കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാറ്റിന്റെ കാര്യമല്ലേ, പറഞ്ഞതെല്ലാം വിഴുങ്ങി അൽഫോൺസ് കണ്ണന്താനം! ഒരു മണിക്കൂറിനുള്ളിൽ...

ന്യൂനമർദ്ദമുണ്ടെന്നും, ആവശ്യമായ മുൻകരുതലെടുക്കണമെന്നും നവംബർ 29ന് തന്നെ കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചിരുന്നുവെന്ന് കണ്ണന്താനം വിഴിഞ്ഞത്ത് പറഞ്ഞു.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ഒരു മണിക്കൂറിനുള്ളിൽ പറഞ്ഞതല്ലൊം മാറ്റിപ്പറഞ്ഞ് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. നവംബർ 30 ഉച്ചയ്ക്ക് 12 മണിക്കാണ് ഓഖി ചുഴലിക്കാറ്റിനെ സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചതെന്ന കാര്യമാണ് അൽഫോൺസ് കണ്ണന്താനം തിരുത്തി പറഞ്ഞത്.

ഭക്ഷണം വേണമെങ്കിൽ ഹിജാബ് അഴിക്കണമെന്ന് ഹോട്ടൽ ജീവനക്കാരൻ! തല മറച്ചതിൽ നാണക്കേടില്ലെന്ന് യുവതി...ഭക്ഷണം വേണമെങ്കിൽ ഹിജാബ് അഴിക്കണമെന്ന് ഹോട്ടൽ ജീവനക്കാരൻ! തല മറച്ചതിൽ നാണക്കേടില്ലെന്ന് യുവതി...

അമർനാഥ് സഫ്നയെ താലിചാർത്തി! പ്രിയപ്പെട്ട മഹാരാജാസിന്റെ മുറ്റത്തു വച്ച്... അഞ്ച് വർഷത്തെ പ്രണയം...അമർനാഥ് സഫ്നയെ താലിചാർത്തി! പ്രിയപ്പെട്ട മഹാരാജാസിന്റെ മുറ്റത്തു വച്ച്... അഞ്ച് വർഷത്തെ പ്രണയം...

ന്യൂനമർദ്ദമുണ്ടെന്നും, ആവശ്യമായ മുൻകരുതലെടുക്കണമെന്നും നവംബർ 29ന് തന്നെ കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചിരുന്നുവെന്ന് കണ്ണന്താനം വിഴിഞ്ഞത്ത് പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകണമെന്നും കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. ചുഴലിക്കാറ്റിന്റെ വിവരങ്ങൾ മാത്രമാണ് നവംബർ 30ന് കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിക്കൊപ്പം...

മുഖ്യമന്ത്രിക്കൊപ്പം...

എന്നാൽ ഞായറാഴ്ച ഉച്ചയ്ക്ക് മുഖ്യമന്ത്രിക്കൊപ്പം മാധ്യമങ്ങളെ കണ്ട അൽഫോണ്‍സ് കണ്ണന്താനം, കേന്ദ്രത്തിന് തക്കസമയത്ത് മുന്നറിയിപ്പ് നൽകാനായില്ലെന്നാണ് പറഞ്ഞിരുന്നത്. നവംബർ 30ന് ഉച്ചയ്ക്കാണ് മുന്നറിയിപ്പ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങളാണ് ഒരു മണിക്കൂറിനുള്ളിൽ അദ്ദേഹം മാറ്റിപ്പറഞ്ഞത്.

മുന്നേ അറിയിച്ചു...

മുന്നേ അറിയിച്ചു...

വിഴിഞ്ഞത്ത് മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് നേരത്തെ പറഞ്ഞ കാര്യങ്ങളെല്ലാം അദ്ദേഹം വിഴുങ്ങിയത്. ന്യൂനമർദ്ദമുണ്ടെന്നും, ആവശ്യമായ മുൻകരുതലെടുക്കണമെന്നും നവംബർ 29ന് തന്നെ കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചിരുന്നുവെന്നാണ് കണ്ണന്താനം പിന്നീട് പറഞ്ഞത്. മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകണമെന്നും കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. ചുഴലിക്കാറ്റിന്റെ വിവരങ്ങൾ മാത്രമാണ് നവംബർ 30ന് കൈമാറിയതെന്നും അദ്ദേഹം വിശദീകരിച്ചു.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ല...

ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ല...

രക്ഷാപ്രവർത്തനങ്ങൾക്കും നഷ്ടപരിഹാരത്തിനുമായി കേരളത്തിന് ആവശ്യമുള്ള പണം നൽകിയിട്ടുണ്ടെന്നും കണ്ണന്താനം പറഞ്ഞു. വേണ്ടിവന്നാൽ കേന്ദ്രം കൂടുതൽ പണം നൽകും. ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ല. അങ്ങനെയൊരു നടപടിക്രമം നിലവില്ലാത്തതിനാലാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവചിക്കാൻ സാധിക്കില്ല...

പ്രവചിക്കാൻ സാധിക്കില്ല...

നവംബർ 30ന് മുൻപ് നിരവധി വള്ളങ്ങളാണ് മത്സ്യബന്ധനത്തിന് പോയിരുന്നത്. ഇവർക്കൊന്നും മുന്നറിയിപ്പ് നൽകാൻ സാധിച്ചില്ല. വടക്ക് പടിഞ്ഞാറൻ ദിശയിലേക്ക് കാറ്റ് പോകുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന മുന്നറിയിപ്പുകൾ. എന്നാൽ ചുഴലിക്കാറ്റിന്റെ ഗതിമാറ്റം കൃത്യമായി പ്രവചിക്കാൻ സാധിച്ചില്ലെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു.

English summary
ockhi cyclone; alphons kannanthanam changed his statement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X