സ്വന്തം നാട്ടുകാരിയായിട്ടും സഹപാഠികള്‍ ഇങ്ങനെചെയ്യാമോ?റാഗിങ്,മലയാളി വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ കേസ്
കോഴിക്കോട്:അന്യനാട്ടില്‍ ഒറ്റയ്ക്ക് കഴിയേണ്ടിവന്നാല്‍ സ്വന്തം നാട്ടുകാര്‍ ഒപ്പമുണ്ടെങ്കില്‍ പേടിക്കാനില്ലെന്നു പറയുന്നതു വെറുതെയാണ്. ദാരിദ്ര്യത്തിന്റെ നടുവില്‍ നിന്ന് കുടുംബത്തെ കരകയറ്റാന്‍ ലക്ഷങ്ങള്‍ വായ്പയെടുത്ത് അന്യനാട്ടില്‍ പഠിക്കാന്‍ പോയ പെണ്‍കുട്ടിയെ റാഗിങിനിരയാക്കി ജീവച്ഛവമാക്കാന്‍ നേതൃത്വം നല്‍കിയത് ഈ 'സ്വന്തം' നാട്ടുകാരായിരുന്നു.
ഗുല്‍ബര്‍ഗയിലെ നഴ്സിങ് കോളേജില്‍ എടപ്പാള്‍ സ്വദേശിയായ അശ്വതി ക്രൂരമായ റാഗിങിനിരയായ സംഭവത്തില്‍ രണ്ടു മലയാളികളുള്‍പ്പെടെ നാലു വിദ്യാര്‍ത്ഥിനികള്‍ക്കെതിരെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആതിര,ലക്ഷ്മി,ശില്പ,കൃഷ്ണ എന്നിവര്‍ക്കെതിരെയാണ് കേസ്. ആതിര ഇടുക്കി സ്വദേശിയും ലക്ഷ്മി കൊല്ലം സ്വദേശിയുമാണ്.

കറുത്തവളെന്നു വിളിച്ച് തന്നെ നിരന്തരം അവഹേളിച്ചിരുന്നതായും മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. പ്രാഥമിക അന്വേഷണമെന്ന നിലയില്‍ പോലീസ് എഫ് ഐ ആര് റജിസ്ട്രര്‍ ചെയ്തിട്ടുണ്ട് . കേസ് കര്‍ണ്ണാടക പോലീസിന്റെ പരിധിയിലായതിനാല്‍ പരാതിയുടെ കോപ്പി ഗുല്‍ബര്‍ഗ പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയിട്ടുമുണ്ട് .ഗുല്‍ബര്‍ഗയിലെ അല്ഖമാര് നഴ്സിങ് കോളേജ് വിദ്യാര്‍ത്ഥിനിയായ അശ്വതിയെ (19) സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ടോയ്ലറ്റ് ക്ലീനര്‍ കുടിപ്പിച്ചുവെന്നാണ് കേസ്.
സംഭവത്തെതുടര്‍ന്ന് രക്തം ചര്ദ്ദിച്ച പെണ്‍കുട്ടിയെ ഉടന്‍ ഗുല്‍ബര്‍ഗയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില മെച്ചപ്പെടാത്തിനെ തുടര്‍ന്നാണ് കേരളത്തിലേയ്ക്ക് മാറ്റിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് അശ്വതി. അന്നനാളം വെന്തതിനാല്‍ ഭക്ഷണം ട്യൂബ് വഴിയാണ് നല്‍കുന്നത്.
പൂര്‍വ്വസ്ഥിതിയിലാവാന്‍ മാസങ്ങളോളമെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സംഭവത്തെ കുറിച്ച് ഇതുവരെ പ്രതികരിക്കാതിരുന്ന കോളേജ് അധികൃതര്‍ പെണ്‍കുട്ടി വീട്ടിലെ പ്രശ്നങ്ങള്‍ കാരണമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് കഴിഞ്ഞദിവസം വ്യക്തമാക്കിയത്. പക്ഷേ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇത് നിഷേധിച്ചിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications