Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഭക്ഷണം പോലും നല്‍കാതെ വാര്‍ഡന്റെ മാനസിക പീഡനം'; ആത്മഹത്യക്ക് ശ്രമിച്ച നഴ്‌സിങ് വിദ്യാര്‍ത്ഥിനി മരിച്ചു

കാസര്‍കോട്: മൂന്നു മാസം മുന്‍പ് കാസര്‍കോട്ടെ സ്വകാര്യ കോളജ് ഹോസ്റ്റലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്‌സിങ് വിദ്യാര്‍ത്ഥിനി മരിച്ചു. കാഞ്ഞങ്ങാട്ടുള്ള സ്വകാര്യ ആശുപത്രിയായ മന്‍സൂര്‍ ആശുപത്രിയിലെ മൂന്നാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായ ചൈതന്യ കുമാരിയാണ് മരിച്ചത്. 21 വയസായിരുന്നു. കാസര്‍കോട് പാണത്തൂര്‍ സ്വദേശിനിയാണ് ചൈതന്യ.

കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് നഴ്സിങ് കോളജിന്റെ ഹോസ്റ്റല്‍ മുറിയില്‍ ചൈതന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സഹപാഠികള്‍ കണ്ടതോടെ ചൈതന്യയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. ആദ്യം കോളജിനോടു ചേര്‍ന്നുള്ള ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലായിരുന്നു. കോമയിലായിരുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായതോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വച്ചാണ് മരണം സംഭവിക്കുന്നത്.

suicide

ഹോസ്റ്റല്‍ വാര്‍ഡനുമായി പെണ്‍കുട്ടിക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നു. വാര്‍ഡന്റെ മാനസിക പീഡനം മൂലമാണ് ചൈതന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ആരോപിച്ച് നഴ്‌സിങ് കോളജിലെ വിദ്യാര്‍ത്ഥികള്‍ മന്‍സൂര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. വാര്‍ഡനെതിരെ ഗുരുതര ആരോപണങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചത്. വിദ്യാര്‍ത്ഥിനിക്ക് സുഖമില്ലാതായപ്പോള്‍ ഭക്ഷണം കൊടുക്കാന്‍ പോലും വാര്‍ഡന്‍ തയാറായില്ല. വയ്യാത്ത അവസ്ഥയിലും മാനസിക പീഡനം തുടര്‍ന്നു. ഇത് സഹിക്കാന്‍ വയ്യാതെയാണ് ചൈതന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചത്.

അടിസ്ഥാന ആവശ്യങ്ങളില്‍ വീഴ്ച ഉണ്ടായത് ഉള്‍പ്പെടെ ചോദ്യം ചെയ്തിന്റെ പേരില്‍ വിദ്യാര്‍ഥികളും വാര്‍ഡനും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ കുട്ടിയുടെ ആത്മഹത്യയിലേക്കു നയിക്കുകയായിരുന്നു. രക്തസമ്മര്‍ദം കുറയുന്നത് ഉള്‍പ്പെടെ അസുഖമുള്ള ചൈതന്യയെ വാര്‍ഡന്‍ മാനസികമായി പീഡിപ്പിക്കുന്നത് തുടരുകയായിരുന്നുവെന്നും സുഹൃത്തുക്കള്‍ ആരോപിച്ചിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം പരീക്ഷയ്ക്ക് തയാറെടുക്കാനും ചൈതന്യയ്ക്ക് കഴിഞ്ഞിരുന്നില്ല. വാര്‍ഡനെ പുറത്താക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

അതേസമയം, ചൈതന്യ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ വാദിക്കുന്നത്. ഈ വാദങ്ങള്‍ തെറ്റാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.

വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതില്‍ പ്രതിഷേധിച്ച് വിവിധ വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനകള്‍ സമരത്തില്‍ പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെ വാര്‍ഡനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ചൈതന്യയുടെ ചികിത്സാ ചെലവുകള്‍ ആശുപത്രി അധികൃതരാണ് വഹിച്ചത്. നാളെയാണ് സംസ്‌കാരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+