കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്രമണം നടക്കുന്നത് സർക്കാരിന്റെ പിടിപ്പുകേട്; സുരക്ഷയൊരുക്കുന്നതിൽ പരാജയപ്പെട്ടെന്ന് ഒ രാജഗോപാൽ!

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്കെതിരെ ആക്രമണം നടക്കുന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് ഒ. രാജഗോപാല്‍. സംസ്ഥാനത്ത് ക്രമസമാധാനം പാലിക്കണമെന്നും സ്ത്രീകളുടെയും മറ്റ് ഭക്തരുടെയും സുരക്ഷയ്ക്കു വേണ്ടതെല്ലാം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

<strong>വെള്ളിയാഴ്ച ശബരിമലയിൽ നടന്നത് കലാപത്തിനുള്ള നീക്കം? ഗൂഢാലോചന നടന്നതായി സംശയം...</strong>വെള്ളിയാഴ്ച ശബരിമലയിൽ നടന്നത് കലാപത്തിനുള്ള നീക്കം? ഗൂഢാലോചന നടന്നതായി സംശയം...

റിപബ്ലിക് ചാനലിനോടാണ് ഒ രാജഗോപാലിന്റെ പ്രതികരണം. നിയമം ലംഘിക്കുന്നവര്‍ക്കാണ് സര്‍ക്കാര്‍ ഇപ്പോള്‍ സുരക്ഷയൊരുക്കുന്നത്. ഭക്തര്‍ക്ക് സുരക്ഷയൊരുക്കലാണ് സംസ്ഥാന സര്‍ക്കാരിന്റെ അടിസ്ഥാന ഉത്തരവാദിത്വമെന്നും സര്‍ക്കാര്‍ അതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടി

നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടി

അതേസമയം ശബരിമലയിലെ നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടിയിരിക്കുകയാണ്. ഘര്‍ഷം നിലനില്‍ക്കുന്നതാണ് നീട്ടാന്‍ കാരണം. തിങ്കളാഴ്ച നട അടയ്ക്കും. ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, ശബരിമല എന്നീ നാലിടങ്ങളിലാണ് നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൂടാതെ പ്ലാപ്പള്ളി, തുലാപ്പള്ളി, ളാഹ എന്നിയിടങ്ങളില്‍ കൂടി നിരോധനാജ്ഞ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

200 പേർക്കെതിരെ കേസ്

200 പേർക്കെതിരെ കേസ്

ആന്ധ്ര സ്വദേശിയും മാധ്യമ പ്രവര്‍ത്തകയുമായ കവിത, എറണാകുളം സ്വദേശി രഹ്‌ന ഫാത്തിമ എന്നിവരെ ശബരിമലയിലേക്ക് കടത്തിവിടാതെ തടഞ്ഞ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. കണ്ടാലറിയുന്ന 200 പേര്‍ക്കെതിരെയാണ് സന്നിധാനം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്.നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്നത് തടയല്‍, പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്.

വിഡിയോ ദൃശ്യങ്ങൾ പരിശോധിക്കും

വിഡിയോ ദൃശ്യങ്ങൾ പരിശോധിക്കും

സംഭവം നടക്കുന്നതിനിടെ ശേഖരിച്ച വീഡിയോ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച ശേഷം അറസ്റ്റ് നടപടികളിലേക്ക് കടക്കുമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. സുപ്രീംകോടതി വിധി തടയൽ അടക്കമുള്ള വകുപ്പുകൾ ചേർത്തതുകൊണ്ട് തന്നെ ജാമ്യം കിട്ടാൻ സാധ്യത ഇല്ല. ഐജി എസ് ശ്രീജിത്ത്, എസ്പി ദേവേഷ് കുമാര്‍ ബെഹ്റ എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം വരുന്ന സായുധ പൊലീസിന്റെ സംരക്ഷണയിലാണ് കവിതയും രഹ്‌നയും മല കയറാന്‍ ആരംഭിച്ചത്. എന്നാല്‍ വിവരം അറിഞ്ഞ് അഞ്ഞൂറിലധികം വിശ്വാസികള്‍ വലിയനടപ്പന്തലിന്റെ പ്രവേശന കവാടത്തില്‍ ശരണംവിളിയുമായി പ്രതിഷേധിക്കുകയായിരുന്നു.

പോലീസ് സുസജ്ജം

പോലീസ് സുസജ്ജം

ഹെല്‍മെറ്റ്, ഷീല്‍ഡ്, ലാത്തി തുടങ്ങി സര്‍വസന്നാഹങ്ങളുമായാണ് പമ്പയില്‍ നിന്നെത്തിയ പൊലീസ് ഇവര്‍ക്ക് സുരക്ഷ ഒരുക്കിയത്. ഒപ്പം ശബരിമലയിലുള്ള മുന്നൂറോളം പൊലീസുകാരും സജ്ജരായിരുന്നു. എന്തും സംഭവിക്കാമെന്ന അവസ്ഥ സംജാതമായതോടെ പോലീസ് യുവതികളെ ഫോറസ്റ്റ് ഐബിയേക്ക് മാറ്റുകയായിരുന്നു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി ഗള്‍ഫ് നാടുകളില്‍ വീണവായിച്ചു നടക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ശബരിമലയില്‍ യുദ്ധ സമാനമായ സാഹചര്യം നിലനില്‍ക്കുമ്പോള്‍ കുടുംബസമേതം വിനോദസഞ്ചാരത്തിനെന്ന പോലെ ഗള്‍ഫില്‍ പോയിരിക്കുകയാണ് മുഖ്യമന്ത്രിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പരിഹസിച്ചു.

English summary
O Rajagopal's comments on Sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X