കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയിൽ ആഭ്യന്തര കലഹം? വി മുരളീധരന്റെ നിലപാട് തള്ളി ഒ രാജഗോപാൽ, സംഭവം ഇങ്ങനെ...

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കരുണ, കണ്ണൂർ മെഡിക്കൽ കോളേജ് വിഷയത്തിൽ ബിജെപിയിലും ആഭ്യന്തര കലഹം. നിയമസഭവയിൽ ഓർഡിനൻസിനെ ഒ രാജഗോപാൽ പിന്തുണച്ചെന്ന് വി മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഭരണ പ്രതിപക്ഷ പാർട്ടികൾ വിദ്യാര്‍ഥികളുടെ താത്പര്യത്തിനപ്പുറത്ത് വിദ്യാഭ്യാസ കച്ചവടക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ബിജെപി അത്തരം നിലപാടുകള്‍കൊപ്പം നില്‍കുമെന്ന് തനിക്ക് അഭിപ്രായമില്ലെന്നും വി മുരളീധരൻ വ്യക്തമാക്കിയിരുന്നു.

സംസ്ഥാന അധ്യക്ഷനെ ഈ വസ്തുതകള്‍ ആരും ധരിപ്പിക്കാതിരുന്നതാകാം സംസ്ഥാന പ്രസിഡന്റ് ബില്ലിനനുകൂലമായി സംസാരിച്ചതെന്നും, അതേപേലെ എല്ലാവരും പിന്തുണച്ചതുകൊണ്ടാകാം നിയമഭയിൽ ഒ രാജഗോപാൽ ഓർഡിനൻസിനെ പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ പരാമർശത്തിനെതിരെയാണ് ബിജെപി എംഎൽ കൂടിയായ ഒ രാജഗോപാൽ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

എന്തിന്റെ പേരിലാണ് പറഞ്ഞതെന്നറിയില്ല

എന്തിന്റെ പേരിലാണ് പറഞ്ഞതെന്നറിയില്ല


കണ്ണൂർ, കരുണ മെഡിക്ക്ൽ കോളേജ് ബിൽ പാസാക്കുമ്പോൾ താൻ നിയമസഭയിൽ ഉണ്ടായിരുന്നില്ലെന്നാണ് രാജഗോപാലിന്റെ വാദം. പാർട്ടി പരിപാടി ഉള്ളതിനാലാണ് സഭയിൽ നിന്നും വിട്ടു നിന്നതെന്നും അദ്ദേഹം പറഞ്ഞു. ബിൽ പാസാക്കുമ്പോൾ താൻ നിയമസഭയിൽ ഉണ്ടായിരുന്നെന്ന് വി മുരളീധരൻ പറഞ്ഞത് എന്തിന്റെ പേരിലാണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥി പ്രശ്നം ഒത്തു തീർക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. കണ്ണൂർ, കരുണ മെഡിക്കൽ കോളേജ് വിഷയത്തിൽ നിയമം കൊണ്ടുവരണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ബിജെപിയിൽ അഭിപ്രായ ഭിന്നതകളില്ല

ബിജെപിയിൽ അഭിപ്രായ ഭിന്നതകളില്ല


മെഡിക്കൽ ബില്ലിൽ സർക്കാർ കള്ളകളി നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ ഭാവി ഓർത്താണ് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയത്. കുട്ടികളഎ ബന്ദികളാക്കി സർക്കാർ വിദ്യാഭ്യാസ കച്ചവടത്തിന് കൂട്ടു നിൽക്കുകയാണെന്നും ഒ രാജഗോപാൽ വ്യക്തമാക്കി. ഒരു വർഷം മുമ്പായിരുന്നു കത്ത് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, പ്രതിപക്ഷത്തെ കൂട്ടുപിടിച്ചാണ് ബിൽ പാസാക്കിയത്. ഇത് സർക്കാരിന്റെ ധാർഷ്ട്യമാണ്. ബില്ലിനെ പിന്തുണച്ചിട്ടില്ലെന്നും, കരപുണ, കണ്ണൂർ മെഡിക്കൽ കോളേജുമായി ബന്ധപ്പട്ട വിഷയത്തിൽ ബിജെപിയിൽ അഭിപ്രായ ഭിന്നതകളൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇനി ഗവർണർ കനിയണം

ഇനി ഗവർണർ കനിയണം

അതേസമയം കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലേങ്കില്‍ ബില്‍ അസാധുവാകും. ചട്ടവിരുദ്ധമായി പ്രവേശനം നേടിയ 180 വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്നും മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വിദ്യാർത്ഥി പ്രവേശനം സാധൂകരിക്കാൻ വേണ്ടി സർക്കാർ പാസാക്കിയ ബിൽ നിയമവിരുദ്ധമാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ നിരീക്ഷണം. നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ക്ക് അയക്കാതിരുന്നാല്‍ അത് ചട്ടവിരുദ്ധമായേക്കും. അതിനാല്‍ ബില്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചേ മതിയാകൂ. എന്നാല്‍ സര്‍ക്കാര്‍ എതിര്‍കക്ഷിയായ കേസില്‍ മേയിലാവും കോടതി അന്തിമ വിധി പറയുക. ഇതുവരെ ഗവര്‍ണറും വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

സർക്കാരിന് കീറാമുട്ടിയാകും

സർക്കാരിന് കീറാമുട്ടിയാകും

ബില്‍ ഏപ്രില്‍ എട്ടിനകം ഒപ്പിട്ട് തിരിച്ചയച്ചില്ലേങ്കില്‍ ബില്‍ അസാധുവാകാനാണ് സാധ്യത. നിയമസഭ ചേര്‍ന്ന് 42 ദിവസത്തിനുള്ളില്‍ ഓര്‍ഡിനന്‍സ് ബില്ലായി സഭയില്‍ അവതരിപ്പിക്കണം എന്നാണ് നിയമം. തുടര്‍ന്ന് ഇത് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച് ഗവര്‍ണറുടെ ഒപ്പ് നേടിയെടുക്കണം. ഇതിന് സാധിച്ചില്ലേങ്കില്‍ വീണ്ടും ഓര്‍ഡിനന്‍സ് ഇറക്കേണ്ടി വരും. ഫിബ്രവരി 26 നാണ് നിയമസഭാ സമ്മേളനം തുടങ്ങിയതെന്നിരിക്കെ ഏപ്രില്‍ എട്ടോടെ 42 ദിവസം എന്ന കാലാവധി അവസാനിക്കും. അതിനാല്‍ ഞായറാഴ്ചയോടെ ബില്ല് ബില്ല് പാസാക്കിയെടുത്തില്ലേങ്കില്‍ അത് നിയമമാകില്ല. സുപ്രീം കോടതി ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്തതിനാല്‍ വീണ്ടും പുറപ്പെടുവിക്കാനാകില്ലെന്നതും സര്‍ക്കാറിന് കീറാമുട്ടിയാകും.

<strong>ഗവര്‍ണര്‍ കനിഞ്ഞേ തീരു! ഞായറാഴ്ചകകം ബില്‍ ഒപ്പിട്ടില്ലേങ്കില്‍ പെടാപാട് വെറുതേയാകും!</strong>ഗവര്‍ണര്‍ കനിഞ്ഞേ തീരു! ഞായറാഴ്ചകകം ബില്‍ ഒപ്പിട്ടില്ലേങ്കില്‍ പെടാപാട് വെറുതേയാകും!

English summary
O Rajagopl's facebook post about Karuna, Kannur medical college issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X