നഴ്സിങ് വിദ്യാർത്ഥിനി ആറ്റിൽ ചാടി ജീവനൊടുക്കി! പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും വഴങ്ങിയില്ല...

  • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: നഴ്സിങ് വിദ്യാർത്ഥിനി കരമനയാറ്റിൽ ചാടി ജീവനൊടുക്കി. കണ്ണംമ്പളി സുമഭവനിൽ പ്രവാസി ശശികുമാർ-സുമ ദമ്പതികളുടെ മകൾ അഞ്ജലി(19)യാണ് കരമനയാറ്റിലെ കൂവക്കുടിയിൽ ചാടി ജീവനൊടുക്കിയത്.

അമൃതാനന്ദമയീ മഠം സന്ദർശിക്കാനെത്തിയ അമേരിക്കൻ യുവാവ് മർദ്ദനമേറ്റ നിലയിൽ! സ്ത്രീകളെ ആക്രമിച്ചെന്നും

ദിലീപ് വേങ്ങരയിലെത്തുമോ? പ്രതീക്ഷയോടെ ആരാധകർ, കമ്മാരസംഭവം മലപ്പുറത്ത് പുനരാരംഭിച്ചു...

കഴിഞ്ഞദിവസം രാവിലെ ഒമ്പതരയ്ക്ക് കൂവക്കുടി പുതിയ പാലത്തിന് സമീപമാണ് സംഭവം. വെള്ളനാട് കൂവക്കുടിയിലെത്തിയ അഞ്ജലി, പുതിയപാലത്തിന് സമീപത്തുകൂടി കരമനയാറിന്റെ തീരത്തെത്തി ആറ്റിൽ ചാടുകയായിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്.

tvmsuicide

പുതിയപാലത്തിന് സമീപം അഞ്ജലിയെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് മുണ്ടേല സ്വദേശി അഷ്റഫ് കാര്യങ്ങൾ തിരക്കിയിരുന്നു. ആറ്റിൻകരയിലേക്ക് പോകുന്നതിൽ നിന്നും അഞ്ജലിയെ പിന്തിരിപ്പിച്ച അഷ്റഫ്, ഒരു സ്ത്രീയെ ഏൽപ്പിച്ചു നാട്ടുകാരെ വിവരമറിയിക്കാൻ പോയി. ഈ സമയത്താണ് സ്ത്രീയുടെ കൈ തട്ടിമാറ്റി അഞ്ജലി ആറ്റിൽ ചാടിയത്.

ആ 'ഒരു ഭക്തൻ' ദിലീപോ? തിക്കിത്തിരക്കി സ്ത്രീകളും കുട്ടികളും... രാത്രി വൈകുംവരെ! ഒടുവിൽ സംഭവിച്ചത്...

കോഴിക്കോട് ബംഗാളിയെ അടിച്ചുകൊന്നെന്ന് വ്യാജ സന്ദേശം! ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു

വിവരമറിഞ്ഞെത്തിയ നെടുമങ്ങാട് ഫയർഫോഴ്സാണ് അരമണിക്കൂറിന് ശേഷം അഞ്ജലിയുടെ മൃതദേഹം പുറത്തെടുത്തത്. അഴീക്കോട് കോ ഓപ്പറേറ്റീവ് നഴ്സിങ് കോളേജിലെ ഒന്നാം വർഷ നഴ്സിങ് വിദ്യാർത്ഥിനിയാണ് അഞ്ജലി. ആതിര ഏകസഹോദരിയാണ്. സംസ്ക്കാര ചടങ്ങുകൾ പിന്നീട് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

English summary
nursing student commits suicide in trivandrum.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്