കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ബിജെപി എംഎൽഎ ചിരിപ്പിച്ച് കൊല്ലും; വീണ്ടും നിയമസഭയിൽ ഉയർത്തിയത് മണ്ടൻ ചോദ്യം, കഷ്ടം...

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: വീണ്ടും നിയമസഭയിൽ മണ്ടൻ ചോദ്യവും ചോദിച്ച് ബിജെപി എംഎൽഎ ഒ രാജഗോപാൽ. തന്റെ മണ്ഡലമായ നേമത്തെ കുറിച്ച് രണ്ട് വർഷമായിട്ടും ഒന്നും അറിയില്ലെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ പുതിയ ചോദ്യം. നേമം നിയോജകമണ്ഡലത്തില്‍ സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഈ സ്ഥാപനങ്ങള്‍ക്കായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്തുവെന്നുമാണ് രാജഗോപാല്‍ നിയമസഭയില്‍ ചോദിച്ചത്.

ചോദ്യം സൂപ്പർ തന്നെ. ഒരു എംഎൽഎയ്ക്ക് ഇത്തരത്തിൽ ഒരു ചോദ്യവും ചോദിക്കാം. പക്ഷേ അതനുള്ള ഉത്തരമാണ് എല്ലാവരെയും ചിരിപ്പിച്ചത്. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലനോടായിരുന്നു എംഎൽഎയുടെ ചോദ്യം. നേമം നിയോജകമണ്ഡലത്തില്‍ സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഒന്നും തന്നെയല്ലെന്നാണ് മന്ത്രി മറുപടി നല്‍കിയത്. ഈ ഉത്തരത്തോടെയാണ് ചോദ്യം മണ്ടത്തരമായത്. തന്റെ മണ്ഡലത്തെ കുറിച്ച് ഒന്നും തന്നെ പഠിക്കാതെയാണ് നിയമസഭയിൽ അദ്ദേഹം എത്തുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണ്. ഇത് ആദ്യമായല്ല രാജഗേപാൽ ഇത്തരം ചോദ്യങ്ങൾ ചോദിച്ച് ട്രോളുന്മാർക്ക് ഇരയാകുന്നത്.

കേന്ദ്രഫണ്ട്

കേന്ദ്രഫണ്ട്

കഴിഞ്ഞ നിയമസഭ സമ്മേളനത്തിലും ഇത്തരത്തിലുള്ള ചോദ്യം ഒ രാജഗേപാൽ ചോദിച്ചിരുന്നു. കേന്ദ്ര ഫണ്ടിന്റെ വിഹിതത്തെ കുറിച്ചായിരുന്നു ആ ചോദ്യം. സംസ്ഥാനത്തെ സഹകരണമേഖലയുടെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ എത്ര രൂപ അനുവദിച്ചെന്നും ഇതില്‍ ചെലവാക്കിയ തുകയുടെ കണക്കുമാണ് രാജഗോപാല്‍ അന്ന് സഭയില്‍ ചോദ്യമായി ഉന്നയിച്ചത്. മുഴുവന്‍ തുകയും ചെലവാക്കിയില്ലെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കണെമന്നും രാജഗോപാല്‍ ആവശ്യപ്പെട്ടിരുന്നു.

ഇല്ലാത്ത ഫണ്ടിന്റെ കണക്ക്

ഇല്ലാത്ത ഫണ്ടിന്റെ കണക്ക്

കേന്ദ്രത്തില്‍ നിന്നും സഹകരണമേഖലയുടെ വികസനത്തിനായി പണമൊന്നും അനുവദിച്ചിട്ടില്ലെന്നായിരുന്നു സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മറുപടി നൽകിയത്. മറുപടിക്ക് ശേഷമാണ് തന്റെ ചോദ്യത്തിലെ മണ്ടത്തരത്തെ കുറിച്ച് രാജഗേപാൽ ചിന്തിച്ചത്. സഹകരണ മേഖലയിൽ അത്തരത്തിൽ ഒരു ഫണ്ട് കേന്ദ്ര സർക്കാർ നൽകുന്നില്ല. ഫണ്ട് കേന്ദ്ര സർക്കാർ നൽകാതെ എങ്ങിനെയാണ് മുഴുവൻ തുകയും ചിലവാക്കാൻ സാധിക്കും. ട്രോളന്മാരുടെ വലിയ ഇരയായരുന്നു അന്ന് ഒ രാജഗോപാൽ.

വമ്പൻ പരാജയം

വമ്പൻ പരാജയം

മണ്ടന്‍ ചോദ്യങ്ങള്‍ ചോദിച്ച് ഒ രാജഗോപാല്‍ മന്ത്രിമാരുടെ കൊട്ട് വാങ്ങുന്നത് ഇപ്പോള്‍ പുതിയ കാര്യമല്ല. ലാവലില്‍ കേസിനെപ്പറ്റിയും ന്യൂനപക്ഷ സമുദായത്തിലെ വിധവകളെക്കുറിച്ചും സഹകരണമേഖലയുടെ ഫണ്ടിനെക്കുറിച്ചും മുന്‍പ് ഇത്തരം ചോദ്യങ്ങള്‍ ഇദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. ഇപ്രാവശ്യവും സോഷ്യൽ മീഡിയ രാജഗോപാലിനെ വിടുന്ന മട്ടില്ല. രാജഗോപാലിന്റെ നിയമസഭാ പ്രവര്‍ത്തനം വമ്പന്‍ പരാജയമാണെന്ന് ബിജെപിക്കുള്ളില്‍ നിന്നുതന്നെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് വീണ്ടും മണ്ടൻ ചോദ്യവുമായി രംഗത്തെത്തിയത്.

ന്യൂനപക്ഷത്തിന് എന്ത് നൽകി?

ന്യൂനപക്ഷത്തിന് എന്ത് നൽകി?


ന്യൂനപക്ഷ വിഭാഗത്തിലെ വിധവകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ, എങ്കില്‍ അതിനായി എത്ര രൂപയാണ് വകയിരുത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ എന്നായിരുന്നു ഇതിന് മുമ്പ് ചോദിച്ച മറ്റൊരു ചോദ്യം. ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കി തുടങ്ങിയോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനെയാണോ പെന്‍ഷന്‍ നല്‍കുന്നതെന്ന് വ്യക്തമാക്കാമോ, എന്നും പ്രസ്തുത പെന്‍ഷന്റെ ഗുണഭോക്താക്കള്‍ ആരൊക്കെയാണ്, ഈ പെന്‍ഷന് അര്‍ഹരായവര്‍ ആരൊക്കെ, ഇത് സംബന്ധിച്ച് കണക്കെടുപ്പ് നടത്തിയിട്ടുണ്ടോ എന്നും അദ്ദേഹം ഇതിന് മുമ്പ് ചോദിച്ചിരുന്നു. ന്യൂനപക്ഷ മന്ത്രി കെടി ജലീലിനോടായിരുന്നു അദ്ദേഹം ഈ ചോദ്യം ചോദിച്ചിരുന്നത്.

ന്യൂനപക്ഷ ക്ഷേമ വകുപ്പ്

ന്യൂനപക്ഷ ക്ഷേമ വകുപ്പ്

ന്യൂന പക്ഷ സ്നേഹം കൊണ്ട് അദ്ദേഹം ചോദിച്ച ചോദ്യങ്ങൾക്ക് പക്ഷേ നല്ല ഉത്തരമായിരുന്നില്ല ലഭിച്ചിരുന്നത്. ഉത്തരം കേട്ടപ്പോഴാണ് എന്ത് മണ്ടത്തരമാണ് ചോദിച്ചതെന്ന് എംഎൽഎയ്ക്ക് മനസിലായത്. മറുപടി ഒറ്റവാചകത്തില്‍ തീര്‍ന്നു. അതിങ്ങനെയാണ്. ന്യൂനപക്ഷ വിഭാഗത്തിലെ വിധവകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പദ്ധതി ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖേനെ നടപ്പിലാക്കി വരുന്നില്ല. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയ്ക്കായി കേന്ദ്രം മുഴുവന്‍ തുകയും വാരിക്കോരി നല്‍കിയിട്ടും പദ്ധതി നടപ്പിലാക്കുന്നില്ല എന്ന വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ എന്നും എന്തുകൊണ്ടാണ് പദ്ധതി നടപ്പിലാവാത്തത് എന്നും ജലീലിനോട് ചോദിച്ചിരുന്നു. ഇതിനും തലയ്ക്ക് അടികിട്ടിയ പോലുള്ള ഉത്തരമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്.

ലാവലിൻ കേസിലും പണി പാളി

ലാവലിൻ കേസിലും പണി പാളി

ലാവിലിന്‍ കേസ് സുപ്രീം കോടതിയില്‍ വാദിച്ചതിന് ഹരീഷ് സാല്‍വെയ്ക്ക് സര്‍ക്കാര്‍ എത്ര രൂപ നല്‍കിയെന്നായിരുന്നു ചോദ്യം. ലാവ്‌ലിന്‍ കേസ് സാല്‍വെ സുപ്രീം കോടതിയില്‍ വാദിച്ചിട്ടില്ലെന്ന ഒറ്റ വാചകത്തില്‍ കാര്യം തീരുമാനമാകുകയായിരുന്നു. ഇതുവരെ നിയമസഭയിൽ അദ്ദേഹം ചോദിച്ച ചോദ്യവും മണ്ടത്തരം ആയിരുന്നു. വീണഅടും വീണ്ടും മണ്ടത്തരം മാത്രം ചോദിക്കുന്ന എംഎൽഎ ഒ രാജഗോപാൽ മാത്രമായിരിക്കും.

മടുത്തെന്ന്...

മടുത്തെന്ന്...

നേമത്തെ എംഎൽഎ എന്ന നിലയിലുള്ള പ്രവർത്തനത്തിൽ തൃപ്തനല്ലെന്ന് ബിജെപി നേതാവ് ഒ രാജഗോപാൽ നേരത്തെ തന്നെ വ്യക്തമാക്കിയരുന്നു. ഇനി എവിടെയും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. താന്‍ വഹിക്കുന്ന എംഎല്‍എ സ്ഥാനം മടുത്തുവെന്നും ഇനിയുള്ള കാലം പുസ്തകം വായനയും ആശ്രമ ജീവിതവുമായി മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇത് പാർട്ടിയെ പ്രതികൂലമായി ബാധിക്കില്ലെ എന്ന ചോദ്യത്തിന് തനിക്ക് അതിൽ വിഷമമില്ലെന്നും, പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തത് കൊണ്ടാണോ പിന്മാറുന്നതെന്ന് ചോദിച്ചാലും തനിക്ക് വിഷമമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ബിജെപി നേതൃത്വം

ബിജെപി നേതൃത്വം


സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു വോട്ട് രേഖപ്പെടുത്തിയതും പയ്യന്നൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ബിജെപി നേതാക്കള്‍ നടത്തിയ അഭിപ്രായങ്ങളെ നിയമസഭയില്‍ എതിര്‍ത്ത് സംസാരിച്ചതും നേരത്തെ പാർട്ടി പ്രവർത്തകരുടെയു നേതൃത്വത്തിന്റെയും ഇടയിൽ വിവാദമായിരുന്നു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും ഒ രാജഗോപാലും തമ്മിലുള്ള വാഗ്വാദവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഗവർണർ രാജിവെക്കണമെന്ന ശോഭാസുരേന്ദ്രന്റെ പ്രസ്താവനയെ ഒ രാജഗോപാൽ ചോദ്യം ചെയ്യുകയായിരുന്നു.

English summary
O Rajagopal's new question in Kerala Legislative Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X