ഒ രാജഗോപാലിന് ഗവര്‍ണര്‍സ്ഥാനം കിട്ടാനുളള സാധ്യത തെളിയുന്നു
തിരുവനന്തപുരം: കേന്ദ്രമന്ത്രി സഭ പുനസംഘടനയെ സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാണെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ കേരളത്തില്‍ നിന്ന് കേന്ദ്രമന്ത്രി സഭയില്‍ പ്രധാന്യം നല്‍കുന്നതിനോട് നേതാക്കള്‍ക്ക് താത്പര്യമില്ലത്രേ. കേരളത്തില്‍ നിന്നൊരു കേന്ദ്രമന്ത്രിയ്ക്ക് പുനസംഘടനയിലും സാധ്യതയില്ല. എന്നാല്‍ മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാലിന് ഗവര്‍ണര്‍ സ്ഥാനം നല്‍കാനുള്ള സാധ്യതകള്‍ ശക്തമാണ്.
ഗോവയിലോ പോണ്ടിച്ചേരിയിലോ അദ്ദേഹത്തെ ഗവര്‍ണറായി നിയമിയ്ക്കാനാണ് സാധ്യത. ഒ രാജഗോപാലിന്റെ ഗവര്‍ണര്‍ സ്ഥാനം സംബന്ധിച്ച് സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് കത്തെഴുതിയിരുന്നു.

അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് തന്നെ കേന്ദ്ര മന്ത്രിസഭയുടെ പുനസംഘടനയുണ്ടാകുമെന്ന് വാര്‍ത്തകള്‍ പ്രചരിയ്ക്കുകയാണ്. കേരളത്തില്‍ നിന്ന് കേന്ദ്ര മന്ത്രി സഭയിലേയ്ക്കുള്ള സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുകയാണെങ്കിലും മറ്റ് ചില സാധ്യതകള്‍ തെളിയുന്നുണ്ട്. ഉദ്യോഗസ്ഥ തലങ്ങളിലൂടെ കേരളത്തിന് കേന്ദ്രഭരണത്തില്‍ മതിയായ പ്രാതിനിധ്യം നല്‍കണമെന്ന് ആര്‍എസ്എസ് ദേശീയ നേതൃത്വം ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications