കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് ബിജെപി നേതാവ് ഒ രാജഗോപാല്‍; സാക്ഷരത ബിജെപിയ്ക്ക് വെല്ലുവിളി
തിരുവനന്തപുരം: ഈ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിയെ ഏറ്റവും അധികം പ്രതിരോധത്തിലാക്കുന്നത് അവരുടെ തന്നെ മുതിര്‍ന്ന നേതാവായ ഒ രാജഗോപാല്‍ ആണ്. പിണറായി വിജയനെ പ്രശംസിക്കുകയും ബിജെപി നേതാക്കളെ വിമര്‍ശിക്കുകയും ചെയ്ത രാജഗോപാല്‍ പഴയ കോലീബി സഖ്യം സത്യമാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു.
ഇപ്പോഴിതാ മറ്റൊരു വിധത്തില്‍ ബിജെപിയ്ക്ക് വീണ്ടും പ്രതിസന്ധി തീര്‍ക്കുകയാണ് രാജഗോപാല്‍. ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേരിയ മുന്‍തൂക്കമുണ്ട് എന്നാണ് രാജഗോപാല്‍ പറയുന്നത്. കേരളത്തിലെ സാക്ഷരതയാണ് ബിജെപിയുടെ വളര്‍ച്ചയ്ക്ക് തടസ്സമെന്ന നിലയില്‍ അദ്ദേഹം വിലയിരുത്തുന്നുണ്ട്. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറയുന്നത്. വിശദാംശങ്ങള്‍...
തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിൽ കമൽഹാസൻ, ചിത്രങ്ങൾ കാണാം

പിണറായി പ്രശംസ
മുഖ്യമന്ത്രി പിണറായി വിജനെ വീണ്ടും പ്രശംസിക്കുന്നുണ്ട് ഒ രാജഗോപാല്‍. രാഷ്ട്രീയ കാരണങ്ങള്‍കൊണ്ടല്ല പിണറായി വിജയനെ പ്രശംസിച്ചത്. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിനെ പ്രശംസിക്കുക തന്നെ വേണം. രാഷ്ട്രീയക്കാരന് ആയതുകൊണ്ട് നുണപറയണമെന്നില്ല. കാര്യങ്ങള്‍ മാനേജ് ചെയ്യാനുള്ള ശേഷി പിണറായി വിജയനുണ്ട്.

നിലക്കാത്ത പ്രശംസകള്‍
കാര്യശേഷിയുള്ള ആളാണ്, കുശാഗ്ര ബുദ്ധിയുണ്ട്, കുറച്ച് മാത്രം സംസാരിക്കുകയും ലക്ഷ്യം നേടുകയും ചെയ്യുന്ന ആളുമാണ് എന്നാണ് രാജഗോപാല്‍ തുടരുന്നത്. ഒരു കള്ള് ചെത്ത് തൊഴിലാളിയുടെ മകനായിട്ട് ജനിച്ച് വളരെ പിന്നാക്കാവസ്ഥയില്‍ നിന്നാണ് അദ്ദേഹം ഉയര്‍ന്ന് വന്നത് എന്നും രാജഗോപാല്‍ പറയുന്നു. സത്യം അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാകണം എന്നും രാജഗോപാല്‍ പറയുന്നുണ്ട്.

പിണറായി ട്രെന്‍ഡ്
കേരളത്തില്‍ പിണറായി വിജയന് ട്രെന്‍ഡ് ഉണ്ട് എന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്. പക്ഷേ, തനിക്ക് അത് കൃത്യമായി പറയാന്‍ ആവില്ല. കോണ്‍ഗ്രസ് ഓരോ ദിവസവും താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ആര്‍ക്കും കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ആവില്ല. കോണ്‍ഗ്രസിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു എന്നും രാജഗോപാല്‍ പറയുന്നുണ്ട്.

എല്‍ഡിഎഫിന് സാധ്യത
ഇപ്പോഴത്തെ സാഹചര്യത്തിന് എല്‍ഡിഎഫിനാണ് സാധ്യത എന്ന് മുഴുവനായും പറയാന്‍ കഴിയില്ല. എന്നാല്‍, ഒരു മുന്‍തൂക്കം ഉള്ളതായിട്ടാണ് കാണുന്നത്. എന്നും രാജഗോപാല്‍ പറയുന്നുണ്ട്. കോണ്‍ഗ്രസ് ഒരു മുങ്ങുന്ന കപ്പല്‍ ആണെന്ന ഭയം ജനങ്ങള്‍ക്കുണ്ട് എന്നും രാജഗോപാല്‍ പറയുന്നു.

സാക്ഷരത പ്രശ്നം
എന്തുകൊണ്ടാണ് കേരളത്തില്‍ ബിജെപിയ്ക്ക് മുന്നേറ്റമുണ്ടാക്കാന്‍ പറ്റാത്തത് എന്ന ചോദ്യത്തിന് രണ്ട് ഉത്തരങ്ങളാണ് ഒ രാജഗോപാലിനുള്ളത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യാനാകാത്ത സ്ഥിതിയാണ്. 90 ശതമാനം സാക്ഷരതയുള്ള സംസ്ഥാനങ്ങള്‍ ജനങ്ങള്‍ ചിന്തിക്കുന്നവരും വാദപ്രദിവാദങ്ങളില്‍ ഏര്‍പ്പെടുന്നവരും ആണ്. ബിജെപി ക്ലച്ച് പിടിക്കാത്തതിന്റെ പ്രധാന കാരണം ഇതാണ്.

ന്യൂനപക്ഷങ്ങള്‍
കേരളത്തില്‍ 55 ശതമാനം ഹിന്ദുക്കളും 45 ശതമാനം മത ന്യൂനപക്ഷങ്ങളും ആണ്. എല്ലാ കണക്കുകൂട്ടലുകളേയും ഇത് സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് കേരളത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യാന്‍ ആവില്ലെന്ന് പറയുന്നത് എന്നും രാജഗോപാല്‍ പറയുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും തങ്ങള്‍ ക്രാമനുഗതമായി വളരുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

നേമത്ത് കുമ്മനം
പ്രായാധിക്യം കൊണ്ടാണ് താന്‍ തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയത്. കുമ്മനം രാജശേഖരന് വിജയിക്കാന്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേമത്ത് ഇത്തവണ ത്രികോണ മത്സരമാണ്. കോണ്‍ഗ്രസ് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ക്ഷീണിച്ചിരിക്കുകയാണ്. കെ കരുണാകരന് വലിയ നേതാവായിരുന്നു എന്നത് കെ മുരളീധരന്റെ കാര്യത്തില്‍ നേമക്ക് കാര്യമായൊന്നും ഗുണം ചെയ്യില്ല. അച്ഛന് അച്ഛനും മകന് മകനുമാണ് എന്നും രാജഗോപാല്‍ പറയുന്നു.

കുടുങ്ങിപ്പോകുന്ന ബിജെപി
ഒ രാജഗോപാലിന്റെ ഇത്തരം പ്രതികരണങ്ങള്‍ ബിജപിയ്ക്ക് തിരഞ്ഞെടുപ്പ് രംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പിണറായി വിജയനെ കടുത്ത എതിരാളിയും പ്രശ്നക്കാരനും ആയി ബിജെപി ചിത്രീകരിക്കുമ്പോള്‍ ആണ് സമുന്നത നേതാവ് പ്രശംസയുമായി എത്തുന്നത്. എന്നാല്‍ രാജഗോപാലിനെ തള്ളാനും ബിജെപിയ്ക്ക് സാധിക്കുന്നില്ല.
ഇന്ത്യയിലിരുന്ന് കളിക്കാം പവർബോൾ ജാക്ക്പോട്ട്; സമ്മാനത്തുക 200 മില്യൺ ഡോളർ
ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി പേളി: പുതിയ ചിത്രങ്ങള്‍ വൈറല്‍
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം












Click it and Unblock the Notifications