കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബറി മസ്ജിദ് ഭൂരിപക്ഷ സമുദായത്തിന് വിട്ടുകൊടുക്കണമെന്ന് അബ്ദുള്ള...

Google Oneindia Malayalam News

കോഴിക്കോട്: ബാബറി മസ്ജിദ് കക്കൂസ് ആണെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ വെല്‍ഫി പോസ്റ്റ് ചെയ്ത വിവാദം അവസാനിച്ചിട്ടില്ല, അതിന് മുമ്പ് മറ്റൊരു വിവാദമാണോ തുടങ്ങുന്നത്...? ബാബറി മസ്ജിദ് തന്നെയാണ് ഇവിടേയും വിവാദ വിഷയം.

അയോധ്യയിലെ തര്‍ക്ക മന്ദിരം ഭൂരിപക്ഷ സമുദായത്തിന് വിട്ടുകൊടുത്താല്‍ എന്താണ് പ്രശ്‌നമെന്നാണ് പുതിയ ചോദ്യം. ഈ ചോദ്യം ചോദിച്ചിരിയ്ക്കുന്നത് മാധ്യമ പ്രവര്‍ത്തകനായ ഒ അബ്ദുള്ളയാണ്.

ബാബറി മസ്ജിദ് വിഷയത്തില്‍ ഒ അബ്ദുള്ള ആരുടെ പക്ഷത്താണെന്നതാണ് ഇപ്പോഴത്തെ ചര്‍ച്ച. ആര്‍എസ്എസ് അനുകൂല സംഘടനയുടെ പരിപാടിയിലായിരുന്നു അബ്ദുള്ളയുടെ അഭിപ്രായപ്രകടനം

അയോധ്യയിലെ പള്ളി

അയോധ്യയിലെ പള്ളി

ആയോധ്യയില്‍ പള്ളി പണിയണം എന്ന് ഖുറാനില്‍ പറഞ്ഞിട്ടില്ലെന്നാണ് ഒ അബ്ദുളള കോഴിക്കോട് പ്രസംഗിച്ചത്.

തര്‍ക്ക ഭൂമി

തര്‍ക്ക ഭൂമി

തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലമാണ് അയോധ്യ എന്നും ഒ അബ്ദള്ള പറയുന്നുണ്ട്.

 എന്തിനാണ് വാശി?

എന്തിനാണ് വാശി?

തര്‍ക്ക ഭൂമിയില്‍ തന്നെ പള്ളി പണിയണം എന്ന് എന്തിനാണ് വാശി പിടിയ്ക്കുന്നത് എന്നാണ് അബ്ദുള്ള ചോദിയ്ക്കുന്ന അടുത്ത ചോദ്യം.

ഇസ്ലാമിക ചടങ്ങുകളില്ല

ഇസ്ലാമിക ചടങ്ങുകളില്ല

അയോധ്യയിലേത് മുസ്ലീം പള്ളിയാണെന്നാണ് പറയുന്നതെങ്കിലും അവിടെ ഇപ്പോള്‍ ഇസ്ലാമികമായ യാതൊരു ചടങ്ങും നടക്കുന്നില്ലെന്നും ഒ അബ്ദുള്ള പറഞ്ഞു.

പാക് വിഭജനം

പാക് വിഭജനം

ഇന്ത്യ-പാക് വിഭജനം സംബന്ധിച്ചും ഒ അബ്ദുള്ളയ്ക്ക് അഭിപ്രായം ഉണ്ട്. ഒരു ഹിമാലയന്‍ വിഡ്ഢിത്തം എന്നാണ് അബ്ദുള്ള വിഭജനത്തെ വിശേഷിപ്പിച്ചത്.

മേമന്റെ വധശിക്ഷയില്‍ കുഴപ്പമില്ല

മേമന്റെ വധശിക്ഷയില്‍ കുഴപ്പമില്ല

യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയതില്‍ വലിയ പ്രശ്‌നമൊന്നും ഇല്ലെന്നാണ് ഒ അബ്ദുള്ള പറയുന്നത്. മേമന് എല്ലാ നിയമപരിഗണനയും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് പരിപാടി

ആര്‍എസ്എസ് പരിപാടി

ആര്‍എസ്എസ് അനുകൂല സംഘടനയായ സമന്വയ സംഘടിപ്പിച്ച 'ന്യൂനപക്ഷ രാഷ്ട്രീയം ഒരു പുനര്‍വായന' എന്ന സംവാദത്തില്‍ സംസാരിയ്ക്കുകയായിരുന്നു അബ്ദുള്ള.

English summary
O Abdulla on Babri Masjid makes new controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X