സ്ത്രീ വിരുദ്ധ പരാമർശം: നടന്‍ വിനായകന് എതിരെ ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കി ഒബിസി മോര്‍ച്ച
തിരുവനന്തപുരം: നടന്‍ വിനായകന് എതിരെ ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കി ഒബിസി മോര്‍ച്ച. ഒരുത്തീ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ വിനായകന്‍ നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവനകള്‍ക്ക് എതിരെയാണ് പരാതി. ഒബിസി മോര്‍ച്ച തിരുവനന്തപുരം ജില്ലാ പ്രസിഡണ്ടായ വിപിനാണ് നടനെതിരെ പരാതിയുമായി ദേശീയ വനിതാ കമ്മീഷനെ സമീപിച്ചിരിക്കുന്നത്.
നടനെതിരെ ഉയര്‍ന്ന മീ ടൂ ആരോപണത്തെ കുറിച്ചുളള ചോദ്യത്തിനാണ് വിനായകന്‍ വിവാദമായ മറുപടികള്‍ നല്‍കിയത്. മീടൂ എന്താണ് തനിക്ക് അറിയില്ലെന്ന് പറഞ്ഞ വിനായകന്‍ അത് എന്താണെന്ന് പറഞ്ഞുതരാന്‍ മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. പത്ത് സ്ത്രീകളുമായി താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അവരോടൊക്കെ ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് താനാണ് ചോദിച്ചത് എന്നും വിനായകന്‍ പറഞ്ഞു.
ഒരു സ്ത്രീയോട് സെക്‌സ് ചെയ്യാന്‍ തോന്നിയാല്‍ ചോദിക്കുമെന്നും അതാണ് മീ ടൂ എങ്കില്‍ ഇനിയും ചോദിക്കുമെന്നും വിനായകന്‍ പറഞ്ഞിരുന്നു. വനിതാ മാധ്യമപ്രവര്‍ത്തകയെ ചൂണ്ടി അവരുമായി സെക്‌സിന് താല്‍പര്യമുണ്ടെങ്കില്‍ ചോദിക്കുമെന്നും വിനായകന്‍ പറഞ്ഞിരുന്നു. വിനായകന്റെ പ്രസ്താവനയ്ക്ക് എതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. പിന്നാലെ മാധ്യമപ്രവര്‍ത്തകയോട് വിനായകന്‍ മാപ്പ് പറഞ്ഞ് രംഗത്ത് വന്നു.
''നമസ്കാരം , ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ [ ഒട്ടും വ്യക്തിപരമായിരുന്നില്ല ] വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു'' എന്നാണ് വിനായകൻ ഫേസ്ബുക്കിൽ കുറിച്ചത്.

പിന്നാലെ പ്രതികരണവുമായി സംവിധായിക കുഞ്ഞില മാസിലാമണി, എഴുത്തുകാരി ശാരദക്കുട്ടി അടക്കമുളളവർ രംഗത്ത് എത്തി. '' വിനായകൻ മാപ്പ് പറഞ്ഞു. (ആ മാപ്പിലെ പ്രശ്നം ഇപ്പൊ പറഞ്ഞാ നിനക്കൊക്കെ നമ്മൾ എന്ത് ചെയ്താലും കുറ്റമാണ് എന്നും പറഞ്ഞ് വേറെ ഒരു ലോഡ് ആളുകൾ വരും എന്നുള്ളത് കൊണ്ട് അത് ഇപ്പൊ പറയുന്നില്ല) എനിക്ക് അറിയാനുള്ളത്, ഇത് ഒരു അവസരമായി കണ്ട്, തങ്ങളുടെ ജാതി വെറിയും, വെറുപ്പും, ആർ എസ് എസ് പ്രേമവും, സ്ത്രീ വിരുദ്ധതയും എല്ലാം കൂടി ഛർദിച്ച് വെച്ച്, അങ്ങേരെ ആൾക്കൂട്ട ആക്രമണത്തിന് വിധേയരാക്കിയ പടു വാഴകൾ മാപ്പ് പറയുമോ എന്നാണ്'' എന്നാണ് കുഞ്ഞിലയുടെ പ്രതികരണം.
'മികച്ച ഒരഭിനേതാവ് നല്ല ഒരു കഥാപാത്രത്തെ മനോഹരമായി, ഗംഭീരമായി അവതരിപ്പിച്ചതിന്റെ സന്തോഷം പങ്കു വെച്ച് അദ്ദേഹത്തെ അഭിനന്ദിച്ചതിന്റെ പിറ്റേന്ന് തന്നെ ചില പരസ്യ നിലപാടുകളുടെ പേരിൽ ശക്തമായി എതിർക്കേണ്ടി വന്നപ്പോൾ വിഷമം തോന്നി. വിനായകനെ കുറിച്ചാണ് . തെറ്റുപറ്റിയതായി തിരിച്ചറിയുമ്പോൾ , ഖേദം പ്രകടിപ്പിച്ച് മാപ്പു പറയുവാൻ കഴിയുമ്പോൾ മനുഷ്യർ കൂടുതൽ വലുതാവുകയാണ്. വിനായകന് ഇനിയും മികച്ച കഥാപാത്രങ്ങൾ ലഭിക്കുന്നതും അദ്ദേഹം കൂടുതൽ തിളങ്ങുന്നതും കാണുവാൻ തന്നെയാണാഗ്രഹിക്കുന്നത്' എന്ന് ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.












Click it and Unblock the Notifications