ശബരിമലയിലെ പാട്ടില്ലേ ഗിരിവരനോ.. എന്തുവാ.. ചിരി പടര്‍ത്തി ഒ രാജഗോപാല്‍ എംഎല്‍എയുടെ പ്രസംഗം,വീഡിയോ
സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒ രാജഗോപാല്‍ എംഎല്‍എയുടെ പ്രസംഗം. ശബരിമലയില്‍ നട അടച്ചതിന് ശേഷം നാമജപ പ്രതിഷേധം നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിന് പിറ്റേന്ന് രാജഗോപാല്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ബിജെപി കൗണ്‍സിലര്‍മാരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ കോര്‍പ്പറേഷന്‍ ധര്‍ണ ഉദ്ഘാടനമായിരുന്നു വേദി. "ശബരിമലയില്‍ ഭക്തന്‍മാര്‍ ദുരിതമനുഭവിക്കുന്ന ഗതികേടിലാണ്. ഇന്നലെ രാത്രി നിങ്ങളത് ടിവിയില്‍ കണ്ടില്ലേ. അവിടെ രാത്രി പത്തരയ്ശേഷം വെയ്ക്കുന്ന എന്ത് വാസനമാണ് ഗിരിവാസന്‍.. ഏ എന്ത് ആ ഹരിവരാസനം പാടിയ ശേഷം അവിടെയുള്ള ഭക്തന്‍മാരെ അടിച്ചോടിക്കുകയാണ് പോലീസ്" എന്നായിരുന്നു രാജഗോപാലിന്‍റെ പ്രസംഗം.
എന്തായാലും ചിരിപടര്‍ത്തുന്ന രാജഗോപാലിന്‍റെ പ്രസംഗം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. "നട അടയ്ക്കുന്നതിന് മുന്‍പ് യേശുദാസ് പാടുന്ന ഒരു പാട്ടുണ്ടല്ലോ മക്കളേ അതെന്തുവാ... എന്നാണ് വീഡിയോയ്ക്ക് കമന്‍റായി ചിലര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ബിജെപി നേതാകളൊക്കെ എന്താ ഇങ്ങനെ എന്നായിരുന്നു ചിലരുടെ കമന്‍റ്.ആകെകൂടി ഉള്ള ഒരു എംഎല്‍എ ആണ് അത് ഈ ഗതിയായി പോയല്ലോ സ്വാമിയേ എന്നും വീഡിയോ പങ്കുവെച്ച് ചിലര്‍ കുറിച്ചു.












Click it and Unblock the Notifications