തിരുവനന്തപുരത്ത് ഒ രാജഗോപാല്‍ ജയിക്കും;അദ്വാനി
ഗാന്ധിനഗര്‍: കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി. തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ഒ രാജഗോപാല്‍ വിജയിക്കുമെന്ന അദ്വാനി ഗാന്ധി നഗറില്‍ പറഞ്ഞു. ഗാന്ധി നഗറില്‍ തിരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ഒ രാജഗോപാല്‍ വിജയിക്കുക മാത്രമല്ല കേന്ദ്രമന്ത്രിയാവുമെന്നും അദ്വാനി അവകാശപ്പെട്ടു. തിരുവവന്തപുരത്ത് ബിജെപി വിജയിക്കുമെന്ന ഇതിനോടകം തന്നെ സംസ്ഥാന നേതാക്കള്‍ പറഞ്ഞിരുന്നു. ഇക്കാര്യം തന്നെയാണ് അദ്വാനിയും ആവര്‍ത്തിച്ചത്.

കഴിഞ്ഞ ദിവസം പൊലീസ് ഇന്റലിജന്‍സ് വിഭാഗം സര്‍ക്കാരിന് കൈമാറിയ രേഖയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ ബെനറ്റ് എബ്രഹാമിനാണ് സാധ്യത കല്‍പ്പിച്ചിരുന്നത്. ശശി തരൂര്‍ പരാജയപ്പെടുമെന്നായിരുന്നു റിപ്പോര്‍ട്ട്.
തിരുവനന്തപുരം തങ്ങള്‍ തന്നെ നേടുമെന്ന അവകാശ വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ബിജെപി. തിരഞ്ഞെടുപ്പിന് തൊട്ടമുന്‍പ് ഉണ്ടായ അടിയൊഴുക്കുകള്‍ അപ്രതീക്ഷിത വിജയങ്ങള്‍ക്ക് കളമൊരുക്കുമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് ഒ രാജഗോപാലിന് സാധ്യത കല്‍പ്പിയ്ക്കുന്നവര്‍ ഒട്ടേറെയാണ്. എന്തായാലും ഇത്തവണ തങ്ങള്‍ക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബിജെപി പ്രവര്‍ത്തകര്‍.












Click it and Unblock the Notifications