കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒ അബു സ്മാരക പുരസ്കാരം കവി ബാപ്പു വെള്ളിപ്പറമ്പിന്

  • By Sanoop Pc
Google Oneindia Malayalam News

തലശ്ശേരി: പ്രശസ്തമാപ്പിളപ്പാട്ട് രചയിതാവും, പ്രചാരകനും,ഗ്രന്ഥകാരനുമായ ഒ ആബുവിന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പത്താമത്
പുരസ്‌ക്കാരത്തിന് കവി ബാപ്പു വെള്ളിപ്പറമ്പ് അർഹനായി.10001 രൂപയും, ശില്‍പ്പവുമടങ്ങുന്നതാണ് അവാര്‍ഡ്. 25ന് തലശ്ശേരിയിൽ നടക്കുന്ന വൈകുന്നേരം 4 മണിക്ക് കനക് റസിഡൻസിയിൽ ചേരുന്ന ഒ ആബു അനുസ്മരണ സമ്മേളനത്തിൽ വച്ച് അവാർഡ് സമ്മാനിക്കും.

 bappu-velliparambu

സമ്മേളനം ഫോക് ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ എരഞ്ഞോളി മൂസ്സ ഉദ്ഘാടനം ചെയ്യും. പ്രൊഫ: എ.പി.സുബൈർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.പി.കുഞ്ഞി മുപ്പമുഖ്യഭാഷണം നടത്തുമെന്ന് പ്രൊഫ: എ.പി.സുബൈര്‍, എരഞ്ഞോളി മൂസ്സ, ഉസ്മാന്‍.പി.വടക്കുമ്പാട്, നൗഷാദ് പൊന്നകം എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. സ്ഥലം ലഭ്യമായാൽ അബുവിന് സ്മാരകം പണിയാൻ തയ്യാറാണെന്ന് മുൻ സാംസ്കാരിക വകുപ്പ് മന്ത്രി ജി കാർത്തികേയനും ഇപ്പോഴത്തെ വകുപ്പ് മന്ത്രി എകെ ബാലനും ഉറപ്പ് തന്നതായി എരഞ്ഞോളി മൂസയും പ്രൊഫ എ പി സുബൈറും പറഞ്ഞു.

നാല് പതിറ്റാണ്ടുകാലമായി മാപ്പിളപ്പാട്ട് രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ബാപ്പു വെള്ളിപ്പറമ്പ് ആറായിരത്തിലേറെ മാപ്പിളപ്പാട്ടുകള്‍ രചിച്ചിട്ടുണ്ട്. സിനിമ, മാപ്പിളപ്പാട്ടു രംഗത്തെ പ്രമുഖ ഗായകരൊക്കെ ബാപ്പുവിന്റെ പാട്ടുകള്‍ ആലപിച്ചിട്ടുണ്ട്. കെ.പി.കുഞ്ഞിമൂസ്സ, എരഞ്ഞോളി മൂസ്സ: ടി.കെ. ഡി.
മുഴപ്പിലങ്ങാട് എന്നിവരടങ്ങിയ ജഡ്ജിങ്ങ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ
തെരഞ്ഞെടുത്തത്.

ലക്ഷങ്ങൾ ധൂർത്തടിച്ച് മന്ത്രിമന്ദിരങ്ങളിൽ മിനുക്കുപണി.. മുന്നിൽ ഇപി ജയരാജൻ.. പിണറായിക്ക് ഒൻപതര ലക്ഷംലക്ഷങ്ങൾ ധൂർത്തടിച്ച് മന്ത്രിമന്ദിരങ്ങളിൽ മിനുക്കുപണി.. മുന്നിൽ ഇപി ജയരാജൻ.. പിണറായിക്ക് ഒൻപതര ലക്ഷം

English summary
o abu memorial award goes to poet bappu vellipramb
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X