രാജഗോപാലിന് മോദിയും പണി കൊടുത്തോ?
ദില്ലി: തിരുവനന്തപുരത്ത് ശശി തരൂരിനോട് തോറ്റ ഒ രാജഗോപാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പണി കൊടുത്തോ... കേരളത്തില്‍ ഒരു സീറ്റ് പോലും ജയിക്കാനാകാത്തതിനാല്‍ കേന്ദ്ര മന്ത്രി സ്ഥാനം ലഭിച്ചില്ല. ഗവര്‍ണര്‍ സ്ഥാനം നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ അതിന്റെ കാര്യത്തിലും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.
പുതിയതായി അഞ്ച് ഗവര്‍ണര്‍മാരെയാണ് ബിജെപി സര്‍ക്കാര്‍ നിയമിക്കുന്നത്. ഇതിനുള്ള പട്ടിക രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് സമര്‍പ്പിച്ചു കഴിഞ്ഞു. എന്നാല്‍ ആ പട്ടികയില്‍ ഒ രാജഗോപാലിന്റെ പേരില്ല.

ബിജെപി നേതാക്കളായ കേസരിനാഥ് ത്രിപാഠി, വികെ മല്‍ഹോത്ര, കൈലാസ് ജോഷി, രാം നായിക്, ബിഡി ഠണ്ഡന്‍ എന്നിവരെയാണ് ഗവര്‍ണര്‍മാരാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. അടുത്ത ഘട്ടത്തില്‍ ഒ രാജഗോപാലിന്റെ പേരും പരിഗണിക്കപ്പെടുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
നേരത്തെ കര്‍ണാടക ഗവര്‍ണറായി ഒ രാജഗോപാലിനെ നിയമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എംകെ നാരായണന്‍ രാജി വക്കുകയാണെങ്കില്‍ അതും രാഡഗോപാലിനായി പരിഗണിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നത്.
യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരോട് പുതിയ സര്‍ക്കാര്‍ രാജിവക്കാന്‍ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. ഇതിനെതിരെ പ്രതിഷേധമുയര്‍ത്തിയവരില്‍ കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത് ആരികുന്നു പ്രമുഖ. ഷീല ദീക്ഷിതിനേയും ശങ്കരനാരായണനേയും ശിവരാജ് പാട്ടീലിനേയും സ്ഥലം മാറ്റാനും കേന്ദ്ര സര്‍ക്കാര്‍ ധാരണയിലെത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതിനിടെ മിസോറാം ഗവര്‍ണര്‍ വക്കം പുരുഷോത്തമന്‍ രാജിവക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications