Get Updates
Get notified of breaking news, exclusive insights, and must-see stories!

പേര് കൊള്ളാം... അതുകൊണ്ട് ശ്രീരാമകൃഷ്ണന് വോട്ട് ചെയ്‌തെന്നാണോ!!! രാജഗോപാലിന്റെ കന്നി പ്രസംഗം

തിരുവനന്തപുരം: കേരള നിയമസഭയില്‍ ആദ്യമായി മുഴങ്ങിയ ബിജെപി ശബ്ദം ഒ രാജഗോപാലിന്റേതാണ്. അത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. എന്നാല്‍ ആദ്യമായ സഭയിലെത്തിയ ബിജെപി അംഗം ആദ്യം വോട്ട് ചെയ്തത് ഒരു സിപിഎമ്മുകാരനാണ് എന്നും ചരിത്രത്തില്‍ എഴുതപ്പെടും.

സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ താന്‍ പി ശ്രീരാമകൃഷ്ണനാണ് വോട്ട് ചെയ്തത് എന്ന് ഒ രാജഗോപാല്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ വോട്ട് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് പരസ്യമായി പറഞ്ഞിരുന്നു. കൂടാതെ ശ്രീരാമകൃഷ്ണന്‍ നല്ല പേരിന് ഉടമയും പഴയ സുഹൃത്തും ധാരാളം വിഷയങ്ങളില്‍ യോജിപ്പുള്ള ആളും ആണെന്നാണ് വിശദീകരണം.

o-rajagopal-5

എന്നാല്‍ ഒ രാജഗോപാല്‍ നിയമസഭയില്‍ നടത്തിയ കന്നി പ്രസംഗം കേട്ടാല്‍ തോന്നുക ശ്രീരാമകൃഷ്ണന്റെ പേര് മാത്രമാണ് അദ്ദേഹത്തിന്റെ വോട്ടിന്റെ പിറകില്‍ എന്നാണ്. ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആ പ്രസംഗം ഇങ്ങനെ ആയിരുന്നു.....

സര്‍,


ഈ നിയമസഭയുടെ നാഥനായി അങ്ങയെ തെരഞ്ഞെടുത്തതില്‍ ഞാന്‍ ഹൃദയംഗമമായി അനുമോദിക്കുന്നു. അങ്ങയില്‍ നിന്ന് തീര്‍ച്ചയായിട്ടും ബഹുമാനപ്പെട്ട മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചത് പോലെ ധാര്‍മികതയുടെ വെളിച്ചം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിന് ന്യായമായ കാരണങ്ങള്‍ അങ്ങയുടെ പേരില്‍ തന്നെയുണ്ട്.

ഇവിടെ ചൂണ്ടിക്കാണിച്ചത് പോലെ ശ്രീത്വം വിളയുന്ന മുഖമാണെന്നുളളത് കൊണ്ടു തന്നെ മനസിന് സമാധാനം ഉണ്ടാകും. പിന്നെ ശ്രീരാമനെ സംബന്ധിച്ച് ധര്‍മ്മത്തിന്റെ ആള്‍ രൂപമാണെന്ന് എല്ലാവര്‍ക്കും അറിയാം. ആ ധര്‍മ്മമാണ് നമ്മുടെ നാടിനെ നിലനിര്‍ത്തുന്നത്. ആ ധര്‍മ്മം സ്ഥാപിക്കാനാണ് ശ്രീകൃഷ്ണന്‍ ജനിച്ചിട്ടുളളത്. ഈ എല്ലാ പേരുകളും കൂടിച്ചേര്‍ന്നാണ് അങ്ങ് സ്വീകരിച്ചിട്ടുളളത്. അതുകൊണ്ട് സ്വാഭാവികമായിട്ടും ധാര്‍മ്മികത ആയിരിക്കും എല്ലാത്തിന്റെയും ആധാരം എന്ന് ഞാന്‍ വിശ്വസിക്കുന്നു.

അതിന്റെ അടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും നീതി കിട്ടും, ആരോടുമില്ല പ്രീണനം, എല്ലാവര്‍ക്കും തുല്യ നീതി എന്നുളളതുണ്ട്. അതോടൊപ്പം തന്നെ പേരായിട്ടുളള ആള്‍ വരുന്ന അവസരത്തില്‍ പുതിയമുഖങ്ങള്‍ ആയിട്ടുളള ആള്‍ക്കാരോട് ഒരു പ്രത്യേക വാത്സല്യം കൂടി ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. അങ്ങേയ്ക്ക് എല്ലാ വിധത്തിലും നല്ല സ്പീക്കര്‍ എന്നുളള കര്‍ത്തവ്യം നിര്‍വഹിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+