പ്ലാസ്റ്റര്‍ പകുതി വെട്ടി വീട്ടില്‍ പോയ നഴ്സിന് സസ്പെന്ഷന്
വൈക്കം; ചെയ്യുന്ന ജോലിയുടെ മഹത്വംകൊണ്ട് തന്നെ ദൈവത്തിന്റെ മാലാഖമാര്‍ എന്നാണ് നഴ്സുമാര്‍ വിളിക്കപ്പെടുന്നത്. ഒരു ജോലി എന്നതിലുപരി മഹത്വായ ഒരു സേവനം എന്ന നിലയിലാണ് സമൂഹം നഴ്സിങ്ങിനെ കാണുന്നത്.
അത് കൊണ്ട് തന്നെയാണ് വേതനം വര്‍ധിപ്പിക്കുക എന്ന അവശ്യം ഉന്നയിച്ച് നഴ്സുമാര്‍ സമരത്തിനിറങ്ങിയപ്പോള്‍ എല്ലാ പിന്തുണയുമായി കേരള സമൂഹം ഒറ്റക്കെട്ടായി നഴ്സുമാര്‍ക്ക് പിന്നില്‍ അണിനിരന്നത്. ഏതൊരു തൊഴിലിലും എന്നപോലെ തങ്ങള്‍ ജോലി ചെയ്യുന്ന മേഖലക്ക് മൊത്തം കളങ്കം വരുത്തുന്ന പ്രവര്‍ത്തികള്‍ നഴ്സിങ്ങ് മേഖലയിലും ഉണ്ടാവാറുണ്ട്. അത്തരത്തിലൊരു സംഭവമായിരുന്നു കഴിഞ്ഞ ദിവസം വൈക്കത്ത് ഉണ്ടായത്.

പ്ലാസ്റ്റര്‍
തങ്ങളുടെ രണ്ട് വയസ്സുകാരിയായ മകളുടെ കാലില്‍ ഇട്ട പ്ലാസ്റ്റര്‍ നീക്കം ചെയ്യാന്‍ വേണ്ടിയായിരുന്നു സുധീഷും ഭാര്യ രാജിയും ചൊവ്വാഴ്ച്ച വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിയത്. കാല് പരിശോധിച്ച് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പ്ലാസ്റ്റര്‍ നിക്കുന്നതിനായി സുധീഷും ഭാര്യ രാജിയും മകള്‍ ആര്യയെ നഴ്സിങ്ങ് റൂമിലേക്ക് കൊണ്ടുപോയി.

ഡ്യൂട്ടി സമയം
താലൂക്ക് ആശുപത്രിയിലെ നഴ്സിങ്ങ് അസിസ്റ്റന്റ് എംഎസ് ലളിതയായിരുന്നു പ്ലാസ്റ്റര്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചത്. പ്ലാസ്റ്റര്‍ പകുതി നീക്കം ചെയ്തപ്പോള്‍ സമയം അഞ്ചുമണിയായി. അഞ്ചുമണിയായതോടെ ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് കുട്ടിയെ അവിടെ കിടത്തി ജീവനക്കാരി വീട്ടിലേക്ക് പോവുകയായിരുന്നു.

പ്രതീക്ഷ
ലളിത വീട്ടിലേക്ക് പോയെങ്കിലും മറ്റ് നഴ്സുമാര്‍ ആരെങ്കിലും മകളുടെ കാലിലെ പ്ലാസ്റ്റര്‍ നീക്കം ചെയ്യാന്‍ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ടിവി പുരം കൈതക്കാട്ടുമുറി സ്വദേശികളായ ഇകെി സുധീഷും ഭാര്യ രാജിയും.

പ്രതിഷേധം
എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും പ്ലാസ്റ്റര്‍ നീക്കം ചെയ്യാന്‍ മറ്റു ജീവന്ക്കാര് എത്താതിരുന്നതോടെ മാതാപിതാക്കള്‍ വിവരം ആശുപത്രിയിലുണ്ടായിരുന്നവരോട് പറഞ്ഞു. സുധീഷിനും രാജിക്കുമൊപ്പം ആശുപത്രിയിലെത്തിയ മറ്റ് രോഗികളും സംഭവത്തില്‍ പ്രതിഷേധിച്ചപ്പോള്‍ മറ്റൊരു ജീവനക്കാരി എത്തി പ്ലാസ്റ്റര്‍ നീക്കം ചെയ്യുകയായിരുന്നു.

നടപടി
തുടര്‍ന്ന് നഴ്സിങ്ങ് അസിസ്റ്റന്റിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സുധീഷും ഭാര്യയും ആരോഗ്യവകുപ്പിന് പരാതി നല്കി. വിവിധ യുവജനസംഘടനകളും സംഭവത്തില്‍ പ്രതിഷേധവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ബന്ധിതരാവുകയായിരുന്നു.

മനുഷ്യാവകാശ കമ്മിഷന്
എംഎസ് ലളിതയെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരിക്കുകായണ് ഇപ്പോള്‍. ഇതിനിടെ മനുഷ്യാവകാശ കമ്മിഷന് സംഭവത്തില്‍ സ്വമേധയാ കേസെടുത്തു. ഗൗരവകരമായ ചികിത്സ നിഷേധത്തിന് ഉത്തരവാധപ്പെട്ടപ്പെര് യാഥസമയം നടപടിയെടുത്തില്ലെന്നും കമ്മീഷന് കുറ്റപ്പെടുത്തി.

റിപ്പോര്‍ട്ട്
കോട്ടയം ജില്ല മെഡിക്കല്‍ ഓഫീസര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി മൂന്നാഴ്ച്ചകകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന് അംഗം മോഹന്‍കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ വൈക്കം താലൂക്ക് ആശൂപത്രി സൂപ്രണ്ട് ഓരാഴ്ച്ചക്കകം വിശദീകരണം നല്‍കണമെന്നും മനുഷ്യാവകാശ കമ്മീഷന് നിര്‍ദ്ദേശിച്ചു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications