കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ വിമര്‍ശിച്ച്, സര്‍ക്കാരിനെ പുകഴ്ത്തി രാജഗോപാല്‍; എല്ലാവരും സ്വപ്നക്ക് പിന്നാലെ...

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി. നേതൃത്വത്തിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ രംഗത്തുവന്നു. തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഭാഗത്ത് ഒരുപാട് പോരായ്മകളുണ്ടെന്നും സംഘടനക്കുള്ളില്‍ നിന്ന് ലഭിച്ച പരാതികള്‍ പരിഹരിച്ചില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. എല്ലാവരും സ്വര്‍ണക്കടത്തിനും സ്വപ്‌നക്കും പിറകെ പോയപ്പോള്‍ സര്‍ക്കാര്‍ വികസനത്തിന് പിറകെ പോയെന്നും ജനങ്ങള്‍ക്ക് വികസനമാണ് ആവശ്യമെന്നും രാജഗോപാല്‍ പറഞ്ഞു.

o

കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായ ശേഷം കേരളത്തിലെ ബിജെപി ഘടകത്തില്‍ പോര് ശക്തമാണ്. ശോഭാ സുരേന്ദ്രനെ ഒതുക്കി എന്നായിരുന്നു ആദ്യ ആക്ഷേപം. ശോഭയുമായുള്ള ഭിന്നത പരിഹരിക്കാന്‍ ഇതുവരെ സാധിച്ചില്ല. നേതൃത്വത്തിനെതിരെ പല മുതിര്‍ന്ന നേതാക്കളും പരസ്യമായി ആക്ഷേപം ഉന്നയിക്കുകയും ചെയ്തു. അതിനിടെയാണ് തദ്ദേശ തിരഞ്ഞെടുപ്പ് വന്നത്. കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നേരിട്ട ആദ്യ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. വലിയ പ്രഖ്യാപനങ്ങള്‍ അനാവശ്യമായി നടത്തി എന്നാണ് ബിജെപിയിലെ ഒരു വിഭാഗം കുറ്റപ്പെടുന്നത്.

രാഷ്ട്രീയ ചാണക്യന്‍ കുഞ്ഞാലിക്കുട്ടി തന്നെ!! ചെങ്കൊടിയേറ്റത്തിലും പതറാതെ ലീഗ്, മലബാറില്‍ വന്‍ വിജയംരാഷ്ട്രീയ ചാണക്യന്‍ കുഞ്ഞാലിക്കുട്ടി തന്നെ!! ചെങ്കൊടിയേറ്റത്തിലും പതറാതെ ലീഗ്, മലബാറില്‍ വന്‍ വിജയം

Recommended Video

cmsvideo
ജയ് ശ്രീറാം ബാനർ ഉയർത്തിയ ബിജെപി യെ നിരോധിക്കുക..കട്ടകലിപ്പ് | Oneindia Malayalam

തിരുവനന്തപുരം കോര്‍പറേഷന്‍ ഇത്തവണ പിടിക്കുമെന്ന പ്രചാരണം നടത്തിയെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. തൃശൂരില്‍ മുതിര്‍ന്ന നേതാവ് പരാജയപ്പെടുകയും ചെയ്തു. മലപ്പുറത്ത് വന്‍ മുന്നേറ്റമാണ് സംസ്ഥാന അധ്യക്ഷന്‍ പ്രഖ്യാപിച്ചത്. അതുമുണ്ടായില്ല. സിറ്റിങ് വാര്‍ഡുകള്‍ പോലും നഷ്ടമാകുന്ന സാഹചര്യവുമുണ്ടായി. പാലക്കാടും പന്തളുമാണ് ആശ്വാസ വിജയം നല്‍കിയത്. തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയിലുണ്ടായ ഭിന്നത പരിഹരിച്ചു മുന്നോട്ട് പോയിരുന്നെങ്കില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാമായിരുന്നു എന്നും ബിജെപിയില്‍ അഭിപ്രായം ഉയര്‍ന്നുകഴിഞ്ഞു. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കൃഷ്ണദാസ് പക്ഷം സംസ്ഥാന നേതൃത്വത്തിനെതിരെ കലാപമുയര്‍ത്തുമെന്ന് തീര്‍ച്ചയാണ്. ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളെയും അവര്‍ കൂടെ ചേര്‍ക്കുമെന്ന സൂചന വന്നുകഴിഞ്ഞു.

English summary
O Rajagopal criticized BJP Kerala Leaders and Praised LDF Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X