കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഖി ദുരന്തം; തിരച്ചിൽ മുനമ്പം മുതൽ ഗോവ വരെ വ്യാപിപ്പിക്കും, ബോട്ടുടമകളോട് സഹായം തേടി സർക്കാർ

മുനമ്പം മുതൽ ഗോവ വരെയള്ള ഭാഗങ്ങളിലാണ് തെരച്ചിൽ വ്യാപിപ്പിക്കാൻ ഒരുങ്ങുന്നത്.

  • By Ankitha
Google Oneindia Malayalam News

തിരുവന്തപുരം: ഓഖി ചുഴലിക്കാറ്റിൽ കാണതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഗോവൻ തീരം വരെ വ്യാപിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ. മുനമ്പം മുതൽ ഗോവ വരെയള്ള ഭാഗങ്ങളിലാണ് തിരച്ചിൽ വ്യാപിപ്പിക്കാൻ ഒരുങ്ങുന്നത്. മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമത്തിൽ സഹകരിക്കണമെന്ന് ബോട്ടുടമകളോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ബോട്ടുടമകളും മൽസ്യത്തൊഴിലാളികളുമായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഈ ആവശ്യം അറിയിച്ചത്. കൂടാതെ തൊഴിലാളികളെ കണ്ടെത്തുന്നതിന് 200 ഓളം ബോട്ടുകൾ വിട്ടു നിൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

 ബിജെപിക്ക് അനുകൂലമായി പുറത്തുവന്ന എക്‌സിറ്റ് പോളുകളിൽ വിശ്വാസമില്ല; കാരണം വ്യക്തമാക്കി ശിവസേന ബിജെപിക്ക് അനുകൂലമായി പുറത്തുവന്ന എക്‌സിറ്റ് പോളുകളിൽ വിശ്വാസമില്ല; കാരണം വ്യക്തമാക്കി ശിവസേന

ockhi

ഇതോടെ ഓഖി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 71 ആയി. ഇന്ന് വടകര ഉൾക്കടലിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തിയിരുന്നു. ഓഖി ചുഴലിക്കാറ്റിൽ 300 ഓളം പേരെ ഇനിയും കാണ്ടുകിട്ടാനുണ്ടെന്നു സർക്കാർ ശനിയാഴ്ച പുറത്തുവിട്ട കണക്കിൽ പറയുന്നത്. പോലീസ്, ഫിഷറീസ്, ദുരന്തനിവാരണ വകുപ്പ് എന്നിവർ പുറത്തുവിട്ട രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

തിരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിച്ച് പിവി അന്‍വര്‍ എംഎൽഎ; സത്യവാങ്മൂലത്തിൽ ക്രമക്കേട്തിരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിച്ച് പിവി അന്‍വര്‍ എംഎൽഎ; സത്യവാങ്മൂലത്തിൽ ക്രമക്കേട്

തിരച്ചിൽ ഊർജിതമാക്കും

തിരച്ചിൽ ഊർജിതമാക്കും

ദുരന്തത്തിൽ കാണാതായ അവസാന ആളിനേയും കണ്ടെത്തിയതിനു ശേഷം മാത്രമേ തെരച്ചിൽ അവസാനിപ്പിക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകിയിട്ടുണ്ട്. കാണാതായവരെ കണ്ടെത്താൻ സർക്കാർ എല്ലാവിധ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

പ്രത്യേക യോഗം

പ്രത്യേക യോഗം

ചുഴലിക്കാറ്റുണ്ടായ ആഴ്ചകൾ പിന്നിടുമ്പോൾ തിരച്ചിൽ കൂടുതൽ ശക്തമാക്കണമെന്നും തിരച്ചിലിൽ മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തെ വർധിപ്പിക്കണമെന്നു തരത്തിലുള്ള ആവശ്യങ്ങൾ ഉയർന്നു വന്നിരുന്നു. ഇതിൻരെ പശ്ചാത്തലത്തിലാണ് സർക്കാർ പ്രത്യേക യോഗം ചേർന്നത്. ഉദ്യോഗസ്ഥര്‍ക്ക് പുറമെ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍, ബോട്ട് ഉടമകള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

സർക്കാരിനെതിരെ ആക്ഷേപം

സർക്കാരിനെതിരെ ആക്ഷേപം

ഓഖി ദുരന്തമുണ്ടായി രണ്ട് ആഴ്ച കൾ പിന്നിടുമ്പോഴും ദുരിതബാധിതരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തു വിടാൻ സർക്കാരിന് കഴിയുന്നില്ലെന്നുള്ള ആക്ഷേപങ്ങൾ ഉയർന്നു വരുന്നുണ്ട്. എഫ്‌ഐആറുകള്‍ പ്രകാരം തിരുവനന്തപുരത്ത് 172 പേരെയും കൊച്ചിയില്‍ 32 പേരെയും കാണാതായി. എഫ്‌ഐആര്‍ കൂടാതെയുള്ളവര്‍: കൊല്ലം- 13, തിരുവനന്തപുരം-83 ഇങ്ങനെയാണ്.

സർക്കാർ പുറത്തുവിട്ട കണക്കുകൾ തെറ്റ്

സർക്കാർ പുറത്തുവിട്ട കണക്കുകൾ തെറ്റ്

സർക്കാർ പുറത്തുവിട്ട കണക്കുകൾ തെറ്റാണെന്നു ആരോപിച്ച് ലത്തീൻ സഭയും മത്സ്യത്തൊഴിലാളികളും രംഗത്തെത്തിയിട്ടുണ്ട്. ചെറുവള്ളങ്ങളിൽ പോയ 95 മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയിട്ടില്ലെന്നും. അവരെ കുറിച്ച് കടുത്ത ആശങ്കയുണ്ടെന്നും അവർ പറഞ്ഞു. ലത്തീഫ് സഭയുടെ കണക്ക് പ്രകാരം തിരുവനന്തപുരത്ത് നിന്ന് 256 മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്. ഇതിൽ നിന്നും 94 പേർ നാട്ടിൽ നിന്നു 147 പേർ മറ്റു വിവിധ പ്രദേശങ്ങളിൽ നിന്നും ക‍ടലിൽ പോയവരാണ്.

പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താന്‍ നടപടി

പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താന്‍ നടപടി

ഓഖി ചുഴലിക്കാറ്റിന്റെ വ്യാപ്തി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താന്‍ സർക്കാരിന്റെ പദ്ധതി. ഇതിനായി ദൃശ്യങ്ങള്‍ സഹിതമുള്ള പ്രസന്റേഷന്‍ തയ്യാറാക്കുന്നു. തിരുവനന്തപുരത്ത് വെച്ച് പ്രധാനമന്ത്രിക്ക് മുമ്പാകെ അവതരിപ്പിക്കും. ദുരന്തനിവാരണ അതോറിറ്റിയാണ് പ്രസന്റേഷന്‍ തയ്യാറാക്കുന്നത്. മുഖ്യമന്ത്രിയാണ് നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയത്.

English summary
ockhi cyclone kerala government ro extend search to goa cost
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X