കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഞ്ഞടിക്കുന്ന തിരമാലകൾ, ആടിയുലയുന്ന കപ്പൽ! ജീവിതത്തിനും മരണത്തിനുമിടയിൽ രണ്ട് ദിവസം...

കാഞ്ഞങ്ങാട് സ്വദേശിയായ അഡ്വക്കേറ്റ് ജോയിയും കുടുംബവും മാലിദ്വീപിലേക്കുള്ള യാത്രയ്ക്കിടെയാണ് നടുക്കടലിൽ കുടുങ്ങിയത്.

  • By Desk
Google Oneindia Malayalam News

കാസർകോട്: ഓഖി ചുഴലിക്കാറ്റിൽ നടുക്കടലിൽ അകപ്പെട്ട മലയാളി കുടുംബം നാട്ടിലെത്തി. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി അഡ്വക്കേറ്റ് ജോയിയും കുടുംബവുമാണ് മാലിദ്വീപിൽ നിന്നും കഴിഞ്ഞദിവസം നാട്ടിലെത്തിയത്. റിപ്പോർട്ടർ ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അമർനാഥ് സഫ്നയെ താലിചാർത്തി! പ്രിയപ്പെട്ട മഹാരാജാസിന്റെ മുറ്റത്തു വച്ച്... അഞ്ച് വർഷത്തെ പ്രണയം...അമർനാഥ് സഫ്നയെ താലിചാർത്തി! പ്രിയപ്പെട്ട മഹാരാജാസിന്റെ മുറ്റത്തു വച്ച്... അഞ്ച് വർഷത്തെ പ്രണയം...

ഇവിടെ രാഷ്ട്രീയം കളിക്കാൻ വന്നാൽ അടി വാങ്ങും! കടപ്പുറത്ത് എത്തിയ കോൺഗ്രസ് നേതാവിനെ ആട്ടിയോടിച്ചു.. ഇവിടെ രാഷ്ട്രീയം കളിക്കാൻ വന്നാൽ അടി വാങ്ങും! കടപ്പുറത്ത് എത്തിയ കോൺഗ്രസ് നേതാവിനെ ആട്ടിയോടിച്ചു..

സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തിയെങ്കിലും, മരണത്തെ മുഖാമുഖം കണ്ട ഇവർക്ക് ഇനിയും ഞെട്ടൽ മാറിയിട്ടില്ല. കാഞ്ഞങ്ങാട് സ്വദേശിയായ അഡ്വക്കേറ്റ് ജോയിയും ഭാര്യയും മകനും മാലിദ്വീപിലേക്കുള്ള യാത്രയ്ക്കിടെയാണ് നടുക്കടലിൽ കുടുങ്ങിയത്. കോസറ്റാനിയ ക്ലാസിക്ക് എന്ന ഇറ്റാലിയൻ കപ്പലിലായിരുന്നു ഇവരുടെ യാത്ര. ജോയിയുടെ കുടുംബമുൾപ്പടെ 1400 യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്.

കേരളത്തിൽ നിന്ന് 20 പേർ...

കേരളത്തിൽ നിന്ന് 20 പേർ...

കാഞ്ഞങ്ങാട് സ്വദേശി അഡ്വക്കേറ്റ് ജോയി, ഭാര്യ ജോളി, മകൻ രഞ്ജിത്ത് എന്നിവരുൾപ്പടെ 20 മലയാളികളാണ് മാലിദ്വീപിലേക്കുള്ള യാത്രാസംഘത്തിലുണ്ടായിരുന്നത്. ഇറ്റാലിയൻ കപ്പലായ കോസറ്റാനിയ ക്ലാസിക്കിലായിരുന്നു ഇവരുടെ യാത്ര. കടൽ ശാന്തമായിരുന്ന സമയത്താണ് കപ്പൽ മാലിദ്വീപിലേക്ക് യാത്രതിരിച്ചത്.

ഓഖി ചുഴലിക്കാറ്റ്...

ഓഖി ചുഴലിക്കാറ്റ്...

മാലിദ്വീപിലേക്കുള്ള യാത്രാമദ്ധ്യേ കപ്പൽ നടുക്കടലിൽ എത്തിയപ്പോഴാണ് ഓഖി ചുഴലിക്കാറ്റ് അടിക്കുന്നത്. കപ്പിത്താന് ഇതുസംബന്ധിച്ച വിവരം ലഭിക്കുന്നതും നടുക്കടലിൽ വച്ചായിരുന്നു. ഇതിനു പിന്നാലെ കടൽ പ്രക്ഷുബ്ധമായി. ശക്തമായ കാറ്റും ഉയർന്ന തിരമാലകളും കപ്പലിന്റെ യാത്ര തടസപ്പെടുത്തി.

കപ്പിത്താൻ...

കപ്പിത്താൻ...

ആഞ്ഞടിച്ച തിരമാലകളിലും, ശക്തമായ കാറ്റിലും കപ്പൽ ആടിയുലഞ്ഞതോടെ യാത്രക്കാർ പരിഭ്രാന്തരായി. തീരത്തടുക്കാനാകാതെ രണ്ടു ദിവസമാണ് നടുക്കടലിൽ കിടക്കേണ്ടി വന്നത്. ഇതിനിടെ എങ്ങനെയെങ്കിലും കപ്പൽ സുരക്ഷിതസ്ഥാനത്ത് എത്തിക്കാനായിരുന്നു കപ്പിത്താന്റെ ശ്രമം. കപ്പിത്താന്റെ സന്ദർഭോചിതമായ ഇടപെടൽ കൊണ്ടാണ് നടുക്കടലിൽ നിന്ന് രക്ഷപ്പെടാനായതെന്നാണ് ജോയിയും കുടുംബവും പറയുന്നത്.

ചെറുബോട്ടുകളിൽ...

ചെറുബോട്ടുകളിൽ...

മലയാളികളടക്കം 1400 യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്. എല്ലാവരും മാലിദ്വീപ് സന്ദർശിക്കാൻ പോകുന്നവരായിരുന്നു. കളിച്ചുല്ലസിച്ചുള്ള യാത്രക്കിടെയാണ് ഓഖിയെത്തിയത്. രണ്ടു ദിവസം പുറംകടലിൽ കഴിഞ്ഞ ഇവരെ, പിന്നീട് ചെറു ബോട്ടുകളിലാണ് മാലിദ്വീപിൽ എത്തിച്ചത്.

സന്തോഷം...

സന്തോഷം...

വൻ ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ജോയിയും കുടുംബവും വിമാനമാർഗമാണ് മാലിദ്വീപിൽ നിന്നും തിരുവനന്തപുരത്ത് എത്തിയത്. സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെങ്കിലും, കഴിഞ്ഞ ദിവസങ്ങളിലെ അനുഭവങ്ങൾ മറക്കാനാകില്ലെന്നാണ് ഇവർ പറയുന്നത്.

English summary
ockhi cyclone; malayali family reached safely from maldives.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X