Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഖി: ചൊവ്വാഴ്ച ലഭിച്ചത് എട്ടു പേരുടെ മൃതദേഹങ്ങള്‍; അഴുകിയ നിലയില്‍ പുറംകടലില്‍ ഒഴുകിനടന്നു

കോഴിക്കോട്: കോഴിക്കോട് മേഖലയില്‍ വിവിധയിടങ്ങളില്‍നിന്നായി ചൊവ്വാഴ്ച കണ്ടെത്തിയത് ഓഖി ദുരന്തത്തില്‍പ്പെട്ട എട്ടു പേരുടെ മൃതദേഹങ്ങള്‍. കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിലെ സീ റെസ്‌ക്യൂ ഗാര്‍ഡ്, കോസ്റ്റല്‍ പോലീസ് എന്നിവയുടെ സംയുക്ത തെരച്ചിലിലാണ് കരയില്‍ നിും 12 നോട്ടിക്കല്‍ മൈല്‍ അകലെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം അഴുകിയ നിലയിലായിരുന്നു. മത്സ്യത്തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ഇവിടങ്ങളില്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്. താനൂര്‍, വെള്ളയില്‍, പരപ്പനങ്ങാടി ഭാഗങ്ങളിലെ കടലില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ബേപ്പൂര്‍ പോര്‍ട്ട്, ഹാര്‍ബര്‍, ജങ്കാര്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് മൃതദേഹങ്ങള്‍ അടുപ്പിച്ചത്. കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, തീരദേശ പോലീസ് എന്നിവരുടെ ഒരു കപ്പല്‍, ഒരു സ്പീഡ് ബോട്ട്, ഒരു ഫിഷിംഗ് ബോട്ട് എന്നിവയിലാണ് തെരച്ചില്‍ നടന്നത്. മൃതദേഹങ്ങള്‍ കടലില്‍ ഒഴുകി നടക്കു നിലയിലായിരുന്നു. ശരീരം പൂര്‍ണ്ണമായി അഴുകിയ നിലയിലായിരന്നു. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇവ ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ആളെ തിരിച്ചറിയുന്നതിനാണ് ഡിഎന്‍എ പരിശോധന.

ockhi

ജില്ലാ കളക്ടര്‍ യു.വി. ജോസ് സ്ഥലം സന്ദര്‍ശിച്ച് അനന്തര നടപടികള്‍ക്കായി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ പി.പി. കൃഷ്ണന്‍കുട്ടി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മറിയം ഹസീന, എഡിഒ പി.കെ. രഞ്ജിനി, തഹസിര്‍ദാര്‍ കെ.ടി സുബ്രഹ്മണ്യന്‍, അഡിഷണല്‍ തഹസില്‍ദാര്‍ ഇ. അനിത കുമാരി എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. ഇന്ന് കാലത്ത് ഏഴു മണി മുതല്‍ തെരച്ചില്‍ സംയുക്ത പരിശോധന പുനരാരംഭിക്കുമെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

തീരദേശ പോലീസിലെ എസ്‌ഐ സതീഷ് ബാബു, മുഹമ്മദ് പി, ഷംനാസ് വി.വി, പ്രസാദ് ആര്‍, ഉമ്മര്‍ ഫാറൂഖ് എന്നിവരും ബോട്ട് ജീവനക്കാരായ സൈനുദ്ദീന്‍, മജീദ്, സന്ദീപ്, സുബീഷ്, മറൈന്‍ എന്‍ഫോഴ്‌സമെന്റിലെ സി.ഐ സുജിത്തിന്റെ നേതൃത്വത്തില്‍ താജുദ്ദീന്‍, ഷൈജു, രാജേഷ്, സിവില്‍ പോലീസ് ഓഫീസറായ രൂപേഷ്, ബോട്ട് ജീവനക്കാരനായ ഹനീഫ് എന്നിവര്‍ തെരച്ചിലില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+