Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷേത്രദര്‍ശനത്തില്‍ തുടങ്ങി രാജേട്ടന്റെ പര്യടനം

തിരുവനന്തപുരം: തിരുവനന്തപുരത്തുകാര്‍ക്ക് ഒ രാജഗോപാല്‍ എന്ന് പറഞ്ഞാല്‍ അവരുടെ സ്വന്തം രാജേട്ടനാണ്. തിരുവനന്തപുരത്തുകാര്‍ക്ക് മാത്രമല്ല, അടുത്തറിയുന്ന എല്ലാവര്‍ക്കും രാജഗോപാല്‍, രാജേട്ടന്‍ തന്നെ.

ഇത്തവണ കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് രാജഗോപാല്‍ തിരുവനന്തപുരത്ത് അങ്കത്തിനിറങ്ങിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ശശി തരൂരും സിപിഐയുടെ ബെന്നറ്റ് എബ്രഹാമും നല്ല എതിരാളികള്‍ തന്നെയെന്ന് അദ്ദേഹം സമ്മതിക്കും. പക്ഷേ തലസ്ഥാനം ഇത്തവണ മാറി ചിന്തിക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് രാജഗോപാല്‍.

പ്രചാരണത്തിന്റെ ആദ്യ ദിനങ്ങള്‍ സ്വകാര്യ സന്ദര്‍ശനങ്ങള്‍ക്കായി ചെലവഴിച്ച രാജഗോപാല്‍ മൂന്ന് ദിവസമായി റോഡ് ഷോകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചൊവ്വാഴ്ച പാറശ്ശാല മണ്ഡലത്തിലായിരുന്നു രാജഗോപാലിന്റെ റോഡ് ഷോയും വോട്ടഭ്യര്‍ത്ഥനയും. പ്രചാരണത്തിന്റെ ഉദ്ഘാടനം വട്ടിയൂര്‍ക്കാവില്‍ പിഎസ് ശ്രീധരന്‍ പിള്ളയാണ് നിര്‍വ്വഹിച്ചത്. ക്ഷേത്ര ദ്ര‍ശനത്തോടെയാണ് പാറശ്ശാലയിലും പര്യടനം തുടങ്ങിയത്.

മാര്‍ച്ച് 26 ന് കഴക്കൂട്ടം മണ്ഡലത്തിലായിരുന്നു പര്യടനം. രാവിലെ കരമനയിലെ മുത്തുമാരിയമ്മന്‍ ദേവസ്ഥാനം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയായിരുന്നു തുടക്കം. റസിഡന്റ്‌സ് അസോസിയേഷനുകളും എന്‍എസ്എസ് കരയോഗം ഓഫീസും, ചെമ്പഴന്തിയും ഒക്കെ സന്ദര്‍ശിച്ച് രാജഗോപാല്‍ വോട്ടുകള്‍ ഉറപ്പിച്ചു.

ക്ഷേത്ര ദര്‍ശനത്തില്‍ തുടങ്ങുന്നു രാജേട്ടന്റെ മണ്ഡലപര്യടനം

മുത്തുമാരിയമ്മന്‍ കോവില്‍

മുത്തുമാരിയമ്മന്‍ കോവില്‍

കരമന മുത്തുമാരിയമ്മന്‍ കോവിലില്‍ ദര്‍ശനം നടത്തിയായിരുന്നു രാജഗോപാല്‍ പ്രചാരണം തുടങ്ങിയത്. ക്ഷേത്രത്തിലെത്തിയ സ്ഥാനാര്‍ത്ഥിയെ വിശ്വബ്രഹ്മ സമുദായം നേതാക്കള്‍ സ്വീകരിക്കുന്നു.

അമ്മന്‍കൊടയിലും പങ്കാളിത്തം

അമ്മന്‍കൊടയിലും പങ്കാളിത്തം

മുത്തുമാരിയമ്മന്‍ കോവിലില്‍ നടന്ന അമ്മന്‍കൊട മഹോത്സവത്തിലും പങ്കെടുത്തതിന് ശേഷമാണ് രാജഗോപാല്‍ തിരിച്ചത്.

ഗുരു സന്നിധിയില്‍

ഗുരു സന്നിധിയില്‍

ചെമ്പഴന്തിയില്‍ ശ്രീനാരായണ ഗുരുകുലത്തിലെത്തിയ രാജഗോപാലിനെ ഗുരുകുലം സെക്രട്ടറി സ്വീകരിക്കുന്നു. നാരായണ ഗുരുവിന്‍റെ ജന്മഗൃഹവും സ്ഥാനാര്‍ത്ഥി സന്ദര്‍ശിച്ചു.

അങ്കണവാടി ടീച്ചര്‍മാര്‍ക്കൊപ്പം

അങ്കണവാടി ടീച്ചര്‍മാര്‍ക്കൊപ്പം

ഉള്ളൂര്‍ സെക്ടര്‍ അങ്കണവാടി ടീച്ചര്‍മാരുടെ യോഗ സ്ഥലത്ത് ഒ രാജഗോപാല്‍ എത്തിയപ്പോള്‍.

പാറശ്ശാലയിലെ പര്യടനം

പാറശ്ശാലയിലെ പര്യടനം

കഴിഞ്ഞ ദിവസം പാറശ്ശാല മണ്ഡലത്തില്‍ നടത്തിയ റോഡ് ഷോ

വോട്ട് എനിക്ക് തന്നെ ചെയ്യണേ...

വോട്ട് എനിക്ക് തന്നെ ചെയ്യണേ...


പാറശ്ശാല മണ്ഡലത്തില്‍ ഒ രാജഗോപാല്‍ പ്രചാരണത്തിനിടെ

വോട്ട് എനിക്ക് തന്നെ ചെയ്യണേ...

വോട്ട് എനിക്ക് തന്നെ ചെയ്യണേ...

പാറശ്ശാല മണ്ഡലത്തില്‍ ഒ രാജഗോപാല്‍ പ്രചാരണത്തിനിടെ

കന്നിവോട്ടര്‍ക്കൊപ്പം

കന്നിവോട്ടര്‍ക്കൊപ്പം

കഴക്കൂട്ടം മണ്ഡലത്തില്‍ കന്നിവോട്ടറോട് വോട്ട് അഭ്യര്‍ത്ഥിക്കുകയാണ് ഒ രാജഗോപാല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+