Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള ബിജെപിക്കെതിരെ ഒ രാജഗോപാൽ; സിഎഎക്കെതിരായ പ്രചാരണങ്ങളെ നേരിടാൻ ബിജെപിക്ക് നേതൃത്വമില്ല!

Recommended Video

cmsvideo
    സ്വന്തം പാര്‍ട്ടിക്ക് എതിരെ തിരിഞ്ഞ് ഒ രാജഗോപാല്‍

    തിരുവനന്തപുരം: കേരള ബിജെപക്കെതിരെ വിമർശനവുമായി ബിജെപിയുടെ കേരളത്തിലെ ഏക എംഎൽഎ കൂടിയായ ഒ രാജഗോപാൽ. ബിജെപി സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ വൈകുന്നതില്‍ അതൃപ്തി പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. രത്വനിയമ ഭേദഗതിക്കെതിരേയുള്ള പ്രചാരണങ്ങളെ പ്രതിരോധിക്കാനും സമയോചിതമായി ഇടപെടാനും നേതൃത്വമില്ലെന്നും അദ്ദേഹം പറഞ്ഞു.

    ദേശീയ അധ്യക്ഷനെ പ്രഖ്യാപിച്ചിട്ടും ബിജെപിക്ക് സംസ്ഥാന അധ്യക്ഷനില്ലാത്ത സ്ഥിതിയാണ്. ഇക്കാര്യം അമിത്ഷായെയും പുതിയ ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയെയും അറിയിച്ചിട്ടുണ്ടെന്നും രാജഗോപാല്‍ വ്യക്തമാക്കി. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തെ സര്‍ക്കാര്‍ പിന്തുണയ്ക്കില്ലെന്നാണു പ്രതീക്ഷയെന്നും പ്രമേയത്തിന് അനുമതിനല്‍കി രാഷ്ട്രപതിയുടെ അധികാരത്തില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    പറഞ്ഞതൊക്കെ നിയമസഭ രേഖയിലുണ്ട്

    പറഞ്ഞതൊക്കെ നിയമസഭ രേഖയിലുണ്ട്

    നിയമസഭയില്‍ പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രമേയത്തെ പിന്തുണച്ചിട്ടില്ല. എതിര്‍ത്തു പ്രസംഗിച്ചത് നിയമസഭയുടെ രേഖകളിലുണ്ടെന്നും ഒ രാജഗോപാൽ വ്യക്തമാക്കി. തെറിവിളിച്ച് എതിര്‍ക്കുക എന്നത് തന്റെ രീതിയല്ല. തനിക്ക് തന്റേതായ രീതകളുണ്ട്. അതിനനുസരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും ഒ രാജഗോപാൽ വ്യക്തമാക്കി. ഗവര്‍ണറുടെ സത്കാരത്തില്‍ പങ്കെടുത്തതിന് മുഖ്യമന്ത്രിയെ പ്രതിപക്ഷം വിമര്‍ശിക്കുന്നത് ഇടുങ്ങിയ ചിന്താഗതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    എല്ലാവരും സംയമനം പാലിക്കണം

    എല്ലാവരും സംയമനം പാലിക്കണം

    സംയമനം എന്നത് മുഖ്യമന്ത്രിക്കും ഗവർണർക്കും ഒരുപോലെ ബാധകമാണ്. ഇരുപക്ഷവും മിതത്വം പാലിക്കണമെന്ന് സർക്കാരും ഗവർണറും തമ്മിലുള്ള തർക്ക സമയത്ത് ഒ രാജഗോപാൽ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ പക്വത പാലിക്കുകയും അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച് തുറന്ന് ചർച്ച നടത്തുകയും വേണം. നിയമപരമായി സംശയമുണ്ടെങ്കിൽ കോടതിയുടെ അഭിപ്രായം ചോദിക്കാമല്ലോ. അതിനുള്ള അവകാശമുണ്ട്. അങ്ങനെ തീരുകയല്ലാതെ പരസ്പരം ഗവർണറും മുഖ്യമന്ത്രിയും അങ്ങോട്ടുമിങ്ങോട്ടും കുറ്റം പറയുന്നത് നല്ല കീഴ്‌വഴക്കമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

    പ്രമേയം പാസാക്കിയത് തെറ്റ്

    പ്രമേയം പാസാക്കിയത് തെറ്റ്

    പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയ നടപടി തെറ്റാണ്. അങ്ങനെ ചെയ്യാൻ സംസ്ഥാനത്തിന് അവകാശമില്ലെന്നും അദ്ദേഹം മാതൃഭൂമി നൽകിയ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. പൗരത്വം എങ്ങനെ വേണമെന്ന് പറയാൻ സംസ്ഥാനങ്ങൾക്ക് അവകാശമില്ലല്ലോ? ഭരണഘടനപ്രകാരം കേന്ദ്രപട്ടികയിൽ ഉൾപ്പെട്ടതാണ് ഈ വിഷയം. സംസ്ഥാനസർക്കാരിന് അഭിപ്രായം പറയാനുള്ള അവകാശമില്ല, തീരുമാനമെടുക്കുന്നത് കേന്ദ്രമാണ്. പ്രത്യേക സമ്മേളനം വിളിച്ചത് പാഴ് നടപടിയാണെന്നായിരുന്നു ഒ രാജഗോപാലന്റെ വാദം.

    നടപടിയെടുക്കാൻ ഗവർണർക്ക് അവകാശമില്ല

    നടപടിയെടുക്കാൻ ഗവർണർക്ക് അവകാശമില്ല


    സുപ്രീംകോടതിയിൽ പോകാൻ ആർക്കും അവകാശമുണ്ട്. സുപ്രീംകോടതിയിൽനിന്ന് സർക്കാരിന് വേണ്ടത് കിട്ടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗവർണർ ഭരണഘടനാ വ്യവസ്ഥ നടപ്പാക്കാൻ ചുമതലപ്പെട്ടയാളാണ്. അങ്ങനെ നടപ്പാക്കുമ്പോൾ വല്ല വ്യതിയാനങ്ങളുമുണ്ടെങ്കിൽ, അത് ചൂണ്ടിക്കാട്ടേണ്ട ബാധ്യത ഗവർണർക്കുണ്ട്. ആ അവകാശം ഉള്ളപ്പോൾ, സംസ്ഥാനസർക്കാർ ഭരണഘടനയുടെ സങ്കല്പങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ ഗവർണർ അത് ചൂണ്ടിക്കാണിക്കും. അല്ലാതെ നടപടിയെടുക്കാനൊന്നും ഗവർണർക്ക് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+