കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതോടെ കമ്മ്യൂണിസം നിലംപരിശാകും !!! ഇനി കേരളത്തിൽ പോലും ഉണ്ടാകില്ലെന്ന് പ്രവചനം!! സംഭവിക്കുന്നത്?

ഇന്ത്യയിൽ കമ്മ്യൂണസത്തിന്റെ അവസാനം കേരളത്തിലെന്ന് രാജഗോപാലിന്റെ പ്രവചനം. സിപിഎമ്മിന്റെ ഒരു വർഷത്തെ പ്രവർത്തനം വിലയിരുത്തിയ ശേഷമാണ് പ്രവചനം.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലേത് ഇന്ത്യയിലെ തന്നെ അവസാനത്തെ കമ്മ്യൂണിസ്റ്റ് സർക്കാരായിരിക്കുമെന്ന് ബിജെപി എംഎൽഎ ഒ രാജഗോപാൽ. പിണറായി സർക്കാരിന്റെ ഒരു വർഷത്തെ പ്രവർത്തനത്തെ വിലയിരുത്തിയ ശേഷമാണ് ബിജെപി എംഎൽഎയുടെ പ്രതികരണം. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പിണറായി സർക്കാരിനെ കുറിച്ച് ജനങ്ങൾക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും എന്നാൽ സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാം ശരിയാക്കുമെന്നായിരുന്നു പിണറായി സർക്കാരിന്റെ വാഗ്ദാനം.

 പരാജയത്തിൽ മുന്നിൽ ക്രമസമാധാനം

പരാജയത്തിൽ മുന്നിൽ ക്രമസമാധാനം

എല്ലാ സർക്കാരിലും ജനങ്ങൾക്ക് ഏറെ പ്രതീക്ഷ ഉണ്ടാകുന്നത് ആ സർക്കാരിന്റെ ക്രമസമാധാന പാലനത്തിലാണെന്ന് രാജഗോപാൽ പറയുന്നു. പരാജയത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ക്രമസമാധാന പാലനമാണെന്നും രാജഗോപാൽ പറയുന്നു.

മുപ്പതോളം രാഷ്ട്രീയ കൊലപാതകങ്ങൾ

മുപ്പതോളം രാഷ്ട്രീയ കൊലപാതകങ്ങൾ

പിണറായി സർക്കാർ അധികാരമേറ്റ ഒരു വർഷത്തിനുള്ളിൽ മുപ്പതോളം രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നിരിക്കുന്നതെന്ന് രാജഗോപാൽ പറയുന്നു. പിണറായിയുടെ മണ്ഡലത്തിൽ മാത്രം നാല് കൊലപാതകങ്ങളാണ് നടന്നതെന്നും രാജഗോപാൽ പറയുന്നു. സ്ത്രീകൾക്കും ദുർബല വിഭാഗങ്ങൾക്കുമാണ് ഏറെ വില കൊടുക്കേണ്ടി വരുന്നതെന്നും അദ്ദേഹം.

പാർട്ടിക്കായി നില കൊള്ളുന്നു

പാർട്ടിക്കായി നില കൊള്ളുന്നു

ജനങ്ങളുടെ നന്മ മറന്ന് പാർട്ടിക്കു വേണ്ടി മാത്രമാണ് സർക്കാർ നില കൊള്ളുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇതാണ് പരാജയത്തിന്റെ അടിസ്ഥാന കാരണമെന്നും രാജഗോപാൽ പറയുന്നു.

രാജിവച്ചത് രണ്ട് മന്ത്രിമാര്‍

രാജിവച്ചത് രണ്ട് മന്ത്രിമാര്‍

സർക്കാർ അധികാരത്തിലേറി ഒരു വർഷത്തുനുള്ളിൽ തന്നെ രാജിവച്ചത് രണ്ട് മന്ത്രിമാരാണെന്ന് രാജഗോപാൽ. കൊലക്കേസ് പ്രതി ഉൾപ്പെടെയുള്ളവർ മന്ത്രിയായെന്നും രാജഗോപാൽ വ്യക്തമാക്കുന്നു. ഇതൊക്കെ സർക്കാരിന്റഎ സ്വഭാവം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം.

വ്യാപക അസംതൃപ്തി

വ്യാപക അസംതൃപ്തി

സർക്കാരിനെ കുറിച്ച് വ്യാപക അസംതൃപ്തിയാണെന്നാണ് രാജഗോപാൽ പറയുന്നത്. പാർട്ടി സഖാക്കൾ നിയമം കൈയ്യിലെടുത്ത് ബറിക്കുന്ന സാഹചര്യമാണെന്ന് അദ്ദേഹം പറയുന്നു. മറ്റു വിഭാഗക്കാർക്കിടയിൽ ഇത് അരക്ഷിത ബോധം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറയുന്നു. എല്ലാവർക്കും നീതി ഉറപ്പാക്കേണ്ട സർക്കാരാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നും രാജഗോപാൽ പറയുന്നു.

 യുഡിഎഫ് സർക്കാരുമായി താരതമ്യം ചെയ്യുമ്പോൾ

യുഡിഎഫ് സർക്കാരുമായി താരതമ്യം ചെയ്യുമ്പോൾ

അഴിമതിയുടെ കാര്യത്തിൽ യുഡിഎഫ് സർക്കാരുമായി താരതമ്യം ചെയ്യുമ്പോൾ പിണറായി സർക്കാർ ഭേദമാണെന്നാണ് രാജഗോപാൽ പറയുന്നത്. രാഷ്ട്രീയ പ്രീണനത്തിലും അഴിമതിയിലും റെക്കോർഡിട്ട സർക്കാരാണ് യുഡിഎഫ് സർക്കാരെന്ന് രാജഗോപാൽ പറയുന്നു. പിണറായി സർക്കാരിൽ രാഷ്ട്രീയ അഴിമതിയാണ് നടക്കുന്നതെന്നും രാജഗോപാൽ പറയുന്നു.

ബിജെപിയുടെ ആദ്യ എംഎൽഎ പ്രതീക്ഷ നിലനിർത്തി?

ബിജെപിയുടെ ആദ്യ എംഎൽഎ പ്രതീക്ഷ നിലനിർത്തി?

ബിജെപിയുടെ ആദ്യ എംഎൽഎ എന്ന നിലയിൽ പ്രതീക്ഷ പൂർണമായി നിലനിർത്താനായിട്ടില്ലെന്ന് രാജഗോപാൽ പറയുന്നു. നിയമസഭയിൽ പിന്തുണ ഇല്ലാത്തതും, പാർലമെന്ററി ശീലമുള്ള പ്രവർത്തകർ ഇല്ലാത്താതും പ്രായവും പരിമിതികളാണെന്ന് അദ്ദേഹം പറയുന്നു. എന്നാൽ മറ്റ് പലരെയും അപേക്ഷിച്ച് വികസനത്തിന്റെ കാര്യത്തിൽ മുന്നോട്ട് പോയിട്ടുണ്ടെന്നും അദ്ദേഹം. പാർട്ടി ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്യാനാവില്ലെന്നും ഇക്കാര്യം പാർട്ടിക്ക് തന്നെ അറിയാമെന്നും അദ്ദേഹം .

മോദി വിരോധത്തിൽ ശരമേൽക്കുന്നു

മോദി വിരോധത്തിൽ ശരമേൽക്കുന്നു

140 അംഗ നിയമസഭയിൽ 139 പേരും തന്റെ എതിർ ചേരിയിലാണെന്നും സിപിഎമ്മും കോൺഗ്രസും ശത്രുവായി കാണുന്നത് ബിജെപിയെയാണെന്നും അദ്ദേഹം. മോദി വിരേധത്തിൽ ആരാണ് മുന്നിലെന്ന മത്സരത്തിൽ ശരമേൽക്കുന്നത് തനിക്കാണെന്നും രാജഗോപാൽ.

ക്രമേണ മാറ്റം ഉണ്ടാകും

ക്രമേണ മാറ്റം ഉണ്ടാകും

ഇപ്പോൾ കേരളത്തിലെ പത്രങ്ങളിൽ ഏകപക്ഷീയമായ അതിപ്രസരം നടക്കുന്നുണ്ടെന്നും ഇതാണ് ഇരു മുന്നണികൾക്കും ബലം നൽകുന്നതെന്നം അദ്ദേഹം പറയുന്നു. മോദിയുടെ ഭരണത്തിന്റെ ഗുണം ജനങ്ങൾ അനുഭവിച്ചു തുടങ്ങുമ്പോൾ ഇതിന് മാറ്റമുണ്ടാകുമെന്നും അദ്ദേഹം. മണ്ഡത്തിലെ പ്രവർത്തനങ്ങളിലെല്ലാം സജീവമാണെന്നും മോദി സർക്കാരിനെ കുറിച്ച് എല്ലാവർക്കും മികച്ച പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറയുന്നു.

കമ്മ്യൂണിസത്തിന്റെ അന്ത്യം

കമ്മ്യൂണിസത്തിന്റെ അന്ത്യം

ഇന്ത്യയിൽ കമ്മ്യൂണിസത്തിന്റെ അന്ത്യം കേരളത്തിലായിരിക്കുമെന്ന് രാജഗോപാൽ പറയുന്നു. പ്രതികൂല സാഹചര്യങ്ങളിലും വിജയിക്കാനാകുമെന്ന് ബിജെപി തെളിയിച്ചുവെന്നും മറ്റ് രണ്ടു മുന്നണികളിലും തകർച്ചയുടെ തെളിവുകൾ കണ്ടു തുടങ്ങിയെന്നും രാജഗോപാൽ. കമ്മ്യൂണിസം കേരളത്തിൽ മാത്രമാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നും രാജഗോപാൽ പറയുന്നു.

എഴുതണമെന്ന്

എഴുതണമെന്ന്

ചിലതൊക്കെ എഴുതണമെന്ന് ആഗ്രഹമുണ്ടെങ്കിലും തിരക്ക് കാരണം ഒന്നും നടക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഇപ്പോഴത്തെ പ്രവർത്തനത്തിൽ അത് സാധ്യമല്ലെന്നും രാജഗോപാൽ.

കൂടുതൽ വാർത്തകൾക്ക് വൺഇന്ത്യ സന്ദർശിക്കൂ

കൂടുതൽ വാർത്തകൾക്ക് വൺഇന്ത്യ സന്ദർശിക്കൂ

കൂടുതൽ വായിക്കാൻകൂടുതൽ വായിക്കാൻ

കൂടുതൽ വായിക്കാൻകൂടുതൽ വായിക്കാൻ

മെഗാസ്റ്റാറിന്റെ ജീവിതകഥ സിനിമയാവുന്നു. മമ്മൂട്ടിയായി വേഷമിടുന്ന യുവതാരം ആരാണെന്നറിയുമോ ??കൂടുതൽ വായിക്കാൻ

English summary
o rajagopal's assessment of one year of pinarayi government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X