കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒ രാജഗോപാല്‍ ബംഗാളിലേക്ക്?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ കേരളത്തിലെ തല മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ പശ്ചിമ ബംഗാളിലേക്ക് പോകുമോ? തിരഞ്ഞെടുപ്പില്‍ തോറ്റ നിരാശ കൊണ്ടൊന്നും അല്ല രാജഗോപാല്‍ മമത ബാനര്‍ജിയുടെ ബംഗാളിലേക്ക് പോകുന്നത്. ഗവര്‍ണറായിട്ടായിരിക്കും

കാര്യങ്ങളില്‍ അന്തിമ തീരുമാനയിട്ടില്ലെങ്കിലും ബിജെപി നേതൃത്വം നല്‍കുന്ന സൂചന ഇങ്ങനെയാണ്. നിലവില്‍, മലയാളിയായ എംകെ നാരായണനാണ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍.

O Rajagopal

ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവുകൂടിയായ എംകെ നാരായണനെ സിബിഐ ചോദ്യം ചെയ്തിരുന്നു. കോണ്‍ഗ്രസ് നിയമിച്ച ഗര്‍വര്‍ണര്‍മാരോട് സ്ഥാനമൊഴിയാന്‍ പുതിയ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന് പിറകെയായിരുപന്നു സിബിഐയുടെ ചോദ്യം ചെയ്യല്‍. ഇതോടെ എംകെ നാരായണന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തിന് പങ്കാളിത്തം ലഭിച്ചില്ലെങ്കിലും ഗവര്‍ണര്‍മാരെ നിയമിക്കുമ്പോള്‍ ഒ രാജഗോപാലിന് പ്രഥമ പരിഗണന ലഭിക്കുമെന്നാണ് കരുതുന്നത്. രാജഗോപാലിനെ കര്‍ണാടക ഗവര്‍ണറായി നിയമിക്കുമെന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ ഉണ്ടായിരുന്നത്. കര്‍ണാടക ഗവര്‍ണര്‍ എച്ച ആര്‍ ഭരദ്വാജിന്റെ കാലാവധി കഴിഞ്ഞ ദിവസം അവസാനിക്കുകയും ചെയ്തിരുന്നു. ഇതോടെ രാജഗോപാലിന്റെ നിയമനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

എന്തായാലും ഇങ്ങനെ ഒരു ചര്‍ച്ച വന്നതോടെ ഒ രാജഗോപാലിന്റെ ഗവര്‍ണര്‍ നിയമനം പിന്നെയും വൈകുമെന്നാണ് സൂചന.

English summary
O Rajagopal may appointed as Governor of West Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X