കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർത്ഥിത്വം പരീക്ഷണം; ഗൗരവമുള്ളതായി കണക്കാക്കിയിട്ടില്ലെന്ന് ഒ രാജഗോപാൽ!

Google Oneindia Malayalam News

തിരുവനന്തപുരം: വട്ടിയൂർ‌ക്കാവിൽ ബിജെപിയുടെ പരീക്ഷണമാണ് നടന്നതെന്ന് ബിജെപി എംഎൽഎ ഒ രാജഗോപാൽ. ഉപതെരഞ്ഞെടുപ്പായതിനാല്‍ തന്നെ പ്രവര്‍ത്തകരും ജനങ്ങളും തെരഞ്ഞെടുപ്പിനെ ഗൗരവത്തിലെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂര്‍കാവില്‍ ബിജെപിക്ക് തിരിച്ചടി ലഭിക്കുമെന്ന സൂചനയാണ് പുറത്ത് വരുന്നത്. ഇങ്ങനെയുള്ള തെരഞ്ഞെടുപ്പാണ് പരീക്ഷണം നടത്താന്‍ പറ്റിയ സമയമെന്നും രാജഗോപാല്‍ പറഞ്ഞു.

കൊച്ചിയിലെ വെള്ളക്കെട്ട്; രൂക്ഷ വിമർശനം... കൊച്ചി നഗരസഭയെ പിരിചച്ചുവിട്ടുകൂടെയെന്ന് ഹൈക്കോടതി!കൊച്ചിയിലെ വെള്ളക്കെട്ട്; രൂക്ഷ വിമർശനം... കൊച്ചി നഗരസഭയെ പിരിചച്ചുവിട്ടുകൂടെയെന്ന് ഹൈക്കോടതി!

യുവാക്കള്‍ക്ക് അവസരം കൊടുത്താല്‍ എങ്ങെയിരിക്കുമെന്ന് നോക്കാനായിരുന്നു സുരേഷിനെ വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയായി നിർത്തിയതെന്നാണ് ഒ രാജഗോപാൽ പ്രതികരിച്ചത്. കുമ്മനത്തിന് കിട്ടിയ സ്വീകാര്യത സുരേഷിന് കിട്ടിയോ എന്ന് തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പറയാമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണത്തെ വിജയസാധ്യത എത്രത്തോളമുണ്ടെന്ന ചോദ്യത്തിന് അതെല്ലാം കണ്ടറിയാം എന്നായിരുന്നു രാജഗോപാലിന്റെ മറുപടി.

O Rajagopal

മേയറാണ് അപ്പുറത്ത് മത്സരിക്കുന്നത്. മേയറെ അധികാരത്തില്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് സഹായിച്ചിട്ടുണ്ട്. മേയറെ നിലനിര്‍ത്താന്‍ വര്‍ക്ക് ചെയ്തത് കോണ്‍ഗ്രസാണ്. അവര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. ഈ ഇലക്ഷനിലും അവര്‍ തമ്മില്‍ ധാരണ ഉണ്ടായിട്ടുണ്ടോയെന്ന് അറിയില്ലെന്നും ഒ രാജഗോപാൽ സിപിഎമ്മും കോണ്‍ഗ്രസും വോട്ട് കച്ചവടം നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞ ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി പറഞ്ഞു. ബിജെപിക്ക് അനുകൂലമായി സമുദായ സംഘടനകള്‍ വോട്ട് ചെയ്തിട്ടില്ല. പ്രതികൂലമായിട്ടും ഇല്ല. പക്ഷേ കുറേ ആളുകള്‍ സംഘടിതമായി യു.ഡി.എഫിന് അനുകൂലമായി ഈ തിരഞ്ഞെടുപ്പിൽ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഒ രാജഗോപാൽ പ്രതികരിച്ചു.

English summary
O Rajagopal's comment about Vattiyoorkkavu by election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X