കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്സിങ് വിദ്യാർത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നഴ്സിങ് വിദ്യാർത്ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം സ്വദേശിയായ ലക്ഷ്മി രാധാകൃഷ്ണനാണ് മരിച്ചത്. മെഡിക്കല്‍ കോളേജിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സ്വകാര്യ ഹോസ്റ്റലില്‍ താമസിച്ച് വരികയായിരുന്ന വിദ്യാർത്ഥിനിയെ ഉച്ചയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
റും വൃത്തിയാക്കാനായി എത്തിയവർ ഫാനില്‍ തുങ്ങിയ നിലയില്‍ ലക്ഷ്മിയെ കാണുകയായിരുന്നു. അസുഖമായിരുന്നതിനാല്‍ പെണ്‍കുട്ടി ക്ലാസില്‍ വന്നിരുന്നില്ലെന്നാണ് സഹപാഠികള്‍ വ്യക്തമാക്കുന്നത്. എന്താണ് മരണകാരണം എന്നത് അടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)












Click it and Unblock the Notifications