Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒ രാജഗോപാല്‍ ഗവര്‍ണറാകും

O rajagopal
ദില്ലി: ഗവര്‍ണര്‍മാരാക്കാനുള്ള നേതാക്കളുടെ പട്ടിക ബിജെപി തയ്യാറാക്കി. പട്ടികയില്‍ ഒ രാജഗോപാലും ഉള്‍പ്പെട്ടിട്ടുള്ളതായി റിപ്പോര്‍ട്ട്. കല്യാണ്‍സിംഗ്, കേസരിനാഥ് ത്രിപാഠി, വികെ മല്‍ഹോത്ര എന്നിവരും ബിജെപിയുടെ പട്ടികയിലുണ്ട്. ഒ രാജഗോപാല്‍ ഗവര്‍ണറാകുമെന്ന് റിപ്പോര്‍ട്ടുകള്‍ മുന്‍പും ഉണ്ടായിരുന്നു. കേരള ഗവര്‍ണറായ ഷീല ദീക്ഷിത്തിനെ മോദി സര്‍ക്കാര്‍ പുറത്താക്കുമെന്നും സൂചനയുണ്ടായിരുന്നു

കേന്ദ്രമന്ത്രിസഭയുടെ ആദ്യഘട്ട വികസനങ്ങളില്‍ കേരളത്തിന് പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. എന്നാല്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന് മന്ത്രിസ്ഥാനം ലഭിയ്ക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. രാജ്യസഭാംഗങ്ങളുടെ സീറ്റ് ഒഴിവ് വരുന്ന മുറയ്ക്ക് ബിജെപി സ്വാധീനമുള്ള സംസ്ഥനത്തില്‍ മുരളിധരനെ മത്സരിപ്പിച്ചേയ്ക്കും.

ഒ രാജഗോപാല്‍ ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് പരിഗണിയ്ക്കപ്പെട്ടാല്‍ മോദി സര്‍ക്കാര്‍ കേരളത്തെ അവഗണിച്ചെന്ന ആരോപണം അപ്രസക്തമാകും. മുരളീധരന് മന്ത്രിസ്ഥാനം ലഭിയ്ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. വളരെ വൈകാതെ കേരളത്തില്‍ നിന്നും കേന്ദ്രമന്ത്രിയുണ്ടാകുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+