കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു!
കോഴിക്കോട്: നഗരത്തിലെ പ്രശസ്തമായ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. കോഴിക്കോട് ഉള്ള്യേരി സ്വദേശി ശ്രീലക്ഷ്മി എന്ന 19 കാരിയാണ് ജീവനൊടുക്കിയത്. ശ്രീലക്ഷ്മിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയാണ്. രണ്ടാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിനിയായ ശ്രീലക്ഷ്മിയുടെ ആത്മഹത്യയില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് സഹപാഠികള്‍.
ശ്രീലക്ഷ്മിയെ കാണാനില്ല എന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു എന്നാണ് അറിയുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളെജ് പോലീസ് സ്റ്റേഷനിലാണ് ഇക്കാര്യം സംബന്ധിച്ച് ബന്ധുക്കള്‍ പരാതിയുമായി എത്തിയത്. ശ്രീലക്ഷ്മി എവിടെയാണ് എന്നറിയില്ലെന്നും ഫോണില്‍ ബന്ധപ്പെടാന്‍ പറ്റുന്നില്ലെന്നും പരാതിയില്‍ പറയുന്നു.

ബേബി മെമ്മോറിയല്‍ നഴ്സിംഗ് കോളജില്‍ രണ്ടാം വര്‍ഷ ജനറല്‍ നഴ്സിങ് വിദ്യാര്‍ഥിനിയാണ് ശ്രീലക്ഷ്മി. കോളജ് ഹോസ്റ്റലില്‍ ആണ് താമസം. കോളജ് ഹോസ്റ്റലിലെ സ്വന്തം മുറിക്ക് സമീപത്തുള്ള മറ്റൊരു മുറിയിലാണ് ശ്രീലക്ഷ്മി ജീവനൊടുക്കിയത്. ആള്‍ത്താമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന മുറിയാണ് ഇത്.
രാത്രി പത്ത് മണിയോടെയാണ് ശ്രീലക്ഷ്മിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പ്രണയ നൈരാശ്യമാണ് ശ്രീലക്ഷ്മി ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് സൂചനകളുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഉള്ള്യേരി കരിക്കാലില്‍ ഉണ്ണികൃഷ്ണന്റെ മകളാണ്. കോഴിക്കോട് മെഡിക്കല്‍ കോളെജ് പോലീസ് കേസെടുത്തു.












Click it and Unblock the Notifications