കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടയ്ക്കിടെ മാവോയിസ്റ്റുകളെ കൊല്ലുന്നത് കേന്ദ്ര ഫണ്ടിന് വേണ്ടി; വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: പൊലീസിന്റെ മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. വയനാട്ടില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ ഉണ്ടായ വെടിവയ്പ്പിന്റെ പശ്ചാത്തലത്തിലാണ് വിമര്‍ശനം. കേരളത്തില്‍ മാവോയിസ്റ്റുകള്‍ ഭീഷണിയല്ലെന്നും അവരെ ഭീഷണിയായി നിലനിര്‍ത്തേണ്ടത് പൊലീസിന്റെ മാത്രം ആവശ്യമാണെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്ത സമ്മേളനത്തിലായിരുന്നു കാനത്തിന്റെ വിമര്‍ശനം.

 വെടിവച്ച് കൊല്ലുന്നത്

വെടിവച്ച് കൊല്ലുന്നത്

കേരളത്തിലെ വനാന്തരങ്ങളില്‍ കഴിയുന്ന മാവോയിസ്റ്റുകള്‍ ജനാധിപത്യ വ്യവസ്ഥയിലേക്ക് മാറാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവരാണ്. അവരെ വെടിവച്ച് കൊലപ്പെടുത്തി തുടച്ച് നീക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. വയനാട്ടില്‍ നടന്നത് കഴിഞ്ഞ ദിവസം നടന്നത് ഏകപക്ഷീയമായ ഏറ്റുമുട്ടലാണെന്നത് അവിടെ സന്ദര്‍ശിച്ച ജനപ്രതിനിധികള്‍ക്ക് മനസിലായിട്ടുണ്ടെന്നും കാനം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വെടിയുണ്ടകള്‍ തെളിവാണ്

വെടിയുണ്ടകള്‍ തെളിവാണ്

കൊല്ലപ്പെട്ട വേല്‍മുരുഗന്റെ ശരീരത്തിനേറ്റ വെടിയുണ്ടകള്‍ അതിന് തെളിവാണ്. പരസ്പരമുണ്ടായ ഏറ്റുമുട്ടലാണെങ്കില്‍ ഒരു പൊലീസുകാരന് പോലും പരിക്കേല്‍ക്കാതത് എന്ത് കൊണ്ടാണെന്നും കാനം ചോദിച്ചു. കേരളത്തില്‍ നക്‌സല്‍ ഭീഷണി നിലനില്‍ക്കുന്നില്ലെന്നും കാനം വ്യക്തമാക്കി.

കരിവാരിത്തേക്കുന്നു

കരിവാരിത്തേക്കുന്നു

മാവോയിസ്റ്റുകളെ വെടിവച്ച് കൊല്ലുന്നത് ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മുഖത്ത് കരിവാരിത്തേക്കുന്ന തരത്തിലുള്ള നടപടിയാണെന്നും കാനം ഓര്‍മ്മിപ്പിച്ചു. മാവോയിസ്റ്റുകള്‍ക്കെതിരെ നടക്കുന്ന ഏറ്റുമുട്ടല്‍ കൊലപാതക നടപടികളില്‍ നിന്ന് തണ്ടര്‍ബോള്‍ട്ട് പിന്‍വാങ്ങണം. കേരളത്തിലെ വനത്തില്‍ തണ്ടര്‍ബോള്‍ട്ടിന്റെ ആവശ്യം ഇല്ലെന്നാണ് തോന്നുന്നത്. ഇതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യറാകാണണെന്നും കാനം വ്യക്തമാക്കി.

എല്ലാം ഫണ്ടിന് വേണ്ടി

എല്ലാം ഫണ്ടിന് വേണ്ടി

മാവോയിസ്റ്റുകളെ തുടച്ചുനീക്കുന്നതിന് വേണ്ടി വലിയ ഫണ്ടാണ് കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്നത്. അതിന് വേണ്ടിയാണ് ഇടയ്ക്കിടെ ആളുകളെ വെടിവച്ച് കൊലപ്പെടുത്തുന്നതെന്നും സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്തണമെന്നും കാനം ആവശ്യപ്പെട്ടു. എന്നാല്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തില്‍ ശരിയായ ഒരു റിപ്പോര്‍ട്ടും പുറത്തുവരുന്നില്ലെന്നും കാനം വ്യക്തമാക്കി.

Recommended Video

cmsvideo
What is Maoism ? എന്താണ് ഈ മാവോയിസം | Oneindia Malayalam
നിയമം നിയമത്തിന്റെ വഴിക്ക് പോകുക

നിയമം നിയമത്തിന്റെ വഴിക്ക് പോകുക

ബിനീഷ് കോടിയേരി വിഷയത്തിലും കാനം പ്രതികരിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകുക എന്നാണ് സിപിഐ നിലപാട്. കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണോ എന്ന ചോദ്യത്തിന് , ആര് സെക്രട്ടറിയാകണം എന്നത് ആ പാര്‍ട്ടിയുടെ സ്വാതന്ത്ര്യമാണെന്നായിരുന്നു മറുപടി.

 ശിവശങ്കറിന്റെ വാദം പൊളിച്ച് ചാർട്ടേഡ് അക്കൌണ്ടന്റ്: ലോക്കറിനായി ഇടപെട്ടത് ശിവശങ്കർ പറഞ്ഞിട്ട് ശിവശങ്കറിന്റെ വാദം പൊളിച്ച് ചാർട്ടേഡ് അക്കൌണ്ടന്റ്: ലോക്കറിനായി ഇടപെട്ടത് ശിവശങ്കർ പറഞ്ഞിട്ട്

'കാശുകൂടിയിട്ടുള്ള തിളപ്പല്ല സർ';പട്ടി ഷോ എന്ന് ആക്ഷേപിച്ചവർക്ക് ചുട്ടമറുപടിയുമായി ഗോപി സുന്ദർ'കാശുകൂടിയിട്ടുള്ള തിളപ്പല്ല സർ';പട്ടി ഷോ എന്ന് ആക്ഷേപിച്ചവർക്ക് ചുട്ടമറുപടിയുമായി ഗോപി സുന്ദർ

മധ്യ കേരളത്തില്‍ 5 ജില്ല; ഇടത് ലക്ഷ്യം 30 സീറ്റ്, ജോസ് മാത്രമല്ല, നേട്ടമൊരുക്കാന്‍ മറ്റൊരു നീക്കവുംമധ്യ കേരളത്തില്‍ 5 ജില്ല; ഇടത് ലക്ഷ്യം 30 സീറ്റ്, ജോസ് മാത്രമല്ല, നേട്ടമൊരുക്കാന്‍ മറ്റൊരു നീക്കവും

 തിരുവനന്തപുരത്തെ ബിജെപിയില്‍ പ്രതിസന്ധി; നേതാക്കളുടെ കൊഴിഞ്ഞുപോക്ക്, നേതൃത്വത്തിനെതിരെ വിമര്‍ശനം തിരുവനന്തപുരത്തെ ബിജെപിയില്‍ പ്രതിസന്ധി; നേതാക്കളുടെ കൊഴിഞ്ഞുപോക്ക്, നേതൃത്വത്തിനെതിരെ വിമര്‍ശനം

English summary
Occasionally killing Maoists for central funds; Kanam Rajendran criticize Thunderbolt and police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X