കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഖി ദുരന്തം; മരണസംഖ്യ ഉയരുന്നു, ചെല്ലാനത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി...

ചെല്ലാനത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം/കൊച്ചി: ഓഖി ചുഴലിക്കാറ്റിൽ കടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ട് ആറു മണിയോടെ ചെല്ലാനത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് ഓഖി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 43 ആയി.

ഭർത്താവിനെ കൊന്ന് കാമുകന്റെ മുഖത്ത് ആസിഡൊഴിച്ചു! പ്ലാസ്റ്റിക് സർജറി നടത്തിയിട്ടും വിരലടയാളം ചതിച്ചുഭർത്താവിനെ കൊന്ന് കാമുകന്റെ മുഖത്ത് ആസിഡൊഴിച്ചു! പ്ലാസ്റ്റിക് സർജറി നടത്തിയിട്ടും വിരലടയാളം ചതിച്ചു

ദിലിപീന് നിർണ്ണായക ദിനം! പൾസർ സുനിക്ക് പുറത്തിറങ്ങാനാകുമോ? ഫോട്ടോസ്റ്റാറ്റ് കഥകൾ കോടതിയിൽ...ദിലിപീന് നിർണ്ണായക ദിനം! പൾസർ സുനിക്ക് പുറത്തിറങ്ങാനാകുമോ? ഫോട്ടോസ്റ്റാറ്റ് കഥകൾ കോടതിയിൽ...

ചെല്ലാനത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം അഴുകിയനിലയിലായതിനാൽ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ തിരിച്ചറിയാനാകു. നേരത്തെ വിഴിഞ്ഞത് നിന്നും അജ്ഞാത മൃതദേഹം കിട്ടിയിരുന്നു. കോസ്റ്റ് ഗാർഡിന്റെ ഐഎൻഎസ് അഭിനവ് കപ്പൽ നടത്തിയ തിരച്ചിലിലാണ് വിഴിഞ്ഞത് നിന്ന് മൃതദേഹം കണ്ടെത്തിയത്. ഈ മൃതദേഹം ശാസ്ത്രീയ പരിശോധനകൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ockhi

കോസ്റ്റ് ഗാർഡ്, നാവിക സേന, തീരസംരക്ഷണ സേന എന്നിവയുടെ നേതൃത്വത്തിൽ പുറംകടലിൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. പരിചയ സമ്പന്നരായ മത്സ്യത്തൊഴിലാളികളും ഇവരോടൊപ്പം തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞദിവസം കൊച്ചിയിൽ നിന്നും മിനിക്കോയിൽ നിന്നും ഓരോ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.

English summary
ockhi cyclone; one more deadbody found from chellanam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X