കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വന്തം നാട്ടുകാരിയായിട്ടും സഹപാഠികള്‍ ഇങ്ങനെചെയ്യാമോ?റാഗിങ്,മലയാളി വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ കേസ്

  • By Pratheeksha
Google Oneindia Malayalam News

കോഴിക്കോട്:അന്യനാട്ടില്‍ ഒറ്റയ്ക്ക് കഴിയേണ്ടിവന്നാല്‍ സ്വന്തം നാട്ടുകാര്‍ ഒപ്പമുണ്ടെങ്കില്‍ പേടിക്കാനില്ലെന്നു പറയുന്നതു വെറുതെയാണ്. ദാരിദ്ര്യത്തിന്റെ നടുവില്‍ നിന്ന് കുടുംബത്തെ കരകയറ്റാന്‍ ലക്ഷങ്ങള്‍ വായ്പയെടുത്ത് അന്യനാട്ടില്‍ പഠിക്കാന്‍ പോയ പെണ്‍കുട്ടിയെ റാഗിങിനിരയാക്കി ജീവച്ഛവമാക്കാന്‍ നേതൃത്വം നല്‍കിയത് ഈ 'സ്വന്തം' നാട്ടുകാരായിരുന്നു.

ഗുല്‍ബര്‍ഗയിലെ നഴ്‌സിങ് കോളേജില്‍ എടപ്പാള്‍ സ്വദേശിയായ അശ്വതി ക്രൂരമായ റാഗിങിനിരയായ സംഭവത്തില്‍ രണ്ടു മലയാളികളുള്‍പ്പെടെ നാലു വിദ്യാര്‍ത്ഥിനികള്‍ക്കെതിരെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആതിര,ലക്ഷ്മി,ശില്പ,കൃഷ്ണ എന്നിവര്‍ക്കെതിരെയാണ് കേസ്. ആതിര ഇടുക്കി സ്വദേശിയും ലക്ഷ്മി കൊല്ലം സ്വദേശിയുമാണ്.

raging-22

കറുത്തവളെന്നു വിളിച്ച് തന്നെ നിരന്തരം അവഹേളിച്ചിരുന്നതായും മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. പ്രാഥമിക അന്വേഷണമെന്ന നിലയില്‍ പോലീസ് എഫ് ഐ ആര്‍ റജിസ്ട്രര്‍ ചെയ്തിട്ടുണ്ട് . കേസ് കര്‍ണ്ണാടക പോലീസിന്റെ പരിധിയിലായതിനാല്‍ പരാതിയുടെ കോപ്പി ഗുല്‍ബര്‍ഗ പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയിട്ടുമുണ്ട് .ഗുല്‍ബര്‍ഗയിലെ അല്‍ഖമാര്‍ നഴ്‌സിങ് കോളേജ് വിദ്യാര്‍ത്ഥിനിയായ അശ്വതിയെ (19) സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ടോയ്‌ലറ്റ് ക്ലീനര്‍ കുടിപ്പിച്ചുവെന്നാണ് കേസ്.

സംഭവത്തെതുടര്‍ന്ന് രക്തം ചര്‍ദ്ദിച്ച പെണ്‍കുട്ടിയെ ഉടന്‍ ഗുല്‍ബര്‍ഗയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില മെച്ചപ്പെടാത്തിനെ തുടര്‍ന്നാണ് കേരളത്തിലേയ്ക്ക് മാറ്റിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് അശ്വതി. അന്നനാളം വെന്തതിനാല്‍ ഭക്ഷണം ട്യൂബ് വഴിയാണ് നല്‍കുന്നത്.

പൂര്‍വ്വസ്ഥിതിയിലാവാന്‍ മാസങ്ങളോളമെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സംഭവത്തെ കുറിച്ച് ഇതുവരെ പ്രതികരിക്കാതിരുന്ന കോളേജ് അധികൃതര്‍ പെണ്‍കുട്ടി വീട്ടിലെ പ്രശ്‌നങ്ങള്‍ കാരണമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് കഴിഞ്ഞദിവസം വ്യക്തമാക്കിയത്. പക്ഷേ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇത് നിഷേധിച്ചിട്ടുണ്ട്.

English summary
Kozhikode Medical College police on Wednesday registered a case against four senior students in connection with the brutal ragging of a Dalit nursing student at gulbarga
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X