• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പൃഥ്വിക്കെതിരായ അസഭ്യ കമന്റ്: 'ശ്യാമള' ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ? പിരിച്ചുവിടാന്‍ പ്രതിഷേധം ശക്തം

തിരുവനന്തപുരം: നടന്‍ പൃഥ്വിരാജിന് പിറന്നാള്‍ ആശംസ നേര്‍ന്ന് ബാലതാരം മീനാക്ഷി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് കീഴെ അസഭ്യ കമന്റിട്ട സ്ത്രീക്കെതിരെ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിരുന്നു. ശ്യാമള എസ് എന്ന പ്രൊഫൈലില്‍ നിന്നുമാണ് മോശം രീതിയിലുള്ള കമന്റ് വന്നത്. ഇവരുടെ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.

എന്നാല്‍ ഇപ്പോഴിതാ ഈ സ്ത്രീ സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞ് സര്‍ക്കാര്‍ പേജുകളില്‍ പ്രതിഷേധം ശക്തമാകുകയാണ്. ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പ്രതിഷേധവുമായി നിരവധി പേരാണ് എത്തിയത്...വിശദാംശങ്ങളിലേക്ക്..

അസഭ്യ കമന്റ്

അസഭ്യ കമന്റ്

പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസയുമായി മലയാള സിനിമ ലോകം ഒന്നടങ്കം രംഗത്തെത്തിയിരുന്നു. ബാലതാരം മീനാക്ഷിയും സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ സഹിതം ആശംസ പങ്കുവയ്ക്കുകയായിരുന്നു. ഇതിന് താഴെയാണ് സ്ത്രീയുടെ വിദ്വേഷ പരാമര്‍ശം. നി എന്തിനാാ ആ കൊച്ചിനെ പിടിച്ചു വച്ചേക്കുന്നേ, നീ വല്ല മേത്തനേം ചേര്‍ത്തുപിടിക്ക് തീവ്രവാദപന്നീ' എന്നായിരുന്നു സ്ത്രീ പോസ്റ്റ് ചെയ്ത കമന്റ്.

അമര്‍ അക്ബര്‍ അന്തോണി

അമര്‍ അക്ബര്‍ അന്തോണി

ഹാപ്പി ബര്‍ത്ത്ഡേ രാജുവങ്കിള്‍ എന്ന് എഴുതിയായിരുന്നു മീനാക്ഷി ഫേസ്ബുക്കില്‍ ആശംസ പങ്കുവച്ചത്. നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തില്‍ മീനാക്ഷിയും പൃഥ്വിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ സിനിമയിലെ ഒരു ചിത്രം പങ്കുവച്ചായിരുന്നു മീനാക്ഷി ആശംസ നേര്‍ന്നത്. ഇതിന് നേരെയാണ് ഒരു സ്ത്രീ മോശം കമന്റുമായി രംഗത്തെത്തിയത്.

വാരിയം കുന്നന്‍

വാരിയം കുന്നന്‍

നേരത്തെ, വാരിയം കുന്നന്‍ എന്ന ചിത്രം പ്രഖ്യാപിച്ച സമയത്ത് പൃഥ്വി സമാനമായ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. അന്ന് സംഘപരിവാര്‍ അനുകൂല സംഘടനകളാണ് സൈബര്‍ ആക്രമണത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. പൃഥ്വിയുടെ മേലുള്ള വിരോധമാവാം ഈ മോശം കമന്റിന് കാരണമെന്നാണ് കരുതുന്നത്.

പിരിച്ചുവിടണം

പിരിച്ചുവിടണം

ശ്യാമള എസ് എന്നാണ് ഈ സ്ത്രീയുടെ ഫേസ്ബുക്ക് പ്രൊഫൈലിലെ പേര്. ഇവര്‍ ആരോഗ്യവകുപ്പ് ജീവനക്കാരിയാണെന്നാണ് പ്രൊഫൈലില്‍ നല്‍കിയിട്ടുള്ള വിവരം. കമന്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആരോഗ്യവകുപ്പില്‍ നിന്ന് ഇവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിനും തുടക്കമിട്ടിട്ടുണ്ട്.

പ്രതികരണങ്ങള്‍

പ്രതികരണങ്ങള്‍

ബഹുമാനപ്പെട്ട ടീച്ചറമ്മയോട് ബാലതാകം മീനാക്ഷി പൃഥ്വിരാജിന് പിറന്നാള്‍ ആംശസകള്‍ നേര്‍ന്ന പങ്കുവച്ച പോസ്റ്റില്‍ ഒരു സ്ത്രീ വളരെ മോശമായ രീതിയിലാണ് കമന്റ് ചെയ്തത്. അവരുടെ പ്രൊഫൈലില്‍ പറഞ്ഞത് ശരിയാണെങ്കില്‍ അവര്‍ ആരോഗ്യവകുപ്പിലാണ് ജോലി ചെയ്യുന്നത്.

ദുഷിച്ച മനസ്

ദുഷിച്ച മനസ്

ഇത്രയും ദുഷിച്ച മനസുള്ള സ്ത്രീയെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ ആരോഗ്യമന്ത്രി നടപടി സ്വീകരിക്കണം. ഇത്തരത്തിലുള്ള സന്ദേശങ്ങളാണ് ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെടുന്നത്.

വര്‍ഗീയ വിഷം

വര്‍ഗീയ വിഷം

വര്‍ഗീയ വിഷം തുപ്പുന്ന ശ്യാമളയെ പോലുള്ളവരെ സര്‍വീസില്‍ നിന്നും പിരിച്ചു വിടണം. ജാതി മത വ്യത്യാസം കാട്ടാതെ

സാഹോദര്യം കാത്ത് സൂക്ഷിക്കുന്ന ഈ നാട്ടില്‍, വര്‍ഗീയത നിറഞ്ഞ മനസോടെ രോഗികളെ കാണുന്ന ഈ സ്ത്രീയെ ഒഴിവാക്കുക. മനുഷ്യനെ മനുഷ്യന്‍ ആയി കാണുന്ന ആളുകളെ നിയമിക്കുക ദയവായി, എന്നിങ്ങനെയാണ് ആരോഗ്യമന്ത്രിയുടെ ഫേര്‌സബുക്ക് പേജില്‍ നിറഞ്ഞിരിക്കുന്ന കമന്റുകള്‍.

cmsvideo
  Hatred comment on meenakshi's birthday wishing post for prithviraj
  സ്ത്രീ തടിതപ്പി

  സ്ത്രീ തടിതപ്പി

  അതേസമയം, കമന്റ് പൃഥ്വിയുടെ ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം വൈറലായി മാറിയത്. പിന്നാലെ കമന്റിന് ഒട്ടേറെ പേര്‍ മറുപടിയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനിടെ സത്രീ കമന്റ് പിന്‍വലിച്ച് തടിതപ്പുകയും ചെയ്തു. ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

  പൃഥ്വിക്ക് ആശംസ നേർന്ന മീനാക്ഷിക്കെതിരെ മോശം കമന്റ്: സ്ത്രീക്കെതിരെ പ്രതിഷേധം, അക്കൗണ്ട് അപ്രത്യക്ഷം

  'കമ്മ്യൂണിസ്റ്റായി കോൺഗ്രസ്സായി പിന്നെ ബിജെപി ആകുന്നവർ', ചർച്ചയായി പന്ന്യന്റെ മകന്റെ കുറിപ്പ്

  English summary
  Obscene Comment against Prithviraj Sukumaran on social media: Fans demanding action
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X