കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭയില്‍ ഒ രാജഗോപാലിന് പറ്റിയ 'മണ്ടത്തരം'!!! കണ്ടാല്‍ ചിരിച്ച് മണ്ണുകപ്പും

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഇന്നേവരെ ജയിച്ച് നിയമസഭയില്‍ എത്തിയ ഒരു ബിജെപി പ്രതിനിധിയേ ഉള്ളൂ. ആതാണ് എല്ലാവരും സ്‌നേഹത്തോടെ രാജേട്ടന്‍ എന്ന് വിളിക്കുന്ന ഒ രാജഗോപാല്‍. ഒറ്റയ്‌ക്കേ ഉള്ളൂ എങ്കിലും നിയമസഭയില്‍ തന്‍െ സാന്നിധ്യം അറിയിക്കാതിരിക്കില്ല രാജഗോപാല്‍.

മിഷേലിന്റെ മരണത്തിനു കാരണം...ആ രഹസ്യം പുറത്ത്!! ക്രൈംബ്രാഞ്ച് എല്ലാമറിഞ്ഞു!!മിഷേലിന്റെ മരണത്തിനു കാരണം...ആ രഹസ്യം പുറത്ത്!! ക്രൈംബ്രാഞ്ച് എല്ലാമറിഞ്ഞു!!

ബാഹുബലിയൊക്കെ എന്ത്!!! ലാലേട്ടനെ തൊട്ട ശശികലയ്ക്ക് അറഞ്ചം പുറഞ്ചം പൊങ്കാല... ശ്വാസം പോലും കിട്ടില്ല!ബാഹുബലിയൊക്കെ എന്ത്!!! ലാലേട്ടനെ തൊട്ട ശശികലയ്ക്ക് അറഞ്ചം പുറഞ്ചം പൊങ്കാല... ശ്വാസം പോലും കിട്ടില്ല!

അണിവയറിന്റെ സൗന്ദര്യത്തില്‍ ആരാധകരെ നേടിയ നായിക!!! തമന്നയുടെ നേവല്‍ ഷോ!!!

എന്നാല്‍ രാജഗോപാലിന് പിണഞ്ഞ ഒരു അബദ്ധത്തെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഒരു എംഎല്‍എയ്ക്ക് സംഭവിക്കാന്‍ പാടുളള കാര്യമാണോ ഇതൊക്കെ എന്നാണ് പലരും ചോദിക്കുന്നത്.

കേരളത്തിലെ ഏത് സിപിഎം വിരുദ്ധ നേതാവിനും അറിയാവുന്ന ഒരുകാര്യത്തിലാണത്രെ രാജഗോപാലിന് വലിയ പിഴവ് സംഭവിച്ചത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതാണിത്. എന്താണ് ഇതിന്റെ സത്യാവസ്ഥ?

ഒ രാജഗോപാല്‍

കേരളത്തിലെ ആദ്യത്തെ ബിജെപി നിയമ സഭാംഗമാണ് രാജഗോപാല്‍. മുമ്പ് വാജ്‌പേയി മന്ത്രിസഭയില്‍ കേന്ദ്ര മന്ത്രിയും ആയിരുന്നു രാജഗോപാല്‍.

ലാവലിന്‍ കേസ്

കേരളത്തിലെ ജനങ്ങളില്‍ ഒട്ടുമിക്കപേര്‍ക്കും അറിയാവുന്ന ഒരു കാര്യം ആയിരിക്കും ലാവലിന്‍ കേസ്. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനെ ഒരുപാട് കാലം വേട്ടയാടിയ(ഇപ്പോഴും) കേസാണ് അത്.

രാജഗോപാലിന് അറിയില്ലേ

ലാവലിന്‍ കേസിനെ കുറിച്ച് ഒ രാജഗോപാലിന് അറിയില്ലേ എന്നൊന്നും ചോദിക്കരുത്. അദ്ദേഹത്തിന് അതേപ്പറ്റി നന്നായി അറിയാം. പക്ഷേ കേസിന്റെ വിശദാംശങ്ങളെ കുറിച്ച് അത്ര വിശദമായി അറിയണം എന്ന് നിര്‍ബന്ധമുണ്ടോ?

ആ ചോദ്യം... അതിങ്ങനെ

ലാവലിന്‍ കേസില്‍ ഹരീഷ് സാല്‍വേയുടെ ഫീസ് എത്ര എന്ന ചോദ്യമാണ് ഒ രാജഗോപാല്‍ നിയമസഭയില്‍ ഉന്നയിച്ചത്. അതില്‍ ഇപ്പോള്‍ എന്താണ് പ്രശ്‌നം എന്നായിരിക്കും എല്ലാവരും ചിന്തിക്കുന്നുണ്ടാവുക. പക്ഷേ പ്രശ്‌നം ഉണ്ട്.

ലാവലിന്‍ സുപ്രീം കോടതിയിലോ

ലാവലിന്‍ കേസ് സുപ്രീം കോടതിയില്‍ വാദിക്കുന്നതിന് ഹരീഷ് സാല്‍വേയുടെ ഫീസ് ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ എത്ര രൂപയാണ് നാളിതുവരെ ചെലവഴിച്ചത് എന്ന് വിശദമാക്കാമോ എന്നായിരുന്നു രാജഗോപാലിന്റെ ചോദ്യം.

സിംപിള്‍ ഉത്തരം

ഈ ചോദ്യത്തിന് നെടുങ്കന്‍ ഉത്തരം ഒന്നും അല്ല രാജഗോപാലിന് ലഭിച്ചത്. 'ലാവലിന്‍ കേസ് സുപ്രീം കോടതിയില്‍ വാദിച്ചില്ല'- സംഗതി സിംപിള്‍.

കേസ് ഹൈക്കോടതിയില്‍

ലാവലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തമാക്കിയ സിബിഐ കോടതിയുടെ ഉത്തരവിനെതിരെയുള്ള ഹര്‍ജി ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ആ കേസ് വാദിക്കാന്‍ വേണ്ടിയാണ് ഹരീഷ് സാല്‍വേ എത്തിയത്.

അതുപോലും അറിയില്ലേ...

ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ സംഭവം ആയിരുന്നു പിണറായിക്ക് വേണ്ടി ഹരീഷ് സാല്‍വേ വാദിക്കാന്‍ എത്തിയത്. എന്നിട്ടും ബിജെപി എംഎല്‍എയ്ക്ക് സംഗതി മനസ്സിലായില്ലേ എന്നാണ് പലരും ചോദിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്

ഒ രാജഗോപാലിന്റെ ചോദ്യത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മെയ് 17 ന് ലഭിച്ച മറുപടിയാണത്രെ ഇത്. നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യം നമ്പര്‍ 4166 എന്നാണ് ഈ ചിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

English summary
O Rajagopal's Niyamasabha question on Lavalin case spreading on Social Media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X