കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവിടെ രാഷ്ട്രീയം കളിക്കാൻ വന്നാൽ അടി വാങ്ങും! കടപ്പുറത്ത് എത്തിയ കോൺഗ്രസ് നേതാവിനെ ആട്ടിയോടിച്ചു..

ഒരേ മനസോടെ രക്ഷാപ്രവർത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനായിരുന്നു കോൺഗ്രസ് നേതാവിന്റെ ശ്രമം.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിൽ തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. എട്ട് മത്സ്യത്തൊഴിലാളികൾക്കാണ് ഓഖി ചുഴലിക്കാറ്റിൽ ജീവൻ നഷ്ടപ്പെട്ടത്. ഇതിനു പുറമേ നൂറിലേറെ മത്സ്യത്തൊഴിലാളികൾ കടലിൽ നിന്ന് തിരിച്ചെത്തിയിട്ടുമില്ല.

റൂബെല്ല വാക്സിനും മലപ്പുറവും! ആർഎസ്എസിനെയും മോദിയെയും കൂട്ടിക്കലർത്തി ദേശീയ മാധ്യമങ്ങൾ!റൂബെല്ല വാക്സിനും മലപ്പുറവും! ആർഎസ്എസിനെയും മോദിയെയും കൂട്ടിക്കലർത്തി ദേശീയ മാധ്യമങ്ങൾ!

കോഴിക്കോട് നഗരമധ്യത്തിൽ യുവാവിനെ പീഡിപ്പിക്കാൻ ശ്രമം! തലയ്ക്കടിച്ച് ഹോട്ടലിൽ കൊണ്ടുപോയി...കോഴിക്കോട് നഗരമധ്യത്തിൽ യുവാവിനെ പീഡിപ്പിക്കാൻ ശ്രമം! തലയ്ക്കടിച്ച് ഹോട്ടലിൽ കൊണ്ടുപോയി...

കടലിൽ പോയവരെ കരയിലെത്തിക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ മൂന്നാം ദിവസവും തുടരുകയാണ്. അതേസമയം, സർക്കാരിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. ഇതിനിടെയാണ് എരിതീയിൽ എണ്ണയൊഴിക്കാനുള്ള കോൺഗ്രസ് നേതാവിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുന്നത്. ഒരേ മനസോടെ രക്ഷാപ്രവർത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനായിരുന്നു കോൺഗ്രസ് നേതാവിന്റെ ശ്രമം. കൈരളി ചാനലാണ് വീഡിയോ സഹിതം ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ...

രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ...

തിരുവനന്തപുരം വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് പ്രാദേശിക കോൺഗ്രസ് നേതാവ് സ്ഥലത്തെത്തുന്നത്. കോവളം എംഎൽഎ വിൻസന്റിനൊപ്പമായിരുന്നു നേതാവും വന്നത്. തുടർന്ന് കരയിൽ കൂടിനിന്നിരുന്ന ആളുകൾക്കിടയിൽ സ്ഥാനമുറപ്പിച്ചു.

അസഭ്യവർഷം, പിന്നെ ഡീസന്റായി...

അസഭ്യവർഷം, പിന്നെ ഡീസന്റായി...

ആൾക്കുട്ടത്തിനിടയിൽ നിന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മക്കെതിരെ ഇയാൾ അസഭ്യവർഷം നടത്തിയെന്നാണ് കൈരളിയുടെ റിപ്പോർട്ടിലുള്ളത്. കേട്ടാലറയ്ക്കുന്ന തെറികളായിരുന്നത്രേ ഇയാൾ പറഞ്ഞിരുന്നത്. ആളുകൾ വീഡിയോ എടുക്കുന്നുണ്ടെന്ന് മനസിലായതോടെ തെറിവിളി നിർത്തി. തുടർന്നാണ് മത്സ്യത്തൊഴിലാളികളോട് കലാപത്തിന് ആഹ്വാനം ചെയ്യുന്ന രീതിയിൽ സംസാരിച്ചത്.

കത്തിക്കണം...

കത്തിക്കണം...

കടലിൽ പോയ നമ്മുടെ ആളുകളെ തിരിച്ചുകിട്ടണമെങ്കിൽ കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഉപരോധിക്കണം, കത്തിക്കണം എന്നൊക്കെയായിരുന്നു നേതാവിന്റെ ആഹ്വാനം. കടലിൽ പോയവരെക്കുറിച്ച് ഒരു വിവരവുമില്ലാതെ ആശങ്കപ്പെട്ട് നിൽക്കുന്ന മത്സ്യത്തൊഴിലാളികളോടായിരുന്നു നേതാവിന്റെ വാചക കസർത്ത്.

ആട്ടിയോടിച്ചു...

ആട്ടിയോടിച്ചു...

നേതാവിന്റെ വാക്കുകൾ അതിരുവിട്ടതോടെ സ്ഥലത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രംഗത്തെത്തി. ഇവിടെ രാഷ്ട്രീയം കളിക്കരുത്, അങ്ങനെ രാഷ്ട്രീയം കളിക്കാൻ വന്നാൽ അടിവാങ്ങുമെന്നായിരുന്നു നാട്ടുകാരുടെ പ്രതികരണം. ജനങ്ങൾ കലിപ്പിലാണെന്ന് മനസിലായതോടെ നിമിഷങ്ങൾക്കകം തന്നെ കോൺഗ്രസ് നേതാവ് സ്ഥലം കാലിയാക്കുകയും ചെയ്തു.

English summary
ockhi cyclone; congress leader's video goes viral.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X