കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നക്ഷത്രമിടാത്ത ചോദ്യങ്ങളില്‍ നക്ഷത്രമെണ്ണി രാജഗോപാല്‍!! പാവത്തുങ്ങള്‍ക്ക് പോലും ഈ ഗതി വരുത്തല്ലേ..

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
BJP എന്നാൽ മണ്ടത്തരം എന്നാണോ? | News Of The Day | Oneindia Malayalam

നിയമസഭയില്‍ ചോദ്യങ്ങള്‍ ചോദിച്ച് ചരിപ്പിക്കാന്‍ ഒരാളായി എന്നാണ് ഒ രാജഗോപാല്‍ എംഎല്‍എയെ കുറിച്ച് ഇപ്പോള്‍ ഉയരുന്ന പരിഹാസം. ഒരുപക്ഷേ കുമ്മനത്തിന് വിടവ് നികത്താനാണോ അദ്ദേഹം മണ്ടന്‍ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന പരിഹാസവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.

എന്തായാലും ചോദ്യോത്തര വേളയില്‍ ഉത്തരമില്ലാത്ത മണ്ടന്‍ ചോദ്യം ചോദിച്ച് നിയമസഭയില്‍ വീണ്ടും പരിഹാസ്യനായിരിക്കുകയാണ് രാജഗോപാല്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നേമം നിയോജക മണ്ഡലത്തില്‍ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് പുതുതായി നടപ്പാക്കിയ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ എന്ന ചോദ്യമാണ് എംഎല്‍എയെ വീണ്ടും വെട്ടിലാക്കിയത്.

എന്തോന്നെടോ

എന്തോന്നെടോ

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നേമം നിയോജക മണ്ഡലത്തില്‍ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് പ്രൊപ്പോസലുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും ആയതിനാല്‍ പുതുതായി പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ലെന്നും കായികവകുപ്പ് മന്ത്രി കൂടിയായ എസ് മൊയ്തീന്‍ രാജഗോപാലിന്‍റെ ചോദ്യത്തിന് മറുപടി നല്‍കി. ഇതോടെയാണ് സ്വന്തം മണ്ഡലത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് വീണ്ടും അദ്ദേഹം തെളിയിച്ചത്.

ഉത്തരമില്ലാ ചോദ്യം

ഉത്തരമില്ലാ ചോദ്യം

കഴിഞ്ഞ ദിവസം നേമം നിയോജകമണ്ഡലത്തില്‍ സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഈ സ്ഥാപനങ്ങള്‍ക്കായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്തുവെന്ന് ചോദിച്ചായിരുന്നു രാജഗോപാല്‍ പണിമേടിച്ചത്. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലനോടായിരുന്നു എംഎൽഎയുടെ ചോദ്യം. നേമം നിയോജകമണ്ഡലത്തില്‍ സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഒന്നും തന്നെയല്ലെന്നാണ് മന്ത്രി മറുപടി നല്‍കിയത്.

ഉത്തരമില്ലാ ചോദ്യങ്ങള്‍

ഉത്തരമില്ലാ ചോദ്യങ്ങള്‍

ഇതോടെ രാജഗോപാലിന്‍റെ ഉത്തരമില്ലാ ചോദ്യങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വന്‍ പരിഹാസമാണ് ഉയര്‍ന്നിരിക്കുന്നത്. അടുത്ത തവണ നേമത്ത് ജയിച്ചുവരുന്ന ആളിന് കൂടി നാണക്കേട് ഉണ്ടാകുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഇനിയെങ്കിലും ചോദിക്കാതിരിക്കാന്‍ ശ്രമിക്കണമെന്നായിരുന്നു ഒ രാജഗോപാലിനോട് വി ശിവന്‍കുട്ടി എംഎല്‍എ പ്രതികരിച്ചത്. ഇതിനിടെ രാജഗോപാലിന്‍റെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങള്‍ വന്‍ ഹിറ്റായി മാറി.

 അടപടലം

അടപടലം

രാജഗോപാലിന്‍റെ നക്ഷത്രമിടാത്ത ചോദ്യങ്ങള്‍ എന്ന പേരില്‍ ഹബീബ് അഞ്ജു ഫേസ്ബുക്കില്‍ ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെയും ഒരെണ്ണം പുറത്തുവന്ന സ്ഥിതിക്ക്, നേമം എം.എൽ.എ ശ്രീ ഒ. രോജഗോപാലിന്റെ നക്ഷത്രചിഹ്നമിടാത്ത ചില ഉത്തരമില്ലാചോദ്യങ്ങൾ അക്കാഡമിക് ആവശ്യത്തിനായി ശേഖരിക്കുന്നു.... പാറ്റേൺ വളരെ രസകരമാണ് എന്ന് പറഞ്ഞാണ് അഞ്ജു ഹബീബ് തന്‍റെ ഫേസ്ബുക്ക് പേജില്‍ ചില ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-

വീണ്ടും സോമന്‍

വീണ്ടും സോമന്‍

# നക്ഷത്രചിഹ്നമിടാത്ത ചോദ്യം നം. 2443 . 12.06.2018ൽ മറുപടിയ്ക്ക്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നേമം നിയോജകമണ്ഡലത്തില്‍ സ്പോര്‍ട്സുമായി ബന്ധപ്പെട്ട് പുതുതായി നടപ്പാക്കിയ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
# മറുപടി : ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നേമം നിയോജകമണ്ഡലത്തിൽ സ്പോർട്സുമായി ബന്ധപ്പെട്ട് പ്രൊപ്പോസലുകൾ ഒന്നും ലഭിച്ചിട്ടില്ല. ആയതിനാൽ പുതുതായി പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല.

വീണ്ടും വീണ്ടും

വീണ്ടും വീണ്ടും

# നക്ഷത്രചിഹ്നമിടാത്ത ചോദ്യം നം. 935 . 06.06.2018ൽ മറുപടിയ്ക്ക്.
നേമം നിയോജകമണ്ഡലത്തില്‍ സാംസ്കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇവയ്ക്കായി എന്തൊക്കെ കാര്യങ്ങളാണ് ചെയ്തിട്ടുള്ളതെന്നും വ്യക്തമാക്കാമോ?
# മറുപടി : നേമം നിയോജകമണ്ഡലത്തിൽ സാംസ്കാരികവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഒന്നും തന്നെയില്ല.

പ്ലീസ് നാറ്റിക്കരുത്

പ്ലീസ് നാറ്റിക്കരുത്

# നക്ഷത്രചിഹ്നമിടാത്ത ചോദ്യം നം. 3659 . 15.03.2018ൽ മറുപടിയ്ക്ക്.
(എ) 2014-15 മുതല്‍ 2017-18 വരെ സഹകരണ മേഖലയ്ക്ക് എത്ര തുക കേന്ദ്ര ഫണ്ടായി ലഭിച്ചു; മുഴുവന്‍ തുകയും ചെലവഴിച്ചില്ലെങ്കില്‍ എന്തുകൊണ്ട്; വ്യക്തമാക്കാമോ;
(ബി) കേന്ദ്ര ഫണ്ട് വിനിയോഗിച്ചതിന്റെ പശ്ചാത്തലത്തില്‍ സഹകരണ മേഖലയില്‍ എന്ത് മാറ്റമാണ് ഉണ്ടായിട്ടുള്ളത്; വിശദമാക്കാമോ?
# മറുപടി : 2014-15 മുതല്‍ 2017-18 വരെ സഹകരണ മേഖലയ്ക്ക് കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ഫണ്ടായി തുകയൊന്നും ലഭിച്ചിട്ടില്ല

എന്ന് നന്നാവും

എന്ന് നന്നാവും

# നക്ഷത്രചിഹ്നമിടാത്ത ചോദ്യം നം. 1230 . 02.05.2017ൽ മറുപടിയ്ക്ക്.
(സി) കേന്ദ്രസർക്കാർ മുഴുവൻ തുകയും നൽകിയിട്ടും ഈ പദ്ധതി (മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി) നടപ്പിലാക്കുന്നില്ല എന്ന വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ?
ഡി) എന്തുകൊണ്ടാണു ഈ പദ്ധതി പൂർണ്ണമായും നടപ്പിലാക്കാൻ കഴിയാതെ വന്നത്? വിശദാംശങ്ങൾ ലഭ്യമാക്കുമോ?
# മറുപടി : 2016-2017 സാമ്പത്തികവർഷം സംസ്ഥാനത്തിനു അർഹതപ്പെട്ട ഫണ്ട് കേന്ദ്രം മുഴുവനായി നൽകിയിരുന്നില്ല. 2016-2017 സാമ്പത്തികവർഷം 2438.62 കോടിരൂപയാണു കേന്ദ്രവിഹിതമായി ലഭ്യമാകേണ്ടിയിരുന്നത്. എന്നാൽ 1582.48 കോടിരൂപയാണു കേന്ദ്രസർക്കാർ വിഹിതമായി ലഭിച്ചത്. ബാക്കിവിഹിതം ലഭിക്കുന്നതിനായി 18-01-2017 നു പ്രൊപ്പോസൽ നൽകിയിരുന്നെങ്കിലും ഫണ്ട് കേന്ദ്രസർക്കാർ അനുവദിച്ചിരുന്നില്ല.
തുടർന്ന്, 2107-2018 സാമ്പത്തികവർഷത്തിലെ ആദ്യവാരത്തിൽ കുടിശ്ശികയും നടപ്പുവർഷത്തെ ചെലവിനാവശ്യമായ തുകയും ഒന്നിച്ചാവശ്യപ്പെട്ടെങ്കിലും ആകെ ലഭ്യമായത് 167.30 കോടിരൂപയാണു. 2016-2017 സാമ്പത്തികവർഷത്തിലെ വേതനക്കുടിശികയിനത്തിൽ മാത്രം 759.43കോടിരൂപ കേന്ദ്രവിഹിതം ലഭിക്കേണ്ടതാണു.

ഒരു മാറ്റവുമില്ലല്ലേ?

ഒരു മാറ്റവുമില്ലല്ലേ?

# നക്ഷത്രചിഹ്നമിടാത്ത ചോദ്യം നം. 1315 . 02.05.2017ൽ മറുപടിയ്ക്ക്.
എ) ന്യൂനപക്ഷവിഭാഗത്തിലെ വിധവകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനു തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ? എങ്കില്‍ ഇതിനായി എത്രരൂപയാണു വകയിരുത്തിയിട്ടുള്ളത്; വ്യക്തമാക്കുമോ?
ബി) ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കിത്തുടങ്ങിയോ? തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മുഖേനയാണോ പെന്‍ഷന്‍ നല്‍കുന്നത്; വ്യക്തമാക്കുമോ?
സി) പ്രസ്തുത പെന്‍ഷന്റെ ഗുണഭോക്താക്കള്‍ ആരൊക്കെയാണു; ഇതിനു അര്‍ഹരായിട്ടുള്ളവര്‍ എത്രപേരാണു; ഈ പെന്‍ഷനു അര്‍ഹരായിട്ടുള്ളവര്‍ എത്രപേരാണ്; ഇതുസംബന്ധിച്ച കണക്കെടുപ്പ് നടത്തിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ?
# മറുപടി : ന്യൂനപക്ഷവിഭാഗത്തിലെ വിധവകൾക്ക് പെൻഷൻ നൽകുന്ന പദ്ധതി ന്യൂനപക്ഷക്ഷേമവകുപ്പ് മുഖേന നടപ്പിലാക്കിവരുന്നില്ല.

.

ഇനിയെങ്കിലും

ഇനിയെങ്കിലും

# നക്ഷത്രചിഹ്നമിടാത്ത ചോദ്യം നം. 4166 . 17.05.2017ൽ മറുപടിയ്ക്ക്.
(എ) ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ വാദിക്കുന്നതിന് ഹരീഷ് സാല്‍വേയ്ക്ക് ഫീസ് ഉള്‍പ്പെടെ സംസ്ഥാനസര്‍ക്കാര്‍ എത്ര രൂപയാണ് നാളിതുവരെയായി ചിലവഴിച്ചതെന്ന് വിശദമാക്കുമോ?
# മറുപടി : ലാവ്‌ലിന്‍ കേസ് സുപ്രീംകോടതിയില്‍ വാദിച്ചിട്ടില്ല.
കൂടുതൽ ചോദ്യങ്ങൾ കിട്ടുന്ന മുറക്ക് ലിസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതാണ്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
o rajagopals new question also get trolled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X