കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പീക്കര്‍ എതിര്‍ക്കുന്നുണ്ടോ എന്ന് വേറിട്ട് ചോദിച്ചില്ല. പ്രമേയത്തില്‍ മലക്കം മറിഞ്ഞ് രാജഗോപാല്‍!!

Google Oneindia Malayalam News

തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങളെ എതിര്‍ത്തുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രമേയത്തെ അനുകൂലിച്ച സംഭവത്തില്‍ മലക്കംമറിഞ്ഞ് ഒ രാജഗോപാല്‍. സ്പീക്കര്‍ നിയമത്തെ എതിര്‍ക്കുന്നവര്‍, അനുകൂലിക്കുന്നവര്‍ എന്ന് പ്രത്യേകമായി ചോദിച്ചില്ലെന്നാണ് രാജഗോപാലിന്റെ വാദം. നേരത്തെ സോഷ്യല്‍ മീഡിയയില്‍ അടക്കം രാജഗോപാലിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. ബിജെപി സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ പ്രതിസന്ധിയിലാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കറെ കുറ്റപ്പെടുത്തി രാജഗോപാല്‍ രംഗത്തെത്തിയത്.

1

ഒറ്റചോദ്യത്തില്‍ സ്പീക്കര്‍ അവസാനിപ്പിച്ചത് കീഴ്‌വഴക്ക ലംഘനമാണ്. സഭയില്‍ പ്രമേയത്തെ ശക്തമായി എതിര്‍ത്തിരുന്നു. കേന്ദ്ര ബില്ലിനെയോ കേന്ദ്ര സര്‍ക്കാരിനെയോ എതിര്‍ത്തിട്ടില്ലെന്നും രാജഗോപാല്‍ പറഞ്ഞു. നേരത്തെ പ്രമേയത്തെ എതിര്‍ക്കാതിരുന്നത് കേരളത്തിന്റെ ജനാധിപത്യ സ്പിരിറ്റിനെ ഓര്‍ത്തിട്ടാണെന്നായിരുന്നു രാജഗോപാല്‍ പ്രമേയം പാസാക്കിയതിന് പിന്നാലെ പ്രതികരിച്ചത്. പൊതുജന അഭിപ്രായം മാനിച്ചാണ് താന്‍ പ്രമേയത്തെ എതിര്‍ക്കാതിരുന്നത്. കേരളത്തിന് ഒരൊറ്റ അഭിപ്രായമാണെന്ന് പുറത്തുവരട്ടെ എന്നും രാജഗോപാല്‍ പറഞ്ഞിരുന്നു.

രാജഗോപാല്‍ വോട്ടെടുപ്പ് ആവശ്യപ്പെടാത്തതിനെ തുടര്‍ന്ന് ഐകണ്‌ഠ്യേന പ്രമേയം നിയമസഭാ പാസാക്കുകയായിരുന്നു. പ്രമേയത്തില്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ച മൂന്ന് നിര്‍ദേശങ്ങളില്‍ രണ്ടെണ്ണവും തള്ളി. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നതിന് തുല്യമാണെന്നും, പേരെടുത്ത് വിമര്‍ശിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം ധനമന്ത്രി തോമസ് ഐസക്ക് രാജഗോപാലിനെ അഭിനന്ദിച്ചു. ജനങ്ങളുടെ അഭിപ്രായം സ്വീകരിച്ചത് നല്ല കാര്യമെന്ന് ഐസക്ക് വ്യക്തമാക്കി.

അതേസമയം രാജഗോപാലിനോട് എന്തുകൊണ്ട് പ്രമേയത്തെ അനുകൂലിച്ചു എന്ന് അന്വേഷിക്കുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇതേ കുറിച്ച് അറിയില്ലെന്നാണ് പ്രതികരിച്ചത്. എന്നാല്‍ രാജേട്ടന്‍ ഒരിക്കലും കര്‍ഷക ബില്ലിനെ എതിര്‍ക്കില്ലെന്നും, അതിനെ അനുകൂലിച്ച് സംസാരിക്കുന്നയാളാണെന്നും എംടി രമേശും പറഞ്ഞു. നേരത്തെ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ അടക്കം സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സമീപനമാണ് രാജഗോപാല്‍ സ്വീകരിച്ചത്.

English summary
o rajagopal explains why he voted for ordinance against farm bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X