കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഖി: ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞു

ഓഖി: ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ കടലില്‍ നിന്ന് കണ്ടെടുത്ത ഒരു മൃതദേഹം തിരിച്ചറിഞ്ഞു. വിഴിഞ്ഞം ചൊവ്വര അടിമലത്തുറ സുനില്‍ നിവാസില്‍ സ്റ്റെല്ലസിന്റെ(45) മൃതദേഹമാണ് തിരച്ചറിഞ്ഞത്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് സ്റ്റെല്ലസിന്റെ ഡിഎന്‍എയുമായി മകന്‍ സുനിലിന്റെ ഡിഎന്‍എയുമായി സാമ്യത കണ്ടെത്തിയത്.

കവിതയെഴുതും കനിമൊഴി!!! പക്ഷേ 2ജിയില്‍ എണ്ണിയത് ഇരുമ്പഴികള്‍... ഒടുവില്‍ രക്ഷ; കലൈഞ്ജറുടെ പിന്‍ഗാമി
കഴിഞ്ഞ 12 ന് ബേപ്പൂരില്‍ നിന്ന് ആറു നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ നിന്ന് തീരദേശ പൊലീസാണ് സ്റ്റെല്ലസിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് തിരുവനന്തപുരത്ത് നിന്നു ബന്ധുക്കള്‍ എത്തിയാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ വിട്ടു നല്‍കുമെന്ന് തീരദേശ പൊലീസ് അറിയിച്ചു. ഓഖി ചുഴലിക്കൊടുങ്കാറ്റില്‍പെട്ട് കോഴിക്കോട്ട് കണ്ടെത്തിയ മൃതദേഹങ്ങളില്‍ തിരിച്ചറിയുന്ന ആദ്യത്തെ മൃതദേഹമാണ് സ്റ്റെല്ലസിന്റേത്.

deadbody

22 മൃതദേഹങ്ങളാണ് ആകെ കോഴിക്കോടുള്ളത്. ഇന്നലെ ലക്ഷ ദ്വീപില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തതോടെ മരിച്ചവരുടെ എണ്ണം 73 ആയി.
English summary
ochki: one more deadbody identified
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X