ഡിജിപിയുടെ നിർദേശത്തിന് മുട്ടൻ തെറി; തെറിവിളിച്ചത് പോലീസുകാരൻ, പിന്നീട് സംഭവിച്ചത്...
തൃശൂര്‍: പോലീസ് ഉദ്യോഗസ്ഥരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഡിജിപിക്കെതിരേ അസഭ്യം പോസ്റ്റ്‌ചെയ്ത സിവില്‍ പോലീസ് ഓഫീസര്‍ക്കു സസ്‌പെന്‍ഷൻ. സിഐ മുതല്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ വരെയുള്ളവര്‍ക്കു ചെരിഞ്ഞ തൊപ്പി നല്‍കുമെന്നുള്ള ഡിജിപിയുടെ ഉത്തരവു സംബന്ധിച്ച പത്രവാര്‍ത്ത ഗ്രൂപ്പില്‍ ഒരാള്‍ ഷെയര്‍ ചെയ്തിരുന്നു.
അതിനു കീഴില്‍ മോശം കമന്റിട്ടതിനാണ് ജില്ലാ സായുധ സേനാവിഭാഗത്തില്‍നിന്നുള്ള ഒല്ലൂര്‍ പോലീസ് സ്‌റ്റേഷനിലെ സിപിഒ ജോഫിന്‍ ജോണിയെ സിറ്റി പോലീസ് കമ്മിഷണര്‍ സസ്‌പെന്‍ഡ് ചെയ്തതത്. തൃശൂര്‍ സായുധസേനാ ക്യാമ്പിലെ പോലീസുകാരും ഉദ്യോഗസ്ഥരും അംഗങ്ങളായ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് പോലീസുകാരന്റെ മോശം കമന്റ്. പോലീസിന്റെ ഭാഷയും പ്രവൃത്തിയും നന്നാക്കണമെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് പുതിയ സംഭവം.

മോശം കമന്റിനെതിരേ ഗ്രൂപ്പിനുള്ളില്‍ കടുത്ത പ്രതിഷേധമുയര്‍ന്നതായും പരാമര്‍ശം പിന്‍വലിച്ചതായും അറിയുന്നു. മറ്റു സഹപ്രവര്‍ത്തകര്‍ ഇത്തരം ആഭാസവര്‍ഷം അംഗീകരിക്കില്ലെന്നു വ്യക്തമാക്കി കടുത്ത നിലപാടെടുത്തു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൂടി ഉള്‍പ്പെടുന്നതാണ് വാട്‌സ് ആപ് ഗ്രൂപ്പ്. തുടര്‍ന്നാണ് പോലീസുകാരനെതിരേ കമ്മിഷണര്‍ അച്ചടക്ക നടപടിയെടുത്തത്.












Click it and Unblock the Notifications