കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഖി ചുഴലിക്കാറ്റ്: കടലില്‍ തിരച്ചിലിനായി വീണ്ടും 25 ബോട്ടുകള്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിന് തെരച്ചില്‍ നടത്താന്‍ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി 25 ബോട്ടുകള്‍ കടലില്‍ നിയോഗിച്ചു. ബേപ്പൂരില്‍ നിന്നും തിങ്കളാഴ്ച ആരംഭിച്ച തെരച്ചില്‍ ഇനി നാലു ദിവസം കൂടി നീളും. മത്സ്യത്തൊഴിലാളികള്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പോലീസ്, ഫിഷറീസ് വകുപ്പ് തുടങ്ങിയവരാണ് ബോട്ടുകളില്‍ തെരച്ചില്‍ നടത്തുന്നത്.

വീട്ടുക്കാരോടൊപ്പം കരിങ്കല്‍ ക്വാറിയിലെ വെള്ളകെട്ടിലേക്ക് കുളിക്കാന്‍ പോയ യുവതി മുങ്ങി മരിച്ചു
ബോട്ടുകളില്‍ തിരച്ചിലിനായി ആവശ്യമുള്ള സൗകര്യങ്ങളെല്ലാം സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമായ ഇന്ധനം, പോളിത്തീന്‍ കവറുകള്‍, റോപ്, മാസ്‌ക് എന്നിവയെല്ലാം 25 ബോട്ടുകളിലും ഉണ്ട്.

beypore

ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്ന നടപടികള്‍ നടന്നുവരുന്നു.

English summary
ockhi cyclone-25 boats assigned for searching
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X