കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഴയ വിഎസ് പക്ഷ നേതാവ് എന്‍വി ബാലകൃഷ്ണന്‍ സിപിഐയിലേക്ക്..?

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സിപിഎം കൊയിലാണ്ടി ഏരിയാ മുന്‍ സെക്രട്ടറിയും മുന്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന എന്‍വി ബാലകൃഷ്ണന്‍ സിപിഐയിലേക്കെന്നു സൂചന. ഇപ്പോള്‍ കുറ്റ്യാടിയില്‍ നടക്കുന്ന സിപിഐ ജില്ലാ സമ്മേളനം പൂര്‍ത്തിയാവുന്നതോടെ ഈ പഴയ വി.എസ്പക്ഷ നേതാവ് സിപിഐയില്‍ അംഗത്വമെടുക്കുമെന്നാണ് കരുതുന്നത്.

വ്യാഴാഴ്ച നടന്ന ജില്ലാ സമ്മേളനത്തിലെ ഫാഷിസ്റ്റ് വിരുദ്ധ സംഗമത്തില്‍ എന്‍.വി ബാലകൃഷ്ണന്‍ പങ്കെടുത്തു. രാജ്യത്തെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സിപിഐയുടെ നിലപാടാണ് ശരിയെന്ന് അദ്ദേഹം പറഞ്ഞു. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ കാര്യം വരുമ്പോള്‍ അമ്പലത്തിന്റെ നട ആര് അടയ്ക്കുമെന്ന തര്‍ക്കമല്ല വേണ്ടതെന്നും ദുര്‍ദേവതയെ പുറത്താക്കലാണ് പരമപ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

ജയിലിലോ കോടതിയിലേക്കുള്ള വഴിയിലോ മാർട്ടിനെ വകവരുത്തും!! സലിം ഇന്ത്യയുടെ വെളിപ്പെടുത്തൽജയിലിലോ കോടതിയിലേക്കുള്ള വഴിയിലോ മാർട്ടിനെ വകവരുത്തും!! സലിം ഇന്ത്യയുടെ വെളിപ്പെടുത്തൽ

vtbalakrishnan

കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരനൊപ്പം ഒരുകാലത്ത് സിപിഎമ്മിന്റെ ജില്ലയിലെ ത്രസിപ്പിക്കുന്ന നേതാക്കളില്‍ ഒരാളായിരുന്നു എന്‍.വി ബാലകൃഷ്ണന്‍. കടുത്ത വി.എസ് പക്ഷക്കാരനായിരുന്ന അദ്ദേഹം എഡിറ്ററായ ഫോര്‍ പിഎം ന്യൂസില്‍ പാര്‍ട്ടി വിരുദ്ധ ലേഖനങ്ങള്‍ വരുന്നു എന്നു ചൂണ്ടിക്കാട്ടി കൊയിലാണ്ടി ഏരിയാ കമ്മിറ്റിയില്‍നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു.

vtbalakrishnan

തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ കെ. ശാന്ത കൊയിലാണ്ടി നഗരസഭാംഗത്വം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചത് വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചു. നടപടിക്കു വിധേയനായതോടെ പാര്‍ട്ടിയില്‍നിന്ന് അകന്ന ബാലകൃഷ്ണനെ പാര്‍ട്ടി വേദികളിലും കാണാതായി. ഇതിനിടയിലാണ് സിപിഐ വേദികളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ആ ചേര്‍ച്ചയാണ് ഇപ്പോള്‍ അംഗത്വത്തിലേക്ക് എത്തിനില്‍ക്കുന്നത്.

English summary
NV Balakrishnan coming to CPI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X