ഉത്തരേന്ത്യയിൽ അയോധ്യ പോലെ ബിജെപിക്ക് കേരളത്തിൽ ശബരിമല, നേട്ടമുണ്ടാക്കുമെന്ന് രാജഗോപാൽ
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിവാദം കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും എന്നാണ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്. അക്കാര്യം തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. ഉത്തരേന്ത്യയില്‍ അയോധ്യ ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തത് പോലെ കേരളത്തില്‍ ശബരിമല വിഷയം ഗുണം ചെയ്യും എന്നാണ് രാജഗോപാല്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
വര്‍ഗീയവാദികളെന്നും പളളി തകര്‍ത്തവര്‍ എന്നും അയോധ്യ പ്രശ്‌നത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ വിളിച്ചെങ്കിലും, സംഭവം ബിജെപിക്ക് വലിയ കുതിച്ചുചാട്ടമുണ്ടാക്കി. ശബരിമലയിലും അത് തന്നെ സംഭവിക്കുമെന്നും രാജഗോപാല്‍ പറഞ്ഞു.

കേരളത്തില്‍ ശബരിമല വിഷയത്തോടെ ബിജെപിക്ക് വലിയ ശ്രദ്ധ ലഭിച്ചിട്ടുണ്ട്. സ്ത്രീ പ്രവേശന വിഷയത്തില്‍ ബിജെപി എടുത്ത നിലപാടുകള്‍ക്ക് അംഗീകാരം ലഭിച്ചു. തെരഞ്ഞെടുപ്പില്‍ ഒരു കുതിച്ച് ചാട്ടത്തിന് അത് കാരണമാവും എന്ന് രാജഗോപാല്‍ ചൂണ്ടിക്കാട്ടി. വിശ്വാസികള്‍ക്കൊപ്പമാണ് എന്ന് പറഞ്ഞതല്ലാതെ കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ല.
സിപിഎമ്മിന് ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും രാജഗോപാല്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ തല്ല് കൊണ്ടതും കോടതി കയറി ഇറങ്ങിയതും ബിജെപിക്കാരാണ്. അത് ജനങ്ങള്‍ക്ക് അറിയാമെന്നും കേരളത്തില്‍ വളര്‍ന്ന് വരുന്ന ആശയം ബിജെപിയുടേത് ആണെന്നും ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഒ രാജഗോപാല്‍ വ്യക്തമാക്കി.












Click it and Unblock the Notifications