കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഖി; ഇനിയും വരാനുള്ളത് 208 പേർ, മരിച്ചവർ 74; 32 മൃതദേഹങ്ങൾ തിരിച്ചറിയാനായില്ല...

ഓഖി ദുരന്തത്തിൽ മരിച്ചവരെയും, കാണാതായവരെയും സംബന്ധിച്ചുള്ള പുതിയ കണക്കുകൾ പുറത്തുവിട്ടു.

Google Oneindia Malayalam News

തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ മരിച്ചവരെയും, കാണാതായവരെയും സംബന്ധിച്ചുള്ള പുതിയ കണക്കുകൾ പുറത്തുവിട്ടു. ഓഖി ദുരന്തത്തിൽ ഇതുവരെ 74 പേർ മരിച്ചുവെന്നാണ് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഏറ്റവും പുതിയ പട്ടികയിൽ പറയുന്നത്.

ഓഖി ദുരന്തത്തിൽപ്പെട്ട 208 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും സർക്കാരിന്റെ പട്ടികയിൽ വ്യക്തമാക്കുന്നു. ഇതിൽ 166 പേർ മലയാളികളാണ്. കണ്ടെത്തിയ മൃതദേഹങ്ങളിൽ 32 പേരെ ഇനിയും തിരിച്ചറിയാനുണ്ട്.

ഇഎംഎസ് മരിച്ചപ്പോൾ റീത്ത് വയ്ക്കാത്തതിന് കാരണം! നായനാർ അങ്ങനെ ചിരിച്ച് നടക്കും, ഒന്നും അറിയില്ല...ഇഎംഎസ് മരിച്ചപ്പോൾ റീത്ത് വയ്ക്കാത്തതിന് കാരണം! നായനാർ അങ്ങനെ ചിരിച്ച് നടക്കും, ഒന്നും അറിയില്ല...

ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ആപത്തുകൾ സംഭവിക്കാൻ സാധ്യതയെന്ന്! ദേവകോപവും ദോഷങ്ങളും... ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ആപത്തുകൾ സംഭവിക്കാൻ സാധ്യതയെന്ന്! ദേവകോപവും ദോഷങ്ങളും...

 74 മരണം...

74 മരണം...

ഓഖി ദുരന്തത്തിൽ ഇതുവരെ 74 പേർ മരിച്ചുവെന്നാണ് സംസ്ഥാന സർക്കാരിന്റെ പുതിയ പട്ടികയിലുള്ളത്. വിവിധ തീരങ്ങളിൽ നിന്നായി കണ്ടെടുത്ത 32 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനായിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി. ഓഖി ദുരന്തത്തിൽ 208 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

മലയാളികൾ...

മലയാളികൾ...

ഓഖി ചുഴലിക്കാറ്റിൽ അകപ്പെട്ട് കാണാതായ 208 പേരിൽ 166 പേർ മലയാളികളാണെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി. കണ്ടെത്താനുള്ള മലയാളികളിൽ 132 പേരുടെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 10 ഇതര സംസ്ഥാന മത്സ്യത്തൊഴിലാളികളുടെയും എഫ്ഐആർ രജിസ്റ്റർ ചെയ്തു. കാണാതായ ഇതരസംസ്ഥാനക്കാരിൽ ഭൂരിപക്ഷവും തമിഴ്നാട്ടിൽ നിന്നുള്ളവരാണ്.

തിരിച്ചറിയാൻ പോലും...

തിരിച്ചറിയാൻ പോലും...

സംസ്ഥാനത്തിന്റെ വിവിധ തീരങ്ങളിൽ നിന്നായി കണ്ടെടുത്ത മൃതദേഹങ്ങളിൽ ഭൂരിഭാഗവും ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജ്, കോഴിക്കോട് മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി എന്നിവിടങ്ങളിലെ മോർച്ചറികളിലാണ് തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്.

നിർത്തിവെച്ചു...

നിർത്തിവെച്ചു...

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളെ പങ്കെടുപ്പിച്ച് നടത്തിയ തിരച്ചിൽ കഴിഞ്ഞദിവസം അവസാനിപ്പിച്ചു. മത്സ്യത്തൊഴിലാളികളെ കൂട്ടിയുള്ള തിരച്ചിലിൽ നാലു മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അതേസമയം, കോസ്റ്റ് ഗാർഡ്, തീരസംരക്ഷണ സേന, എന്നിവയുടെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിലായി തിരച്ചിൽ തുടരുകയാണ്.

English summary
ockhi cyclone; kerala government released new list about death toll and missing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X