കുമ്മനം പിന്‍ഗാമിയാണെന്ന് പറയുന്നില്ല; പിണറായി ചെയ്ത നല്ല കാര്യങ്ങളെ അഭിനന്ദിക്കുന്നു: ഒ രാജഗോപാല്‍
തിരുവനന്തപുരം: നേമത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ പിന്‍ഗാമിയാണെന്ന് പറയുന്നില്ലെന്ന് ഒ രാജഗോപാലന്‍ എംഎല്‍എ. പല മേഖലകളിലായി പ്രവര്‍ത്തിച്ച് നല്ല ജന സമ്മതിയുള്ള നേതാവാണ് കുമ്മനം രാജശേഖരനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ തിരഞ്ഞെടുപ്പില്‍ എന്തുകൊണ്ടാണ് മത്സരിക്കാത്തതെന്ന കാരണവും അദ്ദേഹം വെളിപ്പെടുത്തി.

എന്റെ പിന്‍ഗാമിയാണ് കുമ്മനം എന്ന് പറയുന്നില്ല. നേമത്ത് നിന്ന് സ്വയം പിന്മാറിയതാണ്. ഈ പ്രാവശ്യം മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചു. അത്രയേയുള്ളൂ. പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിലൊന്നുമല്ല. ഇത്തവണ മത്സരിക്കാത്തത്. എനിക്ക് പ്രായമായി, പുതിയ ആളുകള്‍ക്ക് അവസരം കൊടുക്കണം. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ എല്ലാം ഭാഗമാകും- രാജഗോപാല്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്ത നല്ല കാര്യങ്ങളെ അഭിനന്ദിക്കുന്നുവെന്നും രാജഗോപാല്‍ പറഞ്ഞു. പ്രതിപക്ഷത്ത് തന്നെയാണ് ഞാന്‍, എല്ലാത്തിനെയും കണ്ണടച്ച് എതിര്‍ക്കുക എന്നുള്ളത് എന്റെ രീതിയല്ല, നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിനെ അംഗീകരിക്കുക എന്നതാണ്. തെറ്റ് ചെയ്യുമ്പോള്‍ വിമര്‍ശിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും പ്രാതിനിധ്യം നല്‍കുന്ന സ്ഥാനാര്‍ത്ഥി പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നും പൊതു രംഗത്ത് കഴിവ് തെളിയിച്ചവര്‍ക്ക് അവസരം നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ജസ്പ്രീത് ബുംറ- സഞ്ജന ഗണേശന്‍ വിവാഹ ഫോട്ടോസ് കാണാം
സംസ്ഥാനത്ത് ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന മണ്ഡലമാണ് നേമം. ഇത്തവണ ശക്തമായ മത്സരത്തിനാണ് മണ്ഡലം സാക്ഷിയാകുന്നത്. എല്‍ഡിഎഫിന് വേണ്ടി വി ശിവന്‍കുട്ടിയും, യുഡിഎഫിന് വേണ്ടി കെ മുരളീധരനുമാണ് മത്സരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നേമത്ത് കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.
അതിസുന്ദരിയായി പാർവ്വതി നായർ, ഏറ്റവും പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications